വെറും 15000 നിക്ഷേപിച്ചാൽ കിട്ടുന്നത് 10.71 ലക്ഷം; ഈ പോസ്‌റ്റ് ഓഫീസ് പദ്ധതി വൻ ലാഭം, ചെയ്യേണ്ടത് ഇത്ര മാത്രം
നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് ഇടയിൽ സമ്പാദ്യശീലം വളർത്തുന്നതിനായി ധാരാളം പദ്ധതികളാണ് പോസ്‌റ്റ് ഓഫീസ് വഴി സർക്കാർ നടപ്പിലാക്കി വരുന്നത്. ഒരുപക്ഷേ സ്വകാര്യ മേഖലയെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും പോസ്‌റ്റ് ഓഫീസ് വഴിയുള്ള പല മികച്ച പദ്ധതികളെയും കുറിച്ച് അറിവില്ല എന്നതാണ് യാഥാർഥ്യം. എങ്കിലും കഴിഞ്ഞ കുറച്ചധികം കാലമായി നല്ല ജനപ്രീതിയാണ് ഇത്തരം പദ്ധതികൾക്ക് ലഭിക്കുന്നത്.
അതിന്റെ പ്രധാന കാരണം അതിനുള്ള വിശ്വാസ്യതയാണ്. നിങ്ങൾ നിക്ഷേപിക്കുന്ന പണം അങ്ങേയറ്റം സുരക്ഷിതമായിരിക്കും ഈ സർക്കാർ സ്ഥാപനത്തിൽ എന്ന ഉറപ്പാണ് അതിനെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ട് പോസ്‌റ്റ് ഓഫീസിന്റെ പദ്ധതികൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. അത്തരത്തിൽ ധാരാളം പേർ അന്വേഷിക്കുന്ന ഒരു പദ്ധതിയാണ് പോസ്‌റ്റ് ഓഫീസ് ആർഡി സ്‌കീം.

എന്താണ് പോസ്‌റ്റ് ഓഫീസ് ആർഡി സ്‌കീം ?
5 വർഷത്തെ പോസ്‌റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആണ് ഇപ്പോൾ ഏറ്റവും ശ്രദ്ധ നേടുന്നത്. ഈ പദ്ധതിയിൽ ഒരു നിക്ഷേപകന് പ്രതിമാസ നിക്ഷേപം നടത്താനും അഞ്ച് വർഷത്തെ സമയ പരിധിക്ക് ശേഷം മെച്യൂരിറ്റി തുക തിരികെ നേടാനും കഴിയും. ഇത് ഒരു ഗ്യാരണ്ടീഡ് റിട്ടേൺ പദ്ധതി ആയതിനാൽ തന്നെ സുരക്ഷി നിക്ഷേപം തേടുന്നവർക്കും മറ്റ് ഓഹരി വിപണി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിൽ താൽപര്യം ഇല്ലാത്തവർക്കും പറ്റിയ മാർഗമാണ് ഇത്.
പോസ്‌റ്റ് ഓഫീസിന് പുറമെ ബാങ്കുകളും ധാരാളം ആർഡി സ്‌കീമുകൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽപോസ്‌റ്റ് ഓഫീസിലെയും ബാങ്കുകളിലെയും ആർഡി പലിശ നിരക്കുകൾ വ്യത്യസ്‌തമാണ്. നിങ്ങൾ 5,000 രൂപ, 10,000 രൂപ, 15,000 രൂപ എന്നിങ്ങനെയാണ് പോസ്‌റ്റ് ഓഫീസ് ആർഡി സ്‌കീമിൽ നിക്ഷേപിച്ചാൽ യഥാക്രമം 3.57 ലക്ഷം രൂപ, 7.14 ലക്ഷം രൂപ, 10.71 ലക്ഷം രൂപ വരെ ലഭിക്കാനുള്ള അവസരമാണ് കാത്തിരിക്കുന്നത്.
ഇതിന്റെ പ്രത്യേകതകൾ?
പോസ്റ്റ് ഓഫീസ് ആർഡിയിൽ ഒരാൾക്ക് ഒറ്റയ്‌ക്കോ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ടോ തുറക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടിയോ, മാനസികാവസ്ഥ ശരിയല്ലാത്ത ഒരു വ്യക്തിക്ക് വേണ്ടിയോ, അല്ലെങ്കിൽ 10 വയസിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടിയോ ആണെങ്കിൽ രക്ഷാധികാരി ആയിരിക്കും അക്കൗണ്ട് ഓപ്പൺ ചെയ്യേണ്ടത്.
പോസ്‌റ്റ് ഓഫീസ് സ്‌കീമിലൂടെ പ്രതിവർഷം 6.7 ശതമാനം പലിശ നിരക്ക് ആണ് അവർ വാഗ്‌ദാനം ചെയ്യുന്നത്. സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം പ്രതിമാസം 100 രൂപയോ അല്ലെങ്കിൽ 10 രൂപയുടെ ഗുണിതങ്ങളിലുള്ള ഏതെങ്കിലും തുകയോ ആണ്. എന്നാൽ പരമാവധി നിക്ഷേപങ്ങൾക്ക് പരിധിയില്ല. ആർഡി അക്കൗണ്ട് നിർത്തലാക്കിയില്ലെങ്കിൽ 5 വർഷം വരെ അഡ്വാൻസ് നിക്ഷേപവും നടത്താം.
ഈ ആർഡി അക്കൗണ്ടിന്റെ മെച്യൂരിറ്റി കാലയളവ് അഞ്ച് വർഷമാണ്, എന്നാൽ ആവശ്യമെങ്കിൽ ഈ അക്കൗണ്ട് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. അക്കൗണ്ട് തുറന്ന് മൂന്ന് വർഷത്തിന് ശേഷം നിങ്ങൾക്ക് വേണമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാനും കഴിയും.
നേട്ടങ്ങൾ ഇങ്ങനെ
നിങ്ങൾ അഞ്ച് വർഷത്തേക്ക് 5,000 രൂപ വീതം പോസ്‌റ്റ് ഓഫീസ് ആർഡിയിൽ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 3,00,000 രൂപയായിരിക്കും. അതിനൊപ്പം ലഭിക്കുന്ന പലിശ 56,830 രൂപയും ചേരുമ്പോൾ നിങ്ങളുടെ മൊത്തം കാലാവധി പൂർത്തിയാകുന്ന സമയത്ത് ലഭിക്കുന്ന തുക 3,56,830 രൂപയായിരിക്കും.
സമാനമായ രീതിയിൽ 10000 നിക്ഷേപിച്ചാൽ പലിശ ഇനത്തിൽ മുതലായ 6 ലക്ഷവും പലിശയായ 1,13,659 രൂപയും ചേർത്ത് 7.1 ലക്ഷം രൂപ ലഭിക്കും. ഇനി നിങ്ങൾ 15000 രൂപയാണ് നിക്ഷേപിക്കുന്നതെങ്കിൽ 9 ലക്ഷം മുതലും പലിശ ഇനത്തിലെ 170492 ലക്ഷം രൂപയും ചേർത്ത് ആകെ നിക്ഷേപം 10.17 ലക്ഷമായും മാറും. 12 തവണകൾ അടച്ചാൽ നിങ്ങളുടെ ആർഡിയിൽ നിന്ന് ലോൺ എടുക്കാനും സൗകര്യമുണ്ട്.












Click it and Unblock the Notifications