കുറച്ചു പണം എറിഞ്ഞാൽ കൂടുതൽ പണം വാരാം; ഈ മൾട്ടിബാഗർ സ്‌റ്റോക്ക് ചില്ലറക്കാരനല്ല, നേട്ടം ഇങ്ങനെ
നിക്ഷേപം ഒരു അലങ്കാരമല്ല, ആവശ്യകത ആണെന്ന് സമൂഹം തിരിച്ചറിഞ്ഞ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും നിക്ഷേപത്തിന്റെ പാതയിലേക്കാണ് കണ്ണ് നട്ടിരിക്കുന്നത്. അതിനായി ഓഹരി വിപണിയിലെ എല്ലാത്തരം ട്രെൻഡുകളും വിശകലനം ചെയ്‌തുകൊണ്ട് ഒരു അന്തിമ തീരുമാനത്തിൽ എത്തുകയാണ് ഒട്ടുമിക്ക ആളുകളെയുടെയും പതിവ്.
എന്നാൽ ഇത്തരം ആലോചനകളും പഠനങ്ങളും ഒന്നും കൂടാതെ ആളുകൾ ചാടിക്കയറി നിക്ഷേപം നടത്തുന്നുണ്ടെങ്കിൽ അത് കേവലം ഒരു വിഭാഗം ഓഹരികളിൽ മാത്രമാണ്. അവയാണ് മൾട്ടിബാഗർ സ്‌റ്റോക്കുകൾ. വിപണിയിലെ മെഗാ സ്‌റ്റാറുകൾ എന്ന് വേണമെങ്കിൽ നമുക്കിവയെ വിശേഷിപ്പിക്കാം. അത്തരത്തിൽ നിക്ഷേപകർക്ക് നേട്ടം നൽകിയ ഒരു ഓഹരിയെ നമുക്ക് പരിചയപ്പെടാം. രാജ്‌രത്തൻ വയേഴ്‌സ് ലിമിറ്റഡ് ഓഹരിയാണ് ഇത്തരത്തിൽ നിക്ഷേപകർക്ക് വമ്പൻ നേട്ടം നൽകിയ ആ മൾട്ടിബാഗർ സ്‌റ്റോക്ക്.

മൂന്ന് വർഷം മുമ്പ് 156.70 മൂല്യമുണ്ടായിരുന്ന ഓഹരികൾ ഇപ്പോൾ 638 രൂപയിലാണ് വ്യാപാരം നടത്തി കൊണ്ടിരിക്കുന്നത്, അതായത് 308 ശതമാനത്തിന്റെ വർധനവാണ് ഓഹരി വിലയിൽ ഉണ്ടായിരിക്കുന്നതെന്ന് സാരം. 2020 മെയ് മുതൽ ഇത് വരെയുള്ള കാലയളവിൽ മാത്രം 1780 ശതമാനത്തിന്റെ ഉയർച്ചയും ഈ ഓഹരിയിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ വിപണിയിലെ മിന്നും താരമാണ് ഇപ്പോൾ ഈ മൾട്ടിബാഗർ വമ്പൻ.
ലോകത്തിലെ തന്നെ മുൻനിര ബീഡ് വയർ നിർമ്മാണ കമ്പനികളിൽ ഒന്നാണ് രാജ്‌രത്തൻ ഗ്ലോബൽ വയേഴ്‌സ് ലിമിറ്റഡ്. ഇവരുടെ ഇന്ത്യയിലെ പ്രവർത്തന ശേഷി പ്രതിവർഷം 72,000 ടൺ ആണ്. ഇന്ത്യയ്ക്ക് പുറത്തും ശക്തമായ മാർക്കറ്റ് ഉള്ള കമ്പനിക്ക് തായ്‌ലൻഡിൽ പ്രതിവർഷം 60,000 ടൺ പ്രവർത്തന ശേഷി ഉണ്ടെന്നതും പ്രത്യേകം ഓർക്കണം.
കമ്പനിയുടെ നിലവിലെ സാമ്പത്തിക സ്ഥിതി പരിശോധിക്കുമ്പോൾ അവരുടെ ഏകീകൃത വരുമാനത്തിൽ 16.5 ശതമാനം വർധന രേഖപ്പെടുത്തി 233 കോടി രൂപയായിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ, നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 22 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 20 കോടി രൂപയായി ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഭാവിയിലും നേട്ടമുണ്ടാക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications