റിലയൻസ് പവർ അടിച്ചുകേറി വരുമോ? അനിൽ അംബാനിയുടെ മക്കളുടെ പദ്ധതി വേറെ ലെവൽ, നീക്കങ്ങൾ ഇങ്ങനെ
ഒരുകാലത്ത് ഇന്ത്യൻ വാണിജ്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത പേരുകളിൽ ഒന്നായിരുന്നു അനിൽ അംബാനിയുടേത്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആ പേര് ഏറെക്കുറെ ആളുകൾ വിസ്‌മരിച്ചു എന്നതാണ് യാഥാർഥ്യം. വല്ലപ്പോഴും വരുന്ന കട ബാധ്യതകളുടെയും മറ്റും വാർത്തകളും തകർച്ചയുടെയും മറ്റും വിവരങ്ങളും മാത്രമായിരുന്നു ഇടക്കാലത്ത് അനിൽ അംബാനിയുടെ വിശേഷങ്ങൾ.
ഈ സമയത്തും സഹോദരൻ മുകേഷ് അംബാനിയുടെ വളർച്ച ആകാശം മുട്ടെയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന വിശേഷണം ചാർത്തിക്കിട്ടി മുകേഷ് അംബാനി കുതിക്കുമ്പോൾ അനിലിന്റെ വളർച്ച താഴോട്ടായിരുന്നു. ധീരുഭായ് അംബാനിയുടെ രണ്ട് മക്കൾ രണ്ട് ധ്രുവങ്ങളിലേക്ക് നീങ്ങുന്നത് ലോകം മുഴുവൻ നോക്കി നിന്നിരുന്ന കാലയളവായിരുന്നു അത്.

എന്നാൽ ഇന്ന് ആ സ്ഥിതിക്ക് ഒക്കെ കാര്യമായി മാറ്റം വന്നിരിക്കുകയാണ്. അനിൽ അംബാനിയുടെ ബിസിനസ് വീണ്ടും പച്ചപിടിച്ചു. കമ്പനികളിൽ ഓരോന്നായി നല്ല മുന്നേറ്റം കാഴ്‌ചവച്ച് തുടങ്ങുകയും കട ബാധ്യതകൾ ഓരോന്നായി തീർത്തുവരികയുമാണ് ഇപ്പോൾ. ഒരിക്കലും ഇതൊന്നും പെട്ടെന്നൊരു ദിവസം ഉണർന്ന് എഴുന്നേറ്റപ്പോൾ ഉണ്ടായ മാറ്റമല്ല. അതിന് പിന്നിൽ ചിലരുടെ അക്ഷീണമായ പ്രയത്നവും കഠിനാധ്വാനവും കൂടിയുണ്ട്.
മറ്റാരുമല്ല അത്, അനിൽ അംബാനിയുടെ രണ്ട് മക്കളായ ജയ് മോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണിത്. പിതാവിന്റെ ജരാനരകൾ ഏറ്റുവാങ്ങിയ ഇതിഹാസങ്ങളിലെ രാജകുമാരനെ പോലെ അനിൽ അംബാനിയുടെ ബാധ്യതകളുടെ വലിയ ഭാരം ഏറ്റെടുത്തുകൊണ്ട് മക്കൾ നടത്തിയ അക്ഷീണ പ്രയത്നം ഇന്ന് അവരെ കൊണ്ടെത്തിച്ചത് വളർച്ചയുടെ നല്ല പാതയിലാണ്.
അടുത്തിടെ അനിൽ അംബാനിയുടെ ഓഹരികൾ ഏകദേശം 5 ശതമാനത്തോളം കുതിപ്പ് പ്രകടമാക്കിയിരുന്നു. കഴിഞ്ഞ കുറെ കാലത്തിന് ഇടയിലെ ഏറ്റവും മികച്ച നിലയിലാണ് ഓഹരികൾ ഇപ്പോഴുള്ളത്. ഇതോടെ അനിലിന്റെ കമ്പനികളിൽ നിക്ഷേപകർ പുലർത്തുന്ന വിശ്വാസം എത്രത്തോളം വർധിച്ചു എന്നത് പ്രകടമാണ്.
നിലവിൽ റിലയൻസ് പവർ ഉൾപ്പെടെയുള്ള കമ്പനികൾ ബാധ്യതകൾ തീർത്തുകൊണ്ട് മുന്നോട്ട് പോവുകയാണ്. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ തങ്ങളുടെ ആകെ ബാധ്യതകളുടെ 87 ശതമാനവും തീർത്തു കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിന്റെ
ചുവടുപിടിച്ച് റിലയൻസ് പവറും വളർച്ചയുടെ പാതയിലാണ്, അവരുടെ ആകെ വിപണി മൂല്യം 2000 കോടി കടന്നു എന്നതും ശ്രദ്ധേയമാണ്.
പ്രധാന കാരണം അനിൽ അംബാനിയുടെ മക്കൾ
ഈ കണക്കുകൾ ഒക്കെയും പറയുമ്പോൾ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേരുകളാണ് അനിൽ അംബാനിയുടെ മക്കളുടേത്. ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയും ഒരുമിച്ച് ചേർന്ന് ഉണ്ടാക്കിയെടുത്ത മാറ്റമാണ് ഇതെന്ന് നിസംശയം പറയാം. അതിൽ തന്നെ ജയ് ജയ് അൻമോൽ അംബാനി കൂടുതൽ പങ്കുവഹിച്ചു എന്ന് വേണമെങ്കിൽ പറയാം.
ഇതിന്റെ പ്രധാന കാരണം റിലയൻസ് ലൈഫ് ഇൻഷുറൻസ്, റിലയൻസ് ക്യാപിറ്റൽ അസറ്റ് മാനേജ്മെൻ്റ് തുടങ്ങിയ പുതിയ സംരംഭങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുക എന്ന അൻമോൽ അംബാനിയുടെ നീക്കമാണ്. ഇതാണ് അനിൽ അംബാനിയുടെ ബിസിനസിനെ മുന്നോട്ട് നയിച്ച പ്രധാന ഘടകമെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ അനിലിന്റെ ഇപ്പോഴത്തെ വളർച്ചയ്ക്ക് പ്രധാന കാരണം അദ്ദേഹത്തിന്റെ അടുത്ത തലമുറയാണ്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications