രാംചരണിന്റെ ഭാര്യ ഉപാസന ചില്ലറക്കാരിയല്ല, മെഗാ ബിസിനസ്; കമ്പനിയുടെ മൂല്യം വേറെ ലെവല്‍
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് രാംചരണ്‍. ചിരഞ്ജീവിയുടെ മകനെന്ന ലേബലിലാണ് രാംചരണ്‍ വന്നതെങ്കിലും സ്വന്തം നിലയില്‍ വമ്പന്‍ വിജയങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു. രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലൂടെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന പേരും താരം സ്വന്തമാക്കിയിരുന്നു. ലോകം മുഴുവന്‍ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിരഞ്ജീവിയുടെ കുടുംബത്തിലുള്ളവര്‍ എല്ലാം അതിപ്രശസ്തരാണ്. സഹോദരങ്ങളായ പവന് കല്യാണും, നാഗബാബുവുമെല്ലാം തെലുങ്കില്‍ അറിയപ്പെടുന്ന താരങ്ങളാണ്. എന്നാല്‍ ഇവരേക്കാള്‍ എല്ലാം ഒരുപടി മുന്നില്‍ നില്ക്കുന്ന ഒരാള്‍ ഈ കുടുംബത്തിലുണ്ട്. അതാരാണെന്ന് അറിയുമോ?

പറഞ്ഞുവരുന്നത് രാചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേലയെ കുറിച്ചാണ്. പലര്‍ക്കും ഇവര്‍ ഒരു സാധാരണ കുടുംബിനിയാണെന്നാണ് കരുതുന്നത്. എന്നാല്‍ അതിലും അപ്പുറത്താണ് ഉപാസനയുടെ പ്രശസ്തി. സ്വന്തമായി ബിസിനസും അതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഉപാസന ചിരഞ്ജീവി കുടുംബത്തിനേക്കാള്‍ വളരെ ഉയരത്തിലാണ് നില്‍ക്കുന്നത്.
സമ്പത്തിലും മറ്റും ഉപാസനയുടെ കുടുംബം വളരെ മുന്നിലാണ്. അപ്പോളോ ആശുപത്രി ശൃംഖല ഉപാസനയുടെ കുടുംബത്തിന്റേതാണ്. ഈ കുടുംബത്തിലെ മൂന്നാം തലമുറയില്‍ വരുന്നവരാണ് ഉപാസന. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ ചെയര്‍മാനായ പ്രതാപ് സി റെഡ്ഡിയുടെ പേരക്കുട്ടിയാണ് 34കാരിയായ ഉപാസന.
അപ്പോളോ ഹോസ്പിറ്റല്‍സിന്റെ വിപണി മൂല്യം തന്നെ ആരെയും അമ്പരപ്പിക്കുന്നതാണ്. 88718 കോടിയാണ് ഈ ആശുപത്രി ശൃംഖലകളുടെ വിപണി മൂല്യം. ഫോബ്സിന്റെ പട്ടികയില്‍ ഇടംപിടിച്ച കോടീശ്വരനാണ് പ്രതാപ് റെഡ്ഡി. 25040 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. 2012ലാണ് നിഹാരിക രാംചരണിനെ വിവാഹം കഴിക്കുന്നത്.
അടുത്തിടെയാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. ക്ലിന് കാര എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ പേര് പുറത്തുവന്നതിന് പിന്നാലെ വൈറലായിരുന്നു. ബിസിനസ് അരച്ചുകലക്കി കുടിച്ചാണ് നിഹാരിക ഈ രംഗത്തേക്ക് ഇറങ്ങിയതെന്ന് പറയാം. ലണ്ടനിലെ റീജന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഉപാസന എംബിഎ മാസ്റ്റേഴ്സ് എടുത്തത്.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയുലും ഉപാസന പിടിച്ചിട്ടുണ്ട്. ബിസിനസുകള്‍ എങ്ങനെ നടത്താമെന്ന കാര്യത്തിലാണ് അവര്‍ പഠിച്ചത്. യുആര്‍എല്‍ ലൈഫിന്റെ സ്ഥാപകയാണ് അവര്‍. ഹോളിസ്റ്റിക് വെല്‍നെസ് പ്ലാറ്റ്ഫോമാണിത്. സിഎസ്ആര്‍ അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാനുമാണ് ഉപാസന. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ഉപാസനയ്ക്ക് പ്രത്യേക താല്പര്യമുണ്ട്.
ആദിവാസി ജനതയുടെ പുനരധിവാസത്തെ അപ്പോളോ ഫൗണ്ടേഷനിലൂടെ വ്യാപിപ്പിച്ചത് ഉപാസനയാണ്. സാങ്കേതിക വിദ്യയെ മനുഷ്യന് ഗുണകരമായി മാറ്റാമെന്നുള്ള ചിന്തയില്‍ കൂടുതല്‍ മികവുറ്റ കാര്യങ്ങളാണ് ഉപാസന ഇപ്പോള്‍ ചെയ്യുന്നത്. രാംചരണ്‍ നടനെന്ന നിലയില്‍ മുന്നേറുമ്പോള്‍ അതിലും മുകളിലേക്കാണ് ഉപാസനയുടെ വളര്‍ച്ച.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications