Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി യുപിഐ തന്നെ ശരണം; എടിഎം പണമിടപാട്, ഇന്റർചേഞ്ച് ഫീസുകൾ വർധിപ്പിക്കാൻ ആർബിഐ, പണി ആർക്ക്?

ന്യൂഡൽഹി: ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി കൂടുതൽ പണമിടപാടുകളും ഓൺലൈനായി മാറിയ സാഹചര്യത്തിൽ നമ്മളിൽ ഭൂരിഭാഗം പേരും ഇപ്പോൾ യുപിഐ അടക്കമുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ അധികം പേരും പണം എടുക്കാൻ സമീപിക്കുന്നതാവട്ടെ എടിഎമ്മുകളെയും. എന്നാൽ പണമിടപാടിനായി എടിഎം സ്ഥിരമായി ഉപയോഗിക്കുന്നവർ അറിയേണ്ട ഒരു സുപ്രധാന മാറ്റത്തിന് കോപ്പുകൂട്ടുകയാണ് ആർബിഐ.

എടിഎം ഇടപാടുകളിൽ നിലവിലുള്ള സർവീസ് ചാർജുകൾ ഉയർത്താനുള്ള നീക്കമാണ് ഇപ്പോൾ ആർബിഐ നടത്തി കൊണ്ടിരിക്കുന്നത്. നിലവിൽ നൽകിയിരിക്കുന്ന അഞ്ച് സൗജന്യ ഇടപാടുകൾക്ക് അപ്പുറമുള്ള ട്രാൻസാക്ഷനുകളിൽ ഈടാക്കുന്ന ഫീസിനും എടിഎം ഇന്റർചേഞ്ച് ഫീസിലും സാരമായ വർധന തന്നെ ഏർപ്പെടുത്താൻ ആർബിഐ ആലോചിക്കുന്നതായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.

rbiatmfees

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ), രാജ്യത്തെ വ്യവസായ പ്രമുഖരുമായി കൂടിയാലോചിച്ച ശേഷം, ഉപഭോക്താവ് അവരുടെ സൗജന്യ ഇടപാടുകളുടെ പരിധി തീർന്നതിന് ശേഷം നടത്തുന്ന പണമിടപാടിന് പരമാവധി ഫീസ് ഒരു ഇടപാടിന് 21ൽ നിന്ന് 22 ആയി ഉയർത്താൻ ശുപാർശ ചെയ്‌തുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത് അപ്പാടെ ആർബിഐ അംഗീകരിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇതിന് പുറമെയാണ് എടിഎം ഇന്റർചേഞ്ചിങ് ഫീസിലും മാറ്റത്തിന് ആർബിഐക്ക് എൻപിസിഐ ശുപാർശ ചെയ്‌തിരിക്കുന്നത്‌. പണമിടപാടുകൾക്ക് എടിഎം ഇന്റർചേഞ്ച് ഫീസ് 17ൽ നിന്ന് 19 രൂപ ആയും പണമില്ലാത്ത ഇടപാടുകൾക്ക് 6ൽ നിന്ന് 7 ആയും വർധിപ്പിക്കാൻ എൻപിസിഐ ശുപാർശ ചെയ്‌തുവെന്നാണ് വിവരം. കേൾക്കുമ്പോൾ ചെറുതെന്ന് തോന്നിയാലും സ്ഥിരം ഇടപാടുകാരെ സംബന്ധിച്ച് ഈ തുക വലിയ ബാധ്യത ഉണ്ടാക്കും.

ഓരോ തവണയും ഒരു ബാങ്കിന്റെ ഉപഭോക്താവ് മറ്റൊരു ബാങ്ക് സ്ഥാപിച്ചിട്ടുള്ള എടിഎം ഉപയോഗിക്കുമ്പോൾ, മുൻ ബാങ്ക് രണ്ടാമത്തെ ബാങ്കിന് ഒരു നിശ്ചിത ഫീസ് നൽകേണ്ടിവരും. ഇതിനെയാണ് ഇന്റർചേഞ്ച് ഫീസ് എന്ന് വിളിക്കുന്നത്. ഈ രണ്ട് ഫീസുകൾ വർധിക്കുന്നതോടെ പതിവായി എടിഎം സേവനങ്ങളെ ആശ്രയിക്കുന്നവർക്ക് വലിയ തിരിച്ചടിയാവും.

നിലവിൽ, നോൺ-മെട്രോ നഗരങ്ങളിൽ ഉപഭോക്താവ് പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളുടെ പരിധിയും ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ പണമിടപാട് പരിധിയും കവിഞ്ഞാൽ ഒരു എടിഎം പണമിടപാടിന് 21 രൂപ വരെ ഈടാക്കാൻ ആർബിഐ ബാങ്കുകളെ അനുവദിക്കുന്നുണ്ട്.

ആർക്കൊക്കെ തിരിച്ചടിയാവും?

ഇത് ഏറ്റവും കൂടുതൽ തിരിച്ചടിയാവുക സാധാരണക്കാർക്ക് തന്നെയാവും. കാരണം രാജ്യത്തെ ബഹുഭൂരിപക്ഷം സ്‍മാർട്ട്ഫോൺ ഉപഭോക്താക്കളും പണമിടപാടുകൾക്ക് യുപിഐയെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്‍മാർട്ട്ഫോൺ ഇല്ലാത്തവർക്ക് എടിഎം തന്നെയാണ് പ്രധാന ഇടപാട് കേന്ദ്രം. മാത്രമല്ല ഗ്രാമീണ മേഖലയിൽ സ്വന്തം ബാങ്കിന്റെ എടിഎം കണ്ടുപിടിക്കാൻ സാധാരണക്കാർ ഇതോടെ നിർബന്ധിതരാവും, അല്ലാത്ത പക്ഷം അവർക്കും പിഴ നൽകേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+