ഇന്ത്യയില്‍ മെഗാഹിറ്റ്, മുകേഷ് അംബാനിയെ വരെ വീഴ്ത്തി; രത്തന്‍ ടാറ്റയുടെ ഈ കമ്പനി ഇനി ദുബായിലേക്ക്
മുംബൈ: ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ രത്തന്‍ ടാറ്റയോളം കരുത്തേറിയ മറ്റാരുമില്ലെന്ന് പറയാം. ഇന്ത്യയിലെ ഫാഷന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ബ്രാന്‍ഡായിരുന്നു ടാറ്റയുടെ സുഡിയോ. ഇന്ത്യയില്‍ ഏറ്റവും വലിയ ഫാഷന്‍ ബ്രാന്‍ഡായി അവര്‍ വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലാണ് സുഡിയോയുടെ പ്രധാന എതിരാളി.
ഇഷ അംബാനിയുടെ ഈ കമ്പനി ടാറ്റയുമായി കടുത്ത മത്സരത്തിലാണ്. എന്നാല്‍ മറികടക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയില്‍ വന്‍ വിജയമായതിന് പിന്നാലെ സുഡിയോ വിദേശത്തേക്കും ശൃംഖല വ്യാപിപ്പിക്കാന്‍ പോവുകയാണ്. ദുബായില്‍ സുഡിയോയുടെ ആദ്യ സ്‌റ്റോര്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ.

അടുത്ത മാസമാണ് ദുബായിലെ സുഡിയോ സ്‌റ്റോറിന്റെ ഉദ്ഘാടനം. സിലിക്കോണ്‍ ഒയാസിസ് മാളിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. സുഡിയോയുടെ വിദേശത്തെ ആദ്യ ഷോറൂമാണിത്. സുഡിയോ വിദേശത്തേക്ക് ഷോറൂമുമായി എത്തുന്നത് ആദ്യത്തെ ചുവടുവെപ്പുകളിലൊന്നാണിത്. വിദേശത്തേക്ക് കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വേണ്ടിയാണിത്.
ഇതൊരു പരീക്ഷണമാണ്. കൂടുതല്‍ ഷോറൂമുകളുടെ കാര്യം തീരുമാനിച്ചിട്ടില്ല. ദുബായില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക് അനുസരിച്ചാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക. പല രാജ്യങ്ങളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും സീനിയര്‍ സുഡിയോ എക്‌സിക്യൂട്ടീവ് പറഞ്ഞു.
സുഡിയോയെ നിയന്ത്രിക്കുന്നത് ടാറ്റയുടെ ട്രെന്‍ഡാണ്. ഇവരാണ് ഈ വിദേശ വ്യാപനത്തിന് പിന്നിലുള്ളത്. വളരെ സൂക്ഷിച്ചാണ് അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലേക്ക് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. എത്രത്തോളം ഓരോ വിപണിയിലും സുഡിയോയ്ക്ക് സാധ്യതകളുണ്ടെന്നാണ് പരിശോധിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുക. ട്രെന്‍ഡിന്റെ ഭാഗമാണ് വെസ്റ്റ്‌സൈഡ് എന്ന ഫാഷന്‍ കമ്പനിയും. എന്നാല്‍ സുഡിയോയേക്കാള്‍ വലിയ ഷോറുമുകളാണ് ഇവയ്ക്കുള്ളത്. ആഭ്യന്തര വിപണിയില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ട്രെന്‍ഡ് കൈവരിച്ചത്. ഇത് സുഡിയോയുടെ അടക്കം വളര്‍ച്ച അടങ്ങുന്നതാണ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പനയില്‍ വന്‍ വളര്‍ച്ച ട്രെന്‍ഡ് നേടിയിരുന്നു. 50 ശതമാനമാണ് വില്‍പ്പന വര്‍ധിച്ചത്. 12375 കോടിയായി കമ്പനിയുടെ മൂല്യം ഇതിലൂടെ ഉയര്‍ന്നിരുന്നു. അിതേസമയം ട്രെന്‍ഡിന്റെ ലാഭം 1477 കോടിയായും വര്‍ധിച്ചിരുന്നു. വര്‍ഷത്തില്‍ 45 ശതമാനം വളര്‍ച്ച എന്ന നിരക്കിലാണ് ട്രെന്‍ഡ് കൈവരിച്ചിരുന്നത്.
ഇത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്തതാണ്. ട്രെന്‍ഡിന് ഇപ്ിപോള്‍ 228 വെസ്റ്റസൈഡ് സ്‌റ്റോറുകളും, 559 സുഡിയോ സ്‌റ്റോറുകളും, 36 മറ്റ് ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറുകളുമാണ് ഉള്ളത്. ഈ മേഖലയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി ടാറ്റയെ മാറ്റുന്നതും ഇക്കാര്യങ്ങളാണ്. റിലയന്‍സ് അടക്കം ഈ വരുമാനം മുന്നില്‍ കണ്ടാണ് ടാറ്റയോട് മത്സരിക്കുന്നത്.












Click it and Unblock the Notifications