മുകേഷ് അംബാനിയെ വീഴ്ത്തി ടാറ്റ, സമ്പത്തില്‍ അല്ല, ബ്രാന്‍ഡ് മൂല്യത്തില്‍ വീണത് ഈ കമ്പനികള്‍
മുംബൈ: ഇന്ത്യയില്‍ ശതകോടീശ്വരന്‍മാരുടെ പോരാട്ടം കുറച്ചുകാലമായി നടക്കുന്നുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയും അതില്‍ വരും. ഇരുവരുടെയും കമ്പനികളാണ് മത്സരത്തില്‍ മുന്നിലുള്ളത്. വിപണിയില്‍ ഇവര്‍ക്ക് വലിയ ആധിപത്യവുമുണ്ട്. ഇതില്‍ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്. 21,18951.20 കോടിയുടെ മൂല്യമാണ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയാണിത്. അതുപോലെ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പിനും വലിയ മൂല്യം ഇപ്പോഴുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് റിലയന്‍സ് അല്ല. അത് ഭൂരിഭാഗം പേര്‍ക്കും അറിയാത്തൊരു കാര്യമാണ്.

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് അപ്പോള്‍ ഏതാണ്. അത് രത്തന്‍ ടാറ്റയുടെ ടാറ്റ ഗ്രൂപ്പാണ്. ഇത് ആദ്യമായിട്ടല്ല പക്ഷേ ടാറ്റ ഗ്രൂപ്പ് ഏറ്റവും മൂല്യമേറിയ ഗ്രൂപ്പായി മാറുന്നത്. അവര്‍ ഈ സ്ഥാനം നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് വാല്യുവില്‍ ഒന്‍പത് ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതൊന്നും റിലയന്‍സിനോ അദാനി ഗ്രൂപ്പിനോ പെട്ടെന്ന് എത്തിപ്പിടിക്കാവുന്നതല്ല. മുകേഷ് അംബാനിയെ രത്തന്‍ ടാറ്റ ഇക്കാര്യത്തില്‍ വീഴ്ത്തിയെന്ന് തന്നെ പറയാം. ബ്രാന്‍ഡ് വാല്യുവേഷന്‍ കണ്‍സള്‍ട്ടന്‍സിയായ ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ടാറ്റ ഗ്രൂപ്പാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് മൂല്യമുള്ള കമ്പനി.
28.6 ബില്യണ്‍ യുഎസ് ഡോളറാണ് ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് വാല്യു. അതായത് 238390 കോടി രൂപ വരും ഇത്. ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ നിരവധി ബിസിനസുകളുടെ ഭാഗമാണ്. കാറുകള്‍ അടക്കം അവര്‍ നിര്‍മിക്കുന്നുണ്ട്. അതേസമയം മുപ്പത് ബില്യണിനോട് അടുത്ത് ബ്രാന്‍ഡ് വാല്യു സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബ്രാന്‍ഡാണ് ടാറ്റ ഗ്രൂപ്പ്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തന്നെ മുപ്പത് ശതമാനത്തിന് മുകളില്‍ ബ്രാന്‍ഡ് വാല്യു പോകാനുള്ള എല്ലാ സാധ്യതയും ടാറ്റ ഗ്രൂപ്പിന് മുന്നിലുണ്ട്. അതേസമയം മുന്‍നിരയില്‍ ഒന്നും റിലയന്‍സ് ഇടംപിടിച്ചത്. രണ്ടാം സ്ഥാനം മറ്റൊരു കമ്പനിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് അംബാനിക്കും അദാനിക്കും ഒരുപോലെ തിരിച്ചടിയുണ്ടാക്കുന്ന കാര്യമാണ്.
രണ്ടാം സ്ഥാനത്ത് നാരായണ മൂര്‍ത്തിയുടെ ഇന്‍ഫോസിസ് ആണ് ഉള്ളത്. മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്‌സി ഗ്രൂപ്പുമുണ്ട്. ഇന്‍ഫോസിസിന്റെ ബ്രാന്‍ഡ് വാല്യൂ 14.2 ബില്യണാണ് ആഗോള ഐടി മേഖലയില്‍ വലിയ തകര്‍ച്ചയുണ്ടായിട്ടും ഇന്‍ഫോസിസ് ആ പ്രതിസന്ധിയെ പിടിച്ചുനില്‍ക്കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ഗ്രൂപ്പിന് 10.4 ബില്യണിന്റെ ബ്രാന്‍ഡ് മൂല്യമാണ് ഉള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന വിശേഷണവും എച്ച്ഡിഎഫ്‌സിക്കുണ്ട്. ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ ബ്രാന്‍ഡായി ബ്രാന്‍ഡ് ഫിനാന്‍സ് എടുത്ത് കാണിക്കുന്നത് ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലാണ്. 61 ശതമാനമാണ് ടെലികോം സെക്ടര്‍ വളര്‍ച്ച കൈവരിച്ചത്. ബാങ്കിംഗ്, ഖനനം, സ്റ്റീല്‍ സെക്ടറുകള്‍ എന്നിവയുടെ എല്ലാം ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications