കടല്‍ കടക്കാന്‍ റിലയന്‍സ് ജിയോ, ശ്രീലങ്കയിലെ ടെലികോം മേഖലയില്‍ ഓഹരി വാങ്ങാന്‍ മുകേഷ് അംബാനി
മുംബൈ: ജിയോയുടെ മൊബൈല്‍ സേവനങ്ങളുടെ ശൃംഖല കടല്‍ കടക്കുന്നു. ശ്രീലങ്കയില്‍ നിക്ഷേപിക്കാനാണ് ജിയോ പ്ലാന്‍ ചെയ്യുന്നത്. ശ്രീലങ്കന്‍ ടെലികോം പിഎല്‍സിയില്‍ നിക്ഷേപിക്കാനായി ബിഡ് സമര്‍പ്പിച്ച മൂന്ന് കമ്പനികളിലൊന്നാണ് ജിയോ. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ ജിയോയുടെ അടക്കം പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗോര്‍ച്യൂണ്‍ ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്, പെട്ടിഗോ കൊമേര്‍സിയോ ഇന്റര്‍നാഷണല്‍ എല്‍ഡിഎ, എന്നിവരാണ് നിക്ഷേപത്തിനായി എത്തിയ മറ്റ് രണ്ട് കമ്പനികള്‍. ശ്രീലങ്കന്‍ ടെലികോമിന്റെ വിപണി മൂല്യം നാലായിരം കോടി രൂപയാണ്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ബിസിനസ് വ്യാപിപ്പിക്കാനാണ് അംബാനിയുടെ ശ്രമം.

പല രാജ്യങ്ങളിലേക്കായി ജിയോ അടക്കം റിലയന്‍സ് സര്‍വീസുകളെ കൊണ്ടുപോകാന്‍ നേരത്തെ തന്നെ മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. നവംബര്‍ പത്തിനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ടെലികോം കമ്പനിയില്‍ ഓഹരികള്‍ വാങ്ങാനുള്ള അവസരമുണ്ടെന്ന് പ്രഖ്യാപിച്ചത്. കമ്പനികളെ ഇതിനായി ക്ഷണിക്കുകയുമായിരുന്നു.
സര്‍ക്കാരിന് 49.5 ശതമാനം ഓഹരികളാണ് ടെലികോമിലുണ്ട്. ആംസ്റ്റര്‍ഡാമിലെ ഗ്ലോബല്‍ ടെലികമ്മ്യൂണിക്കേഷന്‍സിന് 44.9 ശതമാനം ഓഹരികളും കൈവശമുണ്ട്. നിലവില്‍ ഇന്ത്യന്‍ ടെലികോം മാര്‍ക്കറ്റും ജിയോ തന്നെയാണ് ആധിപത്യം പുലര്‍ത്തുന്നത്. അയല്‍രാജ്യങ്ങളിലെ മാര്‍ക്കറ്റുകളിലേക്കും ഈ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ ജിയോയും റിലയന്‍സുമെല്ലാം പ്രഖ്യാപിച്ചതാണ്.
ശ്രീലങ്കന്‍ സര്‍ക്കാരിന് നിലവില്‍ രാജ്യത്തെ പ്രധാന ടെലികോം സര്‍വീസുകള്‍ നടത്തി കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. പ്രധാന കാരണം സാമ്പത്തിക പ്രതിസന്ധിയാണ്. ടെലികോം മേഖലയില്‍ മുടക്കാന്‍ പണമില്ലാത്തതാണ് പ്രശ്‌നം. അതുകൊണ്ട് കൂടുതല്‍ സ്വകാര്യവത്കരണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
രാജ്യത്തെ പല മേഖലകളും ഇത്തരത്തില്‍ സ്വകാര്യവത്കരിക്കുകയാണ്. ഇതിലൂടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുകയും, സര്‍ക്കാരിന് വരുമാനം കണ്ടെത്തുകയുമാണ് ലക്ഷ്യം. അതിലൂടെ സമ്പദ് ഘടനയെ വീണ്ടും ശക്തിപ്പെടുത്താനും, അതുവഴി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് ശ്രമം.
നേരത്തെ ഐഎംഎഫ് രാജ്യത്തെ നോണ്‍ കോര്‍ സെക്ടറുകള്‍ എല്ലാം സ്വകാര്യവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എടുത്ത വായ്പകള്‍ അടക്കം തിരിച്ചടയ്ക്കാന്‍ ശ്രീലങ്ക വലിയ രീതിയില്‍ ബുദ്ധിമുട്ടിയിരുന്നു. കൂടുതല്‍ നിക്ഷേപം വരുന്നതിലൂടെ ഇവരുടെ എല്ലാ മേഖലയിലെയും പ്രതിസന്ധികള്‍ നീങ്ങുമെന്നാണ് ഐഎംഎഫ് കരുതുന്നത്.
2022ല്‍ രാജ്യത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടക്കം ആരംഭിച്ചിരുന്നു. 2023 ഒക്ടോബറില്‍ ജിയോ 31.59 ലക്ഷം മൊബൈല്‍ യൂസര്‍മാരെയാണ് കൂടുതലായി തങ്ങളുടെ ഉപയോക്താക്കളാക്കി മാറ്റിയത്. ഭാരതി എയര്‍ടെല്ലിനേക്കാള്‍ എത്രയോ മുകളിലാണിത്. റിലയന്‍സിന്റെ ഓഹരികളിലും വന്‍ കുതിപ്പാണ് ഉണ്ടായത്. ഇതാണ് പല രാജ്യങ്ങളിലേക്ക് ബിസിസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍.












Click it and Unblock the Notifications