രണ്‍ബീര്‍, ആലിയ, കത്രീന, ഓഹരി വിപണിയില്‍ നിന്ന് കോടികള്‍ വാരുന്നത് ഇവര്‍; നിക്ഷേപങ്ങള്‍ കുതിക്കുന്നു
മുംബൈ: ബോളിവുഡിലെയും കായിക മേഖലയിലെയും താരങ്ങള്‍ അഭിനയത്തില്‍ മാത്രമല്ല പല ബിസിനസുകളിലും ശ്രദ്ധിക്കുന്നവരാണ്. പലരുടെയും ആസ്തി വര്‍ധിക്കുന്നതും ബിസിനസില്‍ നിന്നുള്ള ലാഭത്തെ തുടര്‍ന്നാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിക്ഷേപങ്ങളിലൂടെ ഏറെ പ്രശസ്തി നേടിയിട്ടുണ്ട്.
ബോളിവുഡ് സെലിബ്രിറ്റികളായ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ ചെറുകിട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി അത് വലിയ സാമ്പത്തിക നേട്ടങ്ങളായി മാറ്റിയിട്ടുണ്ട്. ഐപിഎ ലിസ്റ്റിംഗിന് മുമ്പാണ് ഇവരില്‍ പലരും നിക്ഷേപങ്ങള്‍ നടത്തി നേട്ടമുണ്ടാക്കിയത്. എന്തൊക്കെയാണ് സാമ്പത്തികമായി വലിയ കുതിപ്പ് ഇവര്‍ക്ക് നല്‍കിയ നിക്ഷേപങ്ങള്‍ എന്ന് നോക്കാം.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും രണ്‍ബീര്‍ കപൂറും ഡ്രോണ്‍ ആചാര്യ ഏരിയല്‍ ഇന്നോവേഷന്‍സിലാണ് നിക്ഷേപം നടത്തിയത്. ഇവര്‍ വളര്‍ന്നുവരുന്ന ഡാറ്റ സൊല്യൂഷന്‍ കമ്പനിയായിരുന്നു. ഇന്ത്യന്‍ യുഎവി ഇന്‍ഡസ്ട്രിയില്‍ ഇവര്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്നതിന് മുമ്പായിരുന്നു ഇരുവരും വലിയ റിസ്‌കെടുത്തത്. എന്തായാലും അത് വലിയ നേട്ടമായി മാറുകയായിരുന്നു.
ഐപിഒ ലിസ്റ്റിംഗിന് മുമ്പ് ഓഹരിക്ക് 53.59 രൂപയായിരുന്നു വില. 25 ലക്ഷം ഉപയോഗിച്ച് 46600 ഓഹരികളാണ് ആമിര്‍ ഖാന്‍ വാങ്ങിയത്. രണ്‍ബീര്‍ കപൂര്‍ ഇരുപത് ലക്ഷം മൂല്യം വരുന്ന 37200 ഓഹരികളും വാങ്ങിയത്. ഇരുവരും പ്രതീക്ഷിച്ചതിലും അധികമാണ് കമ്പനിയില്‍ നിന്ന് ലഭിച്ച നേട്ടം.
ബിഎസ്ഇ എസ്എംഇ എക്‌സ്‌ചേഞ്ചില്‍ ഡ്രോണ്‍ ആചാര്യയുടെ ഓഹരികള്‍ 102 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. 155.85 രൂപയില്‍ അത് ക്ലോസ് ചെയ്തു. 45.5 ശതമാനമായിരുന്നു ഓഹരികളുടെ കുതിപ്പ്. അതായത് ആമിറിന്റെയും രണ്‍ബീറിന്റെയും നിക്ഷേപം മൂന്നിരട്ടിയായിട്ടാണ് വര്‍ധിച്ചത്. ആമിറിന്റെ നിക്ഷേപങ്ങളുടെ മൂല്യം ഇപ്പോള്‍ 72.62 ലക്ഷമാണ്. രണ്‍ബീറിന്റേത് 57.97 ലക്ഷമാണെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇവര്‍ മാത്രമല്ല നിരവധി സെലിബ്രിറ്റികള്‍ ബോളിവുഡില്‍ നിന്ന് നിക്ഷേപങ്ങള്‍ നടത്തിയവരുണ്ട്. അജയ് ദേവ്ഗണ്‍ 2.74 കോടിയാണ് പനോരമ സ്റ്റുഡിയോസില്‍ നിക്ഷേപിച്ചത്. ഒരു ഓഹരികളാണ് വാങ്ങിയത്. ഒരോഹരിക്ക് 274 രൂപ എന്ന നിരക്കിലാണിത്.
പനോരമയിലെ നിക്ഷേപങ്ങള്‍ 363.13 ശതമാനം അധികമായി അജയ് ദേവ്ഗണിന് ലഭിക്കുകയായിരുന്നു. ഇപ്പോള്‍ 9.95 കോടിയാണ് ആകെ നിക്ഷേപ തുക. ആലിയ ഭട്ടും കത്രീന കൈഫും നൈക്കയിലാണ് നിക്ഷേപിച്ചത്. ഇ കൊമേഴ്‌സ് കമ്പനിയാണിത്. ആലിയയുടെ നിക്ഷേപം പതിനൊന്ന് മടങ്ങ് അധികമായി വര്‍ധിക്കുകയായിരുന്നു.
2021ല്‍ നൈക്കയുടെ ഐപിഒ കഴിഞ്ഞതിന് ശേഷമാണിത്. 54 കോടിയായി നിക്ഷേപത്തിന്റെ മൂല്യമുയര്‍ന്നു. കത്രീനയ്ക്ക് 2.04 കോടിയുടെ നിക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. ഇത് 22 കോടിയായിട്ടാണ് ഉയര്‍ന്നത്. സച്ചിന്‍ ആസാദ് എഞ്ചിനീയറിംഗിലാണ് നിക്ഷേപിച്ചത്. 4.99 കോടിയായിരുന്നു നിക്ഷേപം. ഇത് 53.39 കോടിയായി ഉയരുകയായിരുന്നു.












Click it and Unblock the Notifications