അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരണ്ടേ..? ഈ അഞ്ച് വഴികൾ പരീക്ഷിക്കൂ, വീട്ടമ്മമാർക്ക് വരുമാനം ഉറപ്പ്...
ഒരു വീട്ടിലെ സാധാരണ ചെലവുകൾ കൈകാര്യം ചെയ്യുന്നത് പലപ്പോഴും വീട്ടമ്മമാരാണ്. അതിനാൽ തന്നെ വീടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയുന്നതും അവർക്കായിരിക്കും. എന്നാൽ ഒരു വീട്ടമ്മയ്ക്ക് പല കാര്യങ്ങളിലും പരിമിതികൾ ഉണ്ട്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുമ്പോൾ പല ആവശ്യങ്ങളും നിറവേറ്റാൻ മക്കളോ, ഭർത്താവോ കനിയേണ്ട അവസ്‌ഥ തികച്ചും വേദനാജനകമാണ്.
എല്ലാവർക്കും അറിയുന്നത് പോലെ നമ്മൾ ഒരു ഇന്റർനെറ്റ് യുഗത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. അങ്ങനെ ഉള്ളപ്പോൾ അധിക വരുമാനം ആഗ്രഹിക്കുന്ന ആർക്കും ഇന്റർനെറ്റ് പ്രയോജനപ്പെടുത്താം, ഇതിലൂടെ അധിക പണം സമ്പാദിക്കുകയും ചെയ്യാം. ഇക്കാലത്ത് വീട്ടമ്മമാർക്കും ഇത്തരത്തിലുള്ള വിദ്യകളിലൂടെ പണം സമ്പാദിക്കാൻ ഒട്ടേറെ വഴികളുണ്ട്. അവയിൽ അഞ്ച് പ്രധാന മാർഗങ്ങൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം...

പേപ്പർ ബാഗുകൾ നിർമ്മിക്കൽ
വീട്ടമ്മമാർക്കുള്ള വളരെ നല്ല ഒരു ബിസിനസ്സ് ആശയമാണിത്. പേപ്പർ ബാഗുകൾ നിർമ്മിക്കുക എന്നത് വീട്ടമ്മമാർക്ക് പുറത്ത് പോവാതെ തന്നെ ചെയ്‌ത് തീർക്കാൻ കഴിയുന്ന ജോലിയാണ്. പോളിത്തീൻ ബാഗുകൾ പലയിടത്തും നിരോധിച്ചതിനാൽ ഈ പേപ്പർ ബാഗുകൾക്ക് ആവശ്യക്കാരേറെയാണ്. ഈ ബാഗുകൾ പരിസ്ഥിതി സൗഹൃദമാണ് എന്ന കാര്യവും ഓർക്കുക. മാസത്തിൽ മോശമല്ലാത്ത വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ കഴിയും.
സലൂൺ അല്ലെങ്കിൽ ബ്യൂട്ടി പാർലർ
വീട്ടമ്മമാർക്ക് മേക്കപ്പ് ഹെയർകട്ട്, ഡ്രെപ്പറികൾ തുടങ്ങിയവ വാഗ്‌ദാനം ചെയ്യുന്ന ഒരു സലൂൺ അല്ലെങ്കിൽ ബ്യൂട്ടി പാർലർ ആരംഭിക്കാവുന്നതാണ്. എന്നാൽ ഈ ബിസിനസ്സിന് ഒരു ലൈസൻസ് ആവശ്യമാണ്. അത്തരത്തിൽ നിങ്ങൾ ലൈസൻസ് എടുത്ത ശേഷം ഈ സലൂൺ ആരഭിക്കുകയാണെങ്കിൽ അതിന് യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രമോഷൻ നൽകുകയും, ആളുകളിലേക്ക് എത്തിക്കുകയുമാവാം.
പാചക ക്ലാസുകൾ
വീട്ടമ്മമാർക്കുള്ള മറ്റൊരു മികച്ച ബിസിനസ്സ് ആശയമാണ് മറ്റുള്ളവരെ പാചകം പഠിപ്പിക്കുക എന്നത്. ഇത് ഓൺലൈനിലോ ഓഫ്‌ലൈനായോ ആരംഭിക്കാവുന്നതാണ്. നിങ്ങൾക്ക് സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്യാൻ കഴിയുമെന്ന് ഉറപ്പുണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് പങ്ക് വയ്ക്കുന്നതിലൂടെ ധനസമ്പാദനം നടത്താൻ കഴിയും. അധികം മുതൽമുടക്കില്ലാതെ തന്നെ നിങ്ങൾക്ക് ഈ ബിസിനസ് ആരംഭിക്കാവുന്നതാണ്.
ഇ-ബുക്ക് പബ്ലിഷിങ്
എഴുത്തിനോട് താൽപര്യമുള്ള വീട്ടമ്മമാർക്ക് ആരംഭിക്കാവുന്ന ഒരു പദ്ധതിയാണ് ഇ ബുക്ക് പബ്ലിഷിങ്. വിദ്യാസമ്പന്നരായ പല സ്ത്രീകൾക്കും അവരുടെ ഉത്തരവാദിത്തങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ വരുന്ന സാഹചര്യമാണുള്ളത്. അത്തരം വീട്ടമ്മമാർക്ക് ഇ-ബുക്കുകൾ പ്രസിദ്ധീകരിക്കാൻ കഴിയും. അതൊരിക്കലും അച്ചടിച്ച കോപ്പി പ്രസിദ്ധീകരിക്കുന്നത് പോലെ അത്ര ബുദ്ധിമുട്ടുള്ളതല്ല.
ഹോം ബേക്കറി യൂണിറ്റ്
പാചക ക്ലാസ് എടുക്കുന്നത് പോലെ തന്നെ ഇതിനോട് താൽപര്യമുള്ള വീട്ടമ്മമാർക്ക് ധനസമ്പാദനത്തിനുള്ള ഏറ്റവും മികച്ച വഴിയാണ് ഒരു ഹോം ബേക്കറി യൂണിറ്റ്. ഇതിലൂടെ നിങ്ങളുടെ പാചക വൈദഗ്ധ്യം നാട്ടറിയുകയും നിങ്ങൾക്ക് ധന സമ്പാദനത്തിന് ഒരു വഴി തെളിയുകയും ചെയ്യും.












Click it and Unblock the Notifications