ടാറ്റയുടെ അടുത്ത വരവ്, മുകേഷ് അംബാനിയുടെ ആ സേവനത്തെ വീഴ്ത്തും; ടിസിഎസ്സിന്റെ മെഗാ പ്രഖ്യാപനം
മുംബൈ: ഇന്ത്യയിലെ മെഗാ കമ്പനികളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്. അവരുടെ കമ്പനികള്‍ നടത്തുന്ന ഓരോ പ്രഖ്യാപനവും ജനശ്രദ്ധ നേടാറുണ്ട്. വിവിധ മേഖലകളില്‍ ടാറ്റ ഗ്രൂപ്പിന് നിക്ഷേപങ്ങളുണ്ട്. ഓട്ടോമൊബൈല്‍, ടെലികമ്മ്യൂണിക്കേഷന്‍, എഫ്എംസിജി, അങ്ങനെ നീളുന്നു ടാറ്റയുടെ കമ്പനികള്‍. ടാറ്റയുടെ സുപ്രധാനപ്പെട്ട ഐടി സബ്‌സിഡറി കമ്പനിയാണ് ടിസിഎസ് എന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്.
ആഗോള തലത്തില്‍ നിരവധി കമ്പനികളുമായി അവര്‍ കൈകോര്‍ത്തിട്ടുണ്ട്. 16.32 ലക്ഷം കോടിയാണ് അവരുടെ വിപണി മൂല്യം. ടിസിഎസ് ഇപ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സിനെ വെല്ലുവിളിക്കാന്‍ പോവുകയാണ്. ബിസിനസ് ലോകത്തെ വമ്പന്‍ പോരാട്ടമായി ഇത് മാറും.

ടിസിഎസ് പുതിയ രണ്ട് സൈബര്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്നാണ് ഇവ പുറത്തിറക്കുന്നത്. ടിസിഎസ് എംഡിആര്‍, ടിസിഎസ് സെക്യൂര്‍ ക്ലൗഡ് ഫൗണ്ടേഷന്‍ എന്നിങ്ങനെയാണ് സൈബര്‍ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
അതേസമയം മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ക്ലൗഡ് ടെക്‌നോളജിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ അവര്‍ ഒരു ദീപാവലി ഓഫറും പ്രഖ്യാപിച്ചിരുന്നു. ജിയോ യൂസര്‍മാര്‍ക്ക് സൗജന്യമായി നൂറ് ജിബി ക്ലൗഡ് സ്‌റ്റോറേജാണ് മുകേഷ് അംബാനി നല്‍കുന്നത്. ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറിന്റെ ഭാഗമായിട്ടാണിത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ സേവനങ്ങള്‍ വലിയ കമ്പനികള്‍ക്കാണ് ലഭിക്കുക. സൈബര്‍ ഭീഷണികളില്‍ നിന്ന് കമ്പനികളെ സംരക്ഷിക്കാന്‍ ടിസിഎസിനെ സേവനങ്ങള്‍ മുന്നിലുണ്ട്. നോണ്‍ ക്ലൗഡ് സാഹചര്യത്തിലും ഇത് പ്രവര്‍ത്തിക്കും.
ഗൂഗിളിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍ പ്ലാറ്റ്‌ഫോമാണ് ടിസിഎസ് എംഡിആര്‍ സൊല്യൂഷന്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ സുരക്ഷാ ടീമുകള്‍ക്ക് സൈബര്‍ ഭീഷണി വേഗത്തില്‍ തിരിച്ചറിയാനും അതിനെ ഇല്ലാതാക്കാനും സാധിക്കും. ഗൂഗിളിന്റെ അഡ്വാന്‍സ്ഡ് ത്രെറ്റ് ഡിറ്റക്ഷനും ടിസിഎസ്സിന്റെ സാങ്കേതിക വൈദഗ്ധ്യവും ചേര്‍ന്നാണ് ഇവ പ്രവര്‍ത്തിക്കുക. അത് വിപണിയിലെ ഏറ്റവും കരുത്തനായി ടിസിഎസ് സൈബര്‍ സെക്യൂരിറ്റിയെ മാറ്റും.
അണുവിട വീഴ്ച്ചയില്ലാത്ത സുരക്ഷ നിരീക്ഷണവും, എല്ലാ വിധ സംരക്ഷണവും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ടിസിഎസ്സും ഗൂഗിള്‍ ക്ലൗഡും ലോകത്താകെ കമ്പനികളുടെ മാറ്റങ്ങള്‍ ക്ലൗഡ് ടെക്‌നോളജിയിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്.
ഗൂഗിള്‍ ക്ലൗഡിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ച് കൊണ്ടുള്ള സുരക്ഷാ ഫീച്ചറുകളാണ് ഇപ്പോള്‍ കമ്പനികള്‍ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഇത് ത്രെറ്റ് ഇന്റലിജന്‍സിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് റിലയന്‍സിനെ ബഹുദൂരം പിന്നിലാക്കുന്ന നീക്കമാണ്. നേരത്തെ 47ാമത് വാര്‍ഷിക യോഗത്തിലാണ് നൂറ് ജിബി ക്ലൗഡ് സ്‌റ്റോറേജ് ഉപയോക്താക്കള്‍ക്ക് നല്‍കുന് നകാര്യം മുകേഷ് അംബാനി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications