70,350 കോടിയുടെ മീഡിയ കമ്പനി; തലപ്പത്ത് അംബാനി കുടുംബത്തിൽ നിന്നൊരാൾ, ആരാണെന്ന് അറിയണ്ടേ?
ഇന്ത്യയിലെ മാധ്യമ കമ്പനികളിൽ പ്രമുഖൻമാരായ ഡിസ്‌നി ഹോട്ട് സ്‌റ്റാറും റിലയൻസും തമ്മിലുള്ള ലയനത്തിനുള്ള അരങ്ങൊരുങ്ങി കഴിഞ്ഞു. കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചതോടെ ഇക്കാര്യത്തിൽ ഏകദേശ തീരുമാനം ആയി കഴിഞ്ഞു. അധികം വൈകാതെ തന്നെ, കൂടിപ്പോയാൽ അടുത്ത വർഷം ആദ്യത്തോടെ തന്നെ ലയന നടപടികൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ റിലയൻസിന്റെ ലക്ഷ്യം.
എന്നാൽ പുതിയ കമ്പനിയിൽ ശരിക്കും റിലയൻസിനാണ് മുൻതൂക്കം എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. പ്രധാനമായും ഈ കമ്പനിയുടെ ഓഹരികൾ റിയലന്സിന്റെ കൈവശം തന്നെയാണ് ഉണ്ടാവുക. 46.82 ശതമാനം ഓഹരികള്‍ റിലയന്‍സിനും 36.84 ഓഹരികള്‍ ഡിസ്‌നിക്കുമായിരിക്കും. 70,350 കോടി രൂപയുടേതാണ് ലയനം.

സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, കളേഴ്‌സ്, അടക്കം 120ഓളം ചാനലുകള്‍ പുതിയ കമ്പനിക്ക് കീഴിലേക്ക് വരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ കമ്പനി എന്ന വിശേഷണം പുതിയ സംവിധാനത്തിന് സ്വന്തമാവും. ആറ് മാസത്തിലേറെയായി മുടങ്ങി കിടന്നിരുന്ന ലയന പദ്ധതികൾ ചില മാറ്റങ്ങളോടെ ഇരു കമ്പനികളും അവതരിപ്പിച്ചതോടെ സിസിഐ സമ്മതം മൂളുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ആരാവും കമ്പനിയുടെ തലപ്പത്ത്
ഇനി ഈ കമ്പനിയുടെ ഭാവിയെ കുറിച്ച് സംസാരിക്കുമ്പോൾ ഉറപ്പായും ആരാണ് ഇത് നയിക്കുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. കൂടുതൽ ഓഹരികളിൽ കൈവശം വയ്ക്കുന്ന റിലയൻസിൽ നിന്ന് തന്നെയാവും മേധാവി എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ അത് അംബാനി കുടുംബത്തിലെ ആരായിരിക്കും എന്നതാണുസ് ചോദ്യം.
ചിലർ ഒറ്റയടിക്ക് മുകേഷ് അംബാനിയുടെ പേര് പറയും. എന്നാൽ അദ്ദേഹമല്ല ഈ ചുമതല ഏറ്റെടുക്കുക എന്ന് വ്യക്തമാക്കി കഴിഞ്ഞു. പിന്നെയാരാണ് എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരിക മകളായ ഇഷ അംബാനിയുടെ പേരാവും. റിലയൻസ് റീട്ടെയിൽ എന്ന കമ്പനിയെ ഉയരങ്ങളിലേക്ക് നയിക്കുന്ന മികവിനുള്ള അംഗീകാരമായി ഇത് മാറുമെന്ന് കരുതിയവർക്കും തെറ്റി.
ഇവർ രണ്ടു പെരുമല്ല മറിച്ച് നിത അംബാനിയാവും ഈ മീഡിയ വമ്പന്മാരെ നയിക്കുക എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ചെയർപേഴ്‌സണായി ഈ സംയുക്ത സംരംഭത്തെ നയിക്കും. കൂടാതെ ജെയിംസ് മർഡോക്കിനൊപ്പം ബോധി ട്രീ സ്ഥാപിച്ച മുൻ ഡിസ്‌നി എക്‌സിക്യൂട്ടീവ് ഉദയ് ശങ്കർ വൈസ് ചെയർപേഴ്‌സണായും ചുമതല ഏറ്റെടുത്തേക്കും.
കമ്പനിയുടെ മൂല്യവും വളർച്ചയും
സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ മുൻനിര കമ്പനികളുമായിട്ടാകും ഡിസ്‌നി-റിലയന്‍സിന്റെ ഇനിയങ്ങോട്ടുള്ള മത്സരം. ഡിസ്‌നിയുടെ കണ്ടന്റുകള്‍ കൂടി ലഭിക്കുന്നതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ റിലയൻസിന് കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ സിനിമകളുടെ ഒടിടി അവകാശങ്ങളും ഇതിലൂടെ കൈമാറ്റപെടും.
നേരത്തെ പറഞ്ഞത് 70000 കോടിയിൽ അധികം രൂപയുടെ ഇടപാടാണ് ഇതിൽ നടക്കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ഹോട്ട് സ്‌റ്റാറിന്റെ വരവോടെ വിപണിയിൽ കൂടുതൽ കരുത്തോടെ വളരാം എന്നാണ് കമ്പനി കരുതുന്നത്. അത് കമ്പനിക്ക് ബ്രാൻഡ് മൂല്യം ഉയർത്താൻ സഹായിക്കും.












Click it and Unblock the Notifications