നമുക്കൊരു ഒന്നൊന്നര മൾട്ടിബാഗർ ഉണ്ടെന്ന് പറ; ഇത്രയും വർഷം കൊണ്ട് 1,38,900 ശതമാനം നേട്ടം..! ആരായാലും ഞെട്ടും
നിക്ഷേപം ഇനി മൾട്ടിബാഗറുകളിലൂടെ എന്ന ടാഗ് ലൈൻ പല പ്രമുഖരും വെറുതെ പറയുന്നതല്ല. പലരും കരുതുന്നത് പോലെ ഹ്രസ്വകാല നിക്ഷേപം മാത്രമല്ല മൾട്ടിബാഗറുകളുടെ നേട്ടം. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വിപണിയിൽ നിറഞ്ഞു നിൽക്കുന്ന മൾട്ടി ബാഗറുകൾ അനവധിയാണ്. അവയിൽ എല്ലാത്തിനും ഒരേപോലെ നേട്ടം അവകാശപ്പെടാൻ കഴിയില്ലെങ്കിലും പല ഓഹരികളും ആരെയും ഞെട്ടിക്കുന്ന നിലയിൽ വളർച്ച കൈവരിച്ചവയാണ് എന്നത് പറയാതെ വയ്യ.
അത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിക്ഷേപകർക്ക് ഞെട്ടിക്കുന്ന മൾട്ടിബാഗർ നേട്ടം നൽകിയ ഒരു ഓഹരിയെ പറ്റിയാണ് നമ്മൾ ഇന്ന് പറയുന്നത്. രണ്ടു മൂന്നോ വർഷത്തെ നിക്ഷേപം കൊണ്ട് പേരിനൊരു നേട്ടമുണ്ടാക്കി കളം വിടുന്നവർക്ക് വേണ്ടിയല്ല ഈ നിർദ്ദേശം എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. കാരണം ഈ ഓഹരി കഴിഞ്ഞ 25 വർഷത്തിനിടെ ഉണ്ടാക്കിയെടുത്ത വളർച്ച ആരെയും ഞെട്ടിക്കുന്നതാണ്.

സംവർധന മദേഴ്‌സൺ ഇന്റർനാഷണൽ ലിമിറ്റഡ് ഓഹരിയാണ് നിക്ഷേപകരെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയത്. 25 വർഷങ്ങൾക്ക് മുൻപ് അതായത് 1999ൽ ഒരു ഓഹരിയുടെ വില 0.08 രൂപ മാത്രമായിരുന്നുവെങ്കിൽ നിലവിൽ ഇതിന്റെ മൂല്യം ഏകദേശം 113 രൂപയാണ്. ഇക്കാലയളവിൽ 138900 ശതമാനം മൾട്ടിബാഗർ നേട്ടമാണ് ഈ ഓഹരി നൽകിയിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
25 വർഷം കൊണ്ട് കേവലം 1 ലക്ഷം രൂപ 14 കോടി രൂപയായി മാറി. ഓസ്ട്രേലിയയിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ എന്ന പേരിൽ അറിയപ്പെടുന്ന വിവേക് ചന്ദ് സേഘളാണ് ഈ കമ്പനിയുടെ സ്ഥാപകൻ. നോയിഡ ആസ്ഥാനമായാണ് സംവർധന പ്രവർത്തിക്കുന്നത്. ഓട്ടോ മൊബൈൽ ഘടകങ്ങളുടെ നിർമാണമാണ് ഈ ഇവരുടെ പ്രധാന തൊഴിൽ മേഖല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 45 ശതമാനം നേട്ടം നൽകിയ ഓഹരി കൂടിയാണിത്.
കമ്പനിയുടെ വിപണി മൂല്യം ഏതാണ്ട് 75,964 കോടി രൂപയാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് കമ്പനിയുടെ പ്രമോട്ടർ 64.78 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ട്. പബ്ലിക്കിന്റെ കൈവശം 9.1 ശതമാനം ഓഹരികളുമുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 10.78 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ 12.22 ശതമാനം, മറ്റുള്ളവർ 3.1 ശതമാനം എന്നിങ്ങനെയും ഓഹരി കൈവശം വച്ചിരിക്കുന്നു.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications