പോസ്‌റ്റ് ഓഫീസിന്റെ ഒരു കലക്കൻ പദ്ധതി; പെൻഷനും പിഎഫും ഒക്കെ നിക്ഷേപിച്ചോളൂ, പലിശയായി ലക്ഷങ്ങൾ
നമ്മുടെ നാട്ടിൽ ഒരുപാട് നിക്ഷേപ സ്ഥാപനങ്ങളും പദ്ധതികളും ഒക്കെയുള്ളതാണ്. അതിൽ പലതും സർക്കാർ-പൊതുമേഖലാ സ്‌കീമുകൾ തന്നെയാണ്. ശരിക്കും പറഞ്ഞാൽ പൗരന്മാരുടെ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സംവിധാനങ്ങൾ ഇത്തരം പദ്ധതികൾ ആരംഭിക്കുന്നതും അവ മുന്നോട്ട് കൊണ്ട് പോവുന്നതും.
അങ്ങനെ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്ന ഇടങ്ങളിൽ ഒന്നാണ് പോസ്‌റ്റ് ഓഫീസ്. നിങ്ങൾ അറിഞ്ഞതും അറിയാത്തതുമായ നിരവധി സ്‌കീമുകളാണ് പോസ്‌റ്റ് ഓഫീസിൽ ഉള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പോസ്‌റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം. നിരവധി പേരാണ് ഈ സ്‌കീം മുഖേന പണം നിക്ഷേപിക്കുന്നത്.

നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതി നിക്ഷേപകർക്കായി ഒരുക്കിയിരിക്കുന്നത്. അടിസ്ഥാന പരമായി ഇതൊരു സ്ഥിര നിക്ഷേപ പദ്ധതിയാണ്. ഒന്നോ രണ്ടോ മൂന്നോ അഞ്ചോ വർഷത്തേക്ക് നിങ്ങളുടെ പണം ഒറ്റത്തവണ ആയി നിക്ഷേപിക്കാം. ഇതിൽ കാലാവധി അനുസരിച്ച് പലിശ നിരക്ക് വ്യത്യസ്‌തമാണ് എന്നതാണ് പ്രത്യേകത.
ഒരു വർഷത്തേക്ക് (6.9 ശതമാനം), രണ്ട് വർഷം (7 ശതമാനം), മൂന്ന് വർഷം (7.1 ശതമാനം), അഞ്ച് വർഷം (7.5 ശതമാനം) എന്നിങ്ങനെയുള്ള പലിശ നിരക്ക് ഈ ടിഡി സ്‌കീമിനുണ്ട്. ഈ കാലയളവുകളിലേക്കുള്ള നിക്ഷേപങ്ങൾ മാത്രമാണ് സ്വീകരിക്കുക.
എങ്കിലും ഇതിന് ധാരാളം ആവശ്യക്കാറുണ്ട്. പെൻഷൻ, പിഎഫ് പോലെയുള്ളവ ക്ലോസ് ചെയ്‌ത പണമോ, ഏതെങ്കിലും ചിട്ടിയിൽ നിന്നും ലഭിച്ച പണമോ ആവട്ടെ തികച്ചും സുരക്ഷിതമായി മെച്ചപ്പെട്ട പലിശ വാഗ്‌ദാനം ചെയ്യുന്ന ഈ സ്‌കീം ആളുകൾ വലിയ രീതിയിൽ ചർച്ചയാക്കുന്നുണ്ട്.
കുറഞ്ഞത് 1,000 രൂപയിലും 100 രൂപയുടെ ഗുണിതത്തിലും അക്കൗണ്ട് തുടങ്ങാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് നിയന്ത്രണമില്ല. പ്രായപൂർത്തിയായ ഒരാൾക്ക് അല്ലെങ്കിൽ മൂന്ന് മുതിർന്നവർക്ക് വരെ ഒറ്റയ്ക്ക് അല്ലെങ്കിൽ സംയുക്ത അക്കൗണ്ട് തുറക്കാൻ കഴിയും. 10 വയസ്സിന് മുകളിലുള്ള കുട്ടിയുടെ പേരിൽ രക്ഷിതാവിനും അക്കൗണ്ട് തുറക്കാം.
നിങ്ങൾ ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ നിക്ഷേപിക്കുകയും അതിന് 6.9 ശതമാനം പലിശ ലഭിക്കുകയും ചെയ്‌താൽ, സ്‌കീം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 70806 രൂപ പലിശയായി ലഭിക്കും. ഈ നിക്ഷേപവും നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകും. അതിനാൽ തന്നെ കൂടുതൽ പേർ ഇപ്പോൾ പോസ്‌റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ ആളുകൾ ഒക്കെ ഉണ്ടാവാറുണ്ടായിരുന്നു.












Click it and Unblock the Notifications