സച്ചിന് കോളടിച്ചല്ലോ, ഓഹരി വിപണിയില്‍ കുതിച്ചുകയറ്റം, 5 കോടി നിക്ഷേപത്തില്‍ നിന്ന് കിട്ടിയത് ഇത്ര
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്പത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. കായിക താരങ്ങളില്‍ തന്നെ ആദ്യ മൂന്ന് പേരില്‍ സമ്പത്തിന്റെ കാര്യത്തില്‍ സച്ചിനുണ്ടാവും. അതുപോലെ വിവിധ തരം ബ്രാന്‍ഡുകളുടെ പരസ്യത്തിലും കായിക ടീമുകളെ സ്വന്തമാക്കുന്നതിലും സച്ചിന്‍ ഇപ്പോഴും മുന്നില്‍ തന്നെയാണ്.
സച്ചിന്റെ ബ്രാന്‍ഡ് മൂല്യം ഇപ്പോഴും ഇടിഞ്ഞിട്ടില്ല എന്ന് വ്യക്തം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് പത്ത് വര്‍ഷത്തില്‍ അധികമായെങ്കിലും സച്ചിന്‍ മുന്നില്‍ തന്നെ പല കാര്യങ്ങളിലും നില്‍ക്കുന്നുണ്ട്. എന്നാല്‍ സച്ചിന്‍ നിക്ഷേപങ്ങളുടെ കാര്യത്തിലും ആളൊരു പുലിയാണെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല.

ഓഹരി വിപണിയില്‍ സച്ചിന്‍ നേടിയെടുത്തത് കോടികളാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വന്‍ നേട്ടം തന്നെ നിക്ഷേപങ്ങളില്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഓഹരികളില്‍ നിന്നാണ് ഈ നേട്ടം സച്ചിന്‍ കൈവരിച്ചിരിക്കുന്നത്. ആസാദ് എഞ്ചിനീയറിംഗ് ലിമിറ്റഡില്‍ സച്ചിന്‍ നേരത്തെ തന്നെ നിക്ഷേപിച്ചിരുന്നു.
ഇവരുടെ ഓഹരികള്‍ കുതിച്ചുകയറിയിരിക്കുകയാണ്. വന്‍ നേട്ടങ്ങളാണ് നിക്ഷേപകര്‍ക്കെല്ലാം ലഭിച്ചിരിക്കുന്നത്. എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കാണ് ആസാദ് എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അഞ്ച് കോടി രൂപയാണ് സച്ചിന്‍ ഇവരുടെ ഓഹരികളില്‍ നിക്ഷേപിച്ചിരുന്നത്. അത് പല മടങ്ങായി ഉയര്‍ന്നിരിക്കുകയാണ്.
ആസാദ് എഞ്ചിനീയറിംഗിന്റെ ഓഹരികള്‍ കുതിച്ചുകയറുന്നതിന് അനുസരിച്ച് സച്ചിനുണ്ടായിരിക്കുന്ന നേട്ടവും അത്ഭുതകരമായ രീതിയില്‍ ഉയരുകയായിരുന്നു. അഞ്ച് കോടി നിക്ഷേപിച്ച സച്ചിന് അത് ഏഴുപതി കോടിയിലെത്തിക്കാന്‍ സാധിച്ചു. ആസാദ് എഞ്ചിനീയറിംഗിന്റെ ഒരു ഓഹരിക്ക് 2080 രൂപയായിരുന്നു വ്യാഴാഴ്ച്ചത്തെ നിരക്ക്.
ഇതൊരു മിഡ്-ക്യാപ് കമ്പനിയാണ്. അന്താരാഷ്ട്ര ഒഇഎമ്മുകള്‍ക്ക് കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന മെഷീന്‍ നിര്‍മിത ഉല്‍പ്പന്നങ്ങല്‍ നിര്‍മിക്കുന്ന കമ്പനിയാണ് ആസാദ് എഞ്ചിനീയറിംഗ്. ഊര്‍ജം, എയറോസ്‌പേസ്, പ്രതിരോധം. എണ്ണ-ഇന്ധന മേഖല തുടങ്ങിയിലേക്ക് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാറുണ്ട്. ഈ മേഖലയിലെ കുതിപ്പാണ് അവരുടെ ഓഹരിയിലും പ്രതിഫലിച്ചിരിക്കുന്നത്.
ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഓഹരി വിപണി സര്‍വകാല തകര്‍ച്ച നേരിട്ട് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ നേട്ടം ആസാദ് എഞ്ചിനീയറിംഗ് കൈവരിച്ചിരിക്കുന്നത്. 5 ശതമാനം അപ്പര്‍ സര്‍ക്ക്യൂട്ട് ലിമിറ്റ് എന്ന പരിധിയെ മൊത്തം മറികടന്നാണ് ഓഹരികള്‍ മുന്നേറിയത്. ഓരോ ഓഹരിയും കുറഞ്ഞത് 1981.80 രൂപ എന്ന നിരക്കിലെത്തിയിരുന്നു.
കമ്പനിയുടെ വളര്‍ച്ചയാണ് ഇവിടെ ഓഹരിയിലും പ്രതിഫലിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറ്റവും നേട്ടമുണ്ടായതും സച്ചിനാണ്. 2023 മാര്‍ച്ചിലാണ് സച്ചിന്‍ അഞ്ച് കോടി രൂപ ആസാദ് എഞ്ചിനീയറിംഗിന്റെ ഓഹരികളില്‍ നിക്ഷേപിക്കുന്നത്.
438.210 ഓഹരികളായി ഇത് വര്‍ധിച്ചിരുന്നു. 114.1 രൂപയാണ് ശരാശരി ഒരു ഓഹരി വാങ്ങാനായി സച്ചിന്‍ ചെലവിട്ടത്. സച്ചിന്‍ മൊത്തം 3,65176 ഓഹരികളാണ് കമ്പനിയിലുള്ളത്. മൊത്തം മൂല്യം ഇതോടെ 72.59 കോടിയായി ഉയര്‍ന്നിരിക്കുകയാണ്.
കമ്പനി 740 കോടിയുടെ ഐപിഒ നേരത്തെ നടത്തിയിരുന്നു. എന്നിട്ടും സച്ചിന്‍ ഓഹരികള്‍ കൈവിട്ടിരുന്നില്ല. 14.56 മടങ്ങായിട്ടാണ് സച്ചിന്റെ ഓഹരി മൂല്യം വര്‍ധിച്ചത്. സൈന നേവാല്‍, പിവി സിന്ധു, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുടെ എല്ലാം ഓഹരി നേട്ടം ഇരട്ടിയായി വര#്ധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications