Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷാ അംബാനിയുടെ കമ്പനിയെ ഇനി പിടിച്ചാൽ കിട്ടില്ല; കാരണം 100 കോടിയുടെ കരാർ, അച്ഛന്റെ മകൾ തന്നെ

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ നമ്മുടെ മനസിൽ വരികയുള്ളൂ, അത് റിലയൻസ് ഗ്രൂപ്പിന്റെ ചെയർമാൻ മുകേഷ് അംബാനിയുടേത് ആയിരിക്കും. പെട്രോളിയം മുതൽ ടെലികമ്യൂണിക്കേഷൻ വരെയും ഊർജ മേഖലയിലും റീട്ടെയിൽ വ്യാപാര വിഭാഗത്തിലും ഒക്കെ പടർന്നു പന്തലിച്ചു നിൽക്കുന്ന സാമ്രാജ്യമാണ് റിലയൻസിന്റെത്. എന്നാൽ അത് മുകേഷ് അംബാനി ഒറ്റയ്ക്ക് നോക്കി നടത്തുന്നതല്ല.

അദ്ദേഹത്തിന് സഹായത്തിന് ഭാര്യ നിത അംബാനിയും മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരുമുണ്ട്. ഇക്കൂട്ടത്തിൽ അൽപ്പം ഭാരിച്ച ഉത്തരവാദിത്തം ഇഷ അംബാനിക്കാനുള്ളതെന്ന് നമുക്ക് പറയാം. കാരണം അടുത്ത അഞ്ചോ പത്തോ വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി മാറേണ്ട റിലയൻസ് റീട്ടെയിൽ എന്ന സാമ്രാജ്യത്തിന്റെ അധിപയാണ് അവർ.

ishaandmukesh

പേരിന് മാത്രമൊരു മേധാവിയായി അവിടെ കുത്തിയിരുന്ന് ഫയലിൽ ഒപ്പിട്ട് മടങ്ങുന്ന ശൈലിയല്ല ഇഷയുടേതെന്ന് കഴിഞ്ഞ ചെറിയ കാലയളവിൽ തന്നെ വ്യക്തമായതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ വന്ന വാർത്ത. കമ്പനിയുടെ വളർച്ചയ്ക്ക് താങ്ങാവുന്ന നിർണായക നീക്കവുമായാണ് ഇപ്പോൾ ഇഷ വന്നിരിക്കുന്നത്.

ഇഷ അംബാനി പ്രമുഖ ഇറ്റാലിയൻ ആഡംബര സൗന്ദര്യവർദ്ധക ബ്രാൻഡുകളിലൊന്നായ കിക്കോ മിലാനോയുമായി ഒരു സുപ്രധാന കരാർ ഉണ്ടാക്കിയെന്നാണ് ഏറ്റവും പുതിയ വിവരം. മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, റിലയൻസ് റീട്ടെയിലിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന കരാർ നടപ്പിലാക്കാൻ അംബാനിയുടെ രണ്ടാം തലമുറയിലെ മിടുക്കിക്ക് കഴിഞ്ഞുവെന്നാണ് സൂചന.

ഏകദേശം 100 കോടിയോളം രൂപയുടെ കരാർ ആണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടും സംശയമില്ലാതെ തന്നെ രാജ്യത്തെ ഏറ്റവും മൂല്യമേറിയതും അതിവേഗം വളരുന്നതുമായ മേഖലയാണ് ആഡംബര സൗന്ദര്യവർദ്ധക വിഭാഗമെന്ന് നമുക്ക് പറയാം. അതിനാൽ കരാറിലെ പണത്തിന്റെ അപ്പുറം ഈ കരാറിൽ മറ്റ് ചില ഘടകങ്ങൾ കൂടി ഒളിഞ്ഞിരിക്കുന്നുണ്ട്.

റിലയൻസ് റീട്ടെയ്‌ലും കിക്കോ മിലാനോയും തമ്മിലുള്ള പങ്കാളിത്തം ടാറ്റയുടെ ലാക്മെ, നൈക്ക, ലൂയിസ് വിറ്റൻ, സെഫോറ എന്നിവയുടെ ആധിപത്യത്തെ വെല്ലുവിളിക്കാൻ ശേഷിയുള്ളതാണ് എന്ന കാര്യമാണ് ഏറ്റവും പ്രധാനം. ഇതോടെ ഈ മേഖലയിലെ കടുത്ത മത്സരാർത്ഥികളിൽ ഒന്നായി റിലയൻസ് റീട്ടെയിലും മാറുമെന്ന് തീർച്ച.

റിലയൻസ് റീട്ടെയിൽ

റിലയൻസ് റീട്ടെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, കമ്പനി 2023-24 സാമ്പത്തിക വർഷത്തിൽ 3,06,786 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാക്കി. ഇഷയുടെ നേതൃത്വത്തിൽ നിരവധി അവാർഡുകളും നേട്ടങ്ങളും വാരിക്കൂട്ടിയത് വേറെ. അതുകൊണ്ട് തന്നെ കമ്പനിയുടെ വരാനിരിക്കുന്ന പ്രവർത്തനങ്ങളിലും ഇഷ തന്നെയാവും മാർഗദർശി.

റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യുന്നതിനു മുന്നോടിയായി കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായി വിപുലീകരിക്കുന്നതിനായി ഒരു ലക്ഷം കോടിയലധികം രൂപയുടെ നിക്ഷേപങ്ങൾ നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+