2000 കോടി കമ്പനിയുടെ എംഡി, ആസ്തി കേട്ടാല്‍ ഞെട്ടും; രാധിക മെര്‍ച്ചന്റിന്റെ അമ്മ ചില്ലറക്കാരിയല്ല
മുംബൈ: മുകേഷ് അംബാനിയുടെ കുടുംബത്തില്‍ വലിയൊരു വിവാഹം നടക്കാന്‍ പോവുകയാണ്. ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയുമാണ് വിവാഹം. ജൂലായ് പന്ത്രണ്ടിന് നടക്കുന്ന വിവാഹ ആഘോഷങ്ങള്‍ക്കായി അംബാനി കുടുംബം തയ്യാറെടുത്ത് നില്‍ക്കുകയാണ്. എന്നാല്‍ ആനന്ദിന്റെ കുടുംബത്തെ പലര്‍ക്കും അറിയാവുന്നവരാണ്.
എന്നാല്‍ രാധികയുടെ കുടുംബത്തെ ആരാധകര്‍ ക്ക് ഇപ്പോഴും അത്ര പിടിയില്ല എന്ന് തന്നെ പറയാം. പ്രമുഖ വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല മെര്‍ച്ചന്റിന്റെയും മകളാണ് രാധിക മെര്‍ച്ചന്റ്. ഫാഷന്‍ ലോകത്ത് രാധിക മികച്ച വസ്ത്രധാരണം കൊണ്ടെല്ലാം എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളതാണ്.

അതേസമയം രാധികയെ കടത്തിവെട്ടുന്ന സൗന്ദര്യമാണ് അവരുടെ അമ്മ ഷൈല മെര്‍ച്ചന്റിനുള്ളത്. പല ചടങ്ങുകളിലും അവരുടെ ലുക്കുകളും വസ്ത്രധാരണവും ശ്രദ്ധ നേടാറുണ്ട്. നേരത്തെ ആനന്ദിന്റെയും രാധികയുടെയും പ്രീ വെഡ്ഡിംഗ് സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഷൈല മെര്‍ച്ചന്റിന്റെ വസ്ത്രധാരണം.
വാര്‍ത്തകളില്‍ എല്ലാം അവര്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു. വിരേനിന്റെയും ഷൈലയുടെയും മൂത്ത മകളാണ് രാധിക മെര്‍ച്ചന്റ്. അതേസമയം ബിസിനസ് ലോകത്ത് ഷൈല മെര്‍ച്ചന്റ് അറിയപ്പെടുന്ന വ്യക്തിത്വമാണ്. എന്‍കോര്‍ ഹെല്‍ത്ത്‌കെയറിന്റെ സിഇഒയാണ് വിരേന്‍. എന്‍കോറിന്റെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ ഒരാളാണ് അവര്‍.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എന്‍കോറിന്റെ മൂല്യം 2000 കോടി രൂപയാണ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഷൈല മെര്‍ച്ചന്റ് ജനിച്ചത്. മുംബൈയിലെ ആക്ടിവിറ്റി ഹൈസ്‌കൂളിലായിരുന്നു പഠനം. അതിന് ശേഷമാണ് വിരേനെ വിവാഹം ചെയ്യുന്നത്. രാധിക, അഞ്ജലി എന്നീ രണ്ട് പെണ്‍കുട്ടികളാണ് ഈ ദമ്പതിമാര്‍ക്കുള്ളത്.
ഇരുവരും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. നിരവധി കമ്പനികളില്‍ ഡയറക്ടര്‍ പദവികള്‍ വഹിക്കുന്നുണ്ട് ഷൈല മെര്‍ച്ചന്റ്. അഥര്‍വ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹവേലി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്വസ്തിക് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് എന്നിവ അതില്‍ ചിലതാണ്. ശൈലയ്ക്കും രാധികയ്ക്കും ആസ്തി തുല്യമാണ്. പത്ത് കോടിയാണ് ഷൈലയുടെ ആസ്തി.
അതേസമയം രാധികയുടെ പിതാവ് വിരേന്‍ മെര്‍ച്ചന്റിന് 755 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. മെര്‍ച്ചന്റ് കുടുംബത്തിന്റെ മൊത്തം ആസ്തി 900 കോടി രൂപയ്ക്ക് മുകളില്‍ വരും. നേരത്തെ രാധികയുടെ വിവാഹത്തിന്റെ ഭാഗമായി ഗ്രഹ ശാന്തി പൂജ നടത്തിയിരുന്നു വിരേനും ഷൈലയും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മുംബൈയിലെ ട്രൈഡന്റ് ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ഇതിന്റെ വീഡിയോയില്‍ വെള്ള സാരിയും പിങ്ക് ബ്ലൗസും അണിഞ്ഞ് രാധിക വരുന്നതും കാണാം. വജ്ര നെക്ലേസ്, കമ്മല്‍, പോലുള്ള ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications