Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കലക്കൻ പോസ്‌റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

ഗ്രാമീണർക്ക് ഇടയിലും സാധാരണക്കാർക്ക് ഇടയിലും സമ്പാദ്യം ശീലം വളർത്തുക ലക്ഷ്യമിട്ട് ധാരാളം പദ്ധതികളാണ് ഇന്ത്യ പോസ്‌റ്റ് അവതരിപ്പിക്കുന്നത്. അതിൽ അവരുടെ വരുമാനം ഉറപ്പാക്കാനും സുരക്ഷ വർധിപ്പിക്കാനും ഒക്കെ ലക്ഷ്യമിട്ട് കൊണ്ട് നിരവധി ജനപ്രിയ പദ്ധതികളും അവർ നടപ്പിലാക്കുന്നുണ്ട്. അത്തരത്തിൽ ജനപ്രിയമായ ഒരു പദ്ധതിയാണ് പോസ്‌റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അഥവാ എംഐഎസ്‌.

ഈ പദ്ധതിയിലൂടെ നിങ്ങൾക്ക് വാർഷിക, മാസ കാലയളവുകളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ സ്‌കീമിൽ ഒറ്റയ്ക്കും, ജോയിൻ്റ് അക്കൗണ്ട് സൗകര്യവും ലഭ്യമാണ്. ഒരു അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം. നിക്ഷേപിച്ച തുക പൂർണ്ണമായും സുരക്ഷിതമായിരിക്കുകയും എല്ലാ മാസവും പലിശ വരുമാനം നേടാൻ കഴിയുകയും ചെയ്യും.

misscheme

നിലവിൽ ഈ പദ്ധതിയിലൂടെ പോസ്‌റ്റ് ഓഫീസ് 7.4 ശതമാനം പലിശയാണ് നിക്ഷേപകരക്ക് വാഗ്‌ദാനം ചെയ്യുന്നത്. ഒരു ജോയിന്റ് അക്കൗണ്ട് വഴി നിങ്ങൾക്ക് എല്ലാ മാസവും 9250 രൂപ വരെ സമ്പാദിക്കാം എന്നതാണ് പ്രത്യേകത. പരമാവധി അഞ്ച് വർഷത്തേക്ക് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ കഴിയുമെന്നും ഓർക്കണം.

ഉദാഹരണത്തിന് നിങ്ങൾ ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിച്ചുവെന്ന് കരുതുക, 7.4 ശതമാനം പലിശയ്ക്ക് ഒരു വർഷത്തിൽ 1,11,000 രൂപ വരുമാനം നിങ്ങൾക്ക് ലഭിക്കും, കൂടാതെ 5 വർഷത്തിനുള്ളിൽ നിങ്ങൾക്ക് 1,11,000 x 5 എന്ന കണക്കിൽ ആകെ 5,55,000 രൂപ പലിശയായി മാത്രം ലഭിക്കും. വാർഷിക പലിശ വരുമാനമായ 1,11,000 രൂപ 12 ഭാഗങ്ങളാക്കുമ്പോൾ ഇത് ഏകദേശം 9250 രൂപ വരും. അതായത് എല്ലാ മാസവും നിക്ഷേപകർക്ക് ലഭിക്കുന്ന വരുമാനം അത്രയാണ്.

ഇനി നിങ്ങൾ ഒറ്റയ്ക്കാണ് ഒരു അക്കൗണ്ട് തുറന്നതെങ്കിൽ, അതിൽ 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തിനുള്ളിൽ മാത്രം നിങ്ങൾക്ക് 66,600 രൂപ പലിശയായി ലഭിക്കും. അഞ്ച് വർഷത്തിനുള്ളിൽ പലിശ തുക 66,600 x 5 എന്ന നിലയിൽ കണക്ക് കൂട്ടുമ്പോൾ 333000 രൂപയാകും. അത് പ്രകാരം മാസ വരുമാനം 5500 രൂപയായിരിക്കും ലഭിക്കുക.

സർക്കാർ ജോലിക്കാർക്ക് റിട്ടയർമെന്റ് സമയത്ത് ലഭിക്കുന്ന പിഎഫ് തുക നിക്ഷേപിക്കാൻ സുരക്ഷിതവും മികച്ചതുമായ ഒരു മാർഗമാണ് പോസ്‌റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. എന്തെന്നാൽ വാർഷിക തലത്തിലെ വരുമാനത്തിനപ്പുറം ഈ പണം കൊണ്ട് കുടുംബത്തിന്റെ ജീവിത ചെലവ് തീർക്കാൻ അവർക്ക് കഴിയും എന്നതാണ് ഗുണകരമായ കാര്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+