കൈയിൽ പണമുണ്ടോ, എങ്കിൽ നിക്ഷേപിക്കൂ; പലിശയായി ലക്ഷങ്ങൾ വാരാം, അറിയാം ഈ പോസ്‌റ്റ് ഓഫീസ് സ്‌കീമിനെ കുറിച്ച്
രാജ്യത്ത് ഏറ്റവും വിശ്വസ്‌തതയോടെ സമ്പാദ്യ പദ്ധതികൾ നടപ്പിലാക്കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിൽ ഒന്നാണ് പോസ്‌റ്റ് ഓഫീസ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഗ്രാമ-നഗര വ്യത്യസമില്ലാതെ പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതികൾക്ക് വലിയ ജനപ്രീതിയാണുള്ളത്. കുട്ടികൾക്കും, മുതിർന്നവർക്കും ഏറെ ഗുണകരമായ പദ്ധതികൾ അവതരിപ്പിച്ചാണ് അവർ നിക്ഷേപകരെ കയ്യിലെടുത്തത്.

നിക്ഷേപ തുകയുടെ പലിശ ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റാൻ അനുവദിക്കുന്ന ഒരു പോസ്‌റ്റ് ഓഫീസ് സേവിംഗ്‌സ് പദ്ധതിയെ കുറിച്ച് നമുക്ക് ഇന്ന് പരിശോധിക്കാം. പോസ്‌റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം എന്നറിയപ്പെടുന്ന ഈ നിക്ഷേപ പദ്ധതിയിൽ അഞ്ച് വർഷ കാലാവധിയുള്ളതാണ്. നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും എന്ന് മാത്രമല്ല നല്ല പലിശയും നിങ്ങൾക്ക് ലഭിക്കും എന്നതാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്.
ഏഴര ശതമാനം വരെയാണ് ഈ പദ്ധതിയിലൂടെ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ. പെൻഷൻ, പിഎഫ് പോലെയുള്ളവ ക്ലോസ് ചെയ്‌ത പണമോ, ഏതെങ്കിലും ചിട്ടിയിൽ നിന്നും ലഭിച്ച പണമോ ആവട്ടെ തികച്ചും സുരക്ഷിതമായി മെച്ചപ്പെട്ട പലിശ വാഗ്‌ദാനം ചെയ്യുന്ന ഈ സ്‌കീം ആളുകൾ വൻ തോതിൽ ഏറ്റെടുത്ത് കഴിഞ്ഞു.
നേരത്തെ ഏഴ് ശതമാനമായിരുന്ന പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ ഏഴര ശതമാനമായി ഉയർത്താൻ നിശ്ചയിക്കുകയായിരുന്നു. സർക്കാർ ചെറുകിട സമ്പാദ്യ പദ്ധതികളിലെ പലിശ നിരക്ക് വർധിപ്പിച്ച തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ മാറ്റവും.
വിവിധ കാലയളവുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള അവസരം ഉപയോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്. ഒരു വർഷം, രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ വിവിധ കാലയളവുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയിൽ ഓരോന്നിനും ഓരോ പലിശ നിരക്കാണ് എന്ന് കൂടി ഓർക്കണം. ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും, രണ്ട്, മൂന്ന് വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശയും, അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനം പലിശയുമാണ് ലഭ്യമാവുക.
അഞ്ച് വർഷത്തേക്ക് വൻ തുക നിക്ഷേപിച്ചാൽ ഏതാണ്ട് മുതലിന്റെ പകുതിയോളം പലിശ ഇനത്തിൽ ലഭിക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് നിങ്ങൾ അഞ്ച് ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 2,24,974 രൂപയോളം നിങ്ങൾക്ക് പലിശയായി ലഭിക്കും. അതായത് അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ കൈയ്യിലുള്ള ആകെ നിക്ഷേപം 7,24,974 ആയി മാറുമെന്ന് ചുരുക്കം.
നികുതി ഇളവ് ലഭിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്നതാണ് പ്രത്യേകത.
1961ലെ ആദായനികുതി വകുപ്പ് നിയമത്തിലെ സെക്ഷൻ 80C പ്രകാരമാണ് ഈ ഇളവ് നിക്ഷേപകർക്ക് ലഭിക്കുക.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications