വായ്‌പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്; പലിശ നിരക്കുകളിൽ മാറ്റമില്ല, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും
മുംബൈ: രാജ്യത്തെ പുതുക്കിയ വായ്‌പാ നയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇത്തവണയും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്ക് പ്രഖ്യാപനം വന്നിരിക്കുന്നത്. റിപ്പോ നിരക്ക് 6.5 ശതമാനമായി തന്നെ തുടരുമെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. തുടർച്ചയായി എട്ടാം തവണയാണ് ആർബിഐ പലിശ നിരക്കുകളിൽ മാറ്റമില്ലാതെ പണ നയം പ്രഖ്യാപിക്കുന്നത്.
പണനയ കമ്മിറ്റിയിലെ ആറിൽ നാലുപേരും തീരുമാനത്തെ അനുകൂലിച്ചുവെന്നാണ് ഗവർണർ അറിയിച്ചത്. അടുത്ത കാലത്തായി ലോകം ഒന്നിനുപുറകെ ഒന്നായി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ ആർബിഐ പ്രതിജ്ഞാ ബദ്ധമാണെന്നും ശക്തികാന്ത ദാസ് മാധ്യമങ്ങളോട് സംസാരിക്കവേ നയം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇതാദ്യമായാണ് എംപിസി യോഗം ചേരുന്നത്. കൂടാതെ ജിഡിപി (മൊത്ത ആഭ്യന്തര വളർച്ച) പ്രവചനം 2024-25 സാമ്പത്തിക വർഷത്തേക്ക് 7.2 ശതമാനമായി പരിഷ്‌കരിക്കുകയും ചെയ്‌തു, ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്ന 7 ശതമാനത്തിൽ നിന്നുള്ള ഉയർച്ചയാണ് കാണിക്കുന്നത്.
ആരിബിഐ പണ നയത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സെൻസെക്‌സ് ഏകദേശം ഒരു ശതമാനം അഥവാ 700 പോയിൻ്റിലധികം ഉയർന്ന് 75,814 ലെവലിൽ എത്തി. ജിഡിപി പ്രവചനത്തിലെ വർദ്ധനവിന്റെ ചുവട് പിടിച്ചായിരുന്നു ഓഹരി വിപണിയിലെ കാര്യമായ മുന്നേറ്റം. കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിനെ മറികടന്നാണ് ഇന്ന് വിപണി നേട്ടമുണ്ടാക്കിയത്.
ഈ ധനകാര്യ വര്‍ഷം വിലക്കയറ്റം 4.5 ശതമാനം ആവുമെന്ന നിഗമനം ബാങ്ക് നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 4.9 ശതമാനമാണ് പ്രതീക്ഷിക്കുന്ന വിലക്കയറ്റം. രണ്ടാം പാദത്തില്‍ 3.8 ശതമാനവും മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.5 ശതമാനവും വിലക്കയറ്റമാണ് കേന്ദ്രബാങ്ക് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഏപ്രിലിൽ ചേർന്ന യോഗത്തിലും സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചിരുന്നു. ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ എംപിസി 5:1 എന്ന ഭൂരിപക്ഷ വോട്ടിലാണ് ഈ തീരുമാനം എടുത്തത്.
2023 ഫെബ്രുവരിയിലാണ് അവസാനമായി ആർബിഐ പലിശ നിരക്കിൽ മാറ്റം വരുത്തിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തുകയാണ് ചെയ്‌തത്. അതിന് ശേഷം കഴിഞ്ഞ എട്ട് തവണയായി ആർബിഐ നിരക്കുകൾ വർധിപ്പിക്കാതെ തുടരുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications