Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്ത്‌ ഗ്രാം സ്വർണത്തിന് ആറ് മാസം കൊണ്ട് കുതിച്ചത് 11000 രൂപ; പുതിയ സാമ്പത്തിക വർഷം 75000 കടക്കുമോ?

ന്യൂഡൽഹി: രാജ്യത്തെ സ്വർണവില മുൻപെങ്ങും ഇല്ലാത്ത വിധം കുതിച്ചുയരുന്ന കാഴ്‌ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. വിവിധ ഘടകങ്ങളുടെ സ്വാധീനത്താലാണ് സ്വർണ വില കുതിച്ചുയരുന്നത്. പത്ത് 2023-24 സാമ്പത്തിക വർഷത്തിന്റെ അവസാന സെഷനിൽ പോലും സ്വർണ വില അസാധാരണമായ മുന്നേറ്റത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചതെന്ന് ഓർക്കണം.

2024 ഏപ്രിലിലെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ (എംസിഎക്‌സ്) 10 ഗ്രാമിന് 67,850 രൂപ എന്ന പുതിയ ആജീവനാന്ത റെക്കോർഡിലേക്ക് ഉയർന്നതിന് ശേഷം 10 ഗ്രാമിന് 67,800 രൂപയിൽ അവസാനിച്ചിരുന്നു. 67,800 രൂപ നിലവാരത്തിൽ ഫിനിഷ് ചെയ്‌തപ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന രണ്ട് പാദങ്ങളിൽ എംസിഎക്‌സ് സ്വർണ വില 10 ഗ്രാമിന് 11,000 രൂപയോളമാണ് ഉയർന്നതെന്ന് നമുക്ക് കാണാം.

goldmcxprice

2023-24 സാമ്പത്തിക വർഷത്തിലെ അവസാന വ്യാപാര സെഷനിൽ സ്വർണ വില ഔൺസിന് 2,254 ഡോളറിലാണ് അവസാനിച്ചത്. നിലവിൽ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ദിനമായ ഇന്ന് പത്ത് ഗ്രാം സ്വർണത്തിന് വില 67,700 രൂപയാണ്. 68,000 എന്ന നാഴിക കല്ലിന് താഴെ എത്തിയെങ്കിലും ഇതൊരു വലിയ മുന്നേറ്റത്തിന് ശേഷമുള്ള താഴ്‌ച ആണെന്ന് കൂടി ഓർക്കണം.

എന്നാൽ ഇക്കാര്യത്തിൽ വിദഗ്‌ധരുടെ അഭിപ്രായം കൂടുതൽ ആശങ്കയ്ക്ക് വക നൽകുന്നതാണെന്ന് പ്രത്യേകം ഓർക്കണം. കമ്മോഡിറ്റി മാർക്കറ്റ് വിദഗ്‌ധർ പറയുന്നത് അനുസരിച്ച് 2024ൽ യുഎസ് ഫെഡ് മൂന്ന് പലിശ നിരക്കുകൾ കൂടി കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, 2025 സാമ്പത്തിക വർഷത്തിലും സ്വർണ ത്തിന്റെ കുതിപ്പ് തുടർന്നേക്കും.

2024-25 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ഒമ്പത് മാസത്തിനുള്ളിൽ അല്ലെങ്കിൽ ആദ്യ മൂന്ന് പാദങ്ങളിൽ മൂന്ന് യുഎസ് ഫെഡ് നിരക്ക് കുറവുകൾ പ്രഖ്യാപിക്കാൻ ഇടയുണ്ട്. ഭൗമരാഷ്ട്രീയ പിരിമുറുക്കം, യുഎസ് നാണയപ്പെരുപ്പത്തിലെ മാറ്റം, യുഎസ് ഡോളർ നിരക്കുകൾ എന്നിവ അടുത്ത സാമ്പത്തിക വർഷത്തിൽ എംസിഎക്‌സ് സ്വർണ വില 10 ഗ്രാമിന് 75,000 രൂപ വരെ ഉയർത്താൻ കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

സ്വാധീനിക്കുന്ന ഘടകങ്ങൾ

യുഎസ് ഫെഡ് നിരക്കുകളിലെ മാറ്റം തന്നെയാവും ഇതിലെ നിർണായക ഘടകം. മൂന്നോളം നിരക്ക് കുറയ്ക്കൽ ഇക്കുറി ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇത് സ്വർണ വിലയിലെ റാലിക്ക് ഇന്ധനം പകരുമെന്ന് തന്നെയാണ് വിദഗ്‌ധർ പറയുന്നത്. ഇത് കൂടാതെ ഭൗമ രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളും സ്വർണ വിലയെ സ്വാധീനിക്കും.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഇതിനെ മുന്നോട്ട് നയിക്കുന്ന ഘടകമാണ്. ഇവ ഒക്കെയും ഈ നിലയിൽ തന്നെ തുടർന്നാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ സ്വർണവില പത്ത് ഗ്രാമിന് 75000 കടക്കുമെന്ന് തന്നെയാണ് വിദഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+