സച്ചിന്റെ മകളെന്ന വിശേഷണം മാത്രമല്ല, സാറ ടെണ്ടുല്‍ക്കര്‍ കോടീശ്വരി; പിതാവിന്റെ ആസ്തിക്ക് അടുത്തില്ല
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് നിക്ഷേപങ്ങള്‍ നിരവധിയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും അദ്ദേഹം സജീവമായി തന്നെ പല മേഖലകളിലും ഉണ്ട്. സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തന്നെ പ്രശസ്തയാണ്. എന്താണ് സാറ ഇപ്പോള്‍ ചെയ്യുന്ന ജോലിയെന്ന് പലര്‍ക്കും അറിയില്ല. പക്ഷേ ശുഭ്മാന്‍ ഗില്ലുമായി ബന്ധപ്പെടുത്തി പല അഭ്യൂഹങ്ങളും സാറയുടെ പേരിലുണ്ടാവാറുണ്ട്.
സാറയും ഗില്ലും തമ്മില്‍ പ്രണയത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സാറ കോടികളുടെ സമ്പത്തിന്റെ ഉടമയാണെന്ന് പലര്‍ക്കും അറിയില്ല. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നിന്നാണ് സാറ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. മാസ്റ്റേഴ്‌സ് ഡിഗ്രി ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നുമാണ് സാറ സ്വന്തമാക്കിയത്.

നിലവില്‍ വെറും 26 വയസ്സ് മാത്രമാണ് സാറയുടെ പ്രായം. ഫാഷന്‍ ഐക്കണായിട്ടും സാറ അറിയപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സാറ ടെണ്ടുല്‍ക്കര്‍ തിളങ്ങി നില്‍ക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാനായി സാറ പലപ്പോഴും ഗ്രൗണ്ടിലുമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സച്ചിന്റെ മകള്‍. ഇന്‍സ്റ്റഗ്രാമില്‍ 6.6 മില്യണ്‍ ഫോളോവേഴ്‌സ് സാറയ്ക്കുണ്ട്.
ബിസിനസ് സംരംഭങ്ങളും ഇവര്‍ക്കുണ്ട്. ക്രിക്കറ്റ് ലോകത്തെ ഇതിഹാസമാണ് സച്ചിനെങ്കിലും സ്വന്തമായ വ്യക്തിത്വം സാറ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് സാറയുടെ ആസ്തി. സ്വന്തമായി ഓണ്‍ലൈന്‍ ബിസിനസും സാറയ്ക്കുണ്ട്.
സാറയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറായ സാറ ടെണ്ടുല്‍ക്കര്‍ ഷോപ്പ് എന്ന സ്ഥാപനം സ്വന്തമായിട്ടുണ്ട്. കൊറിയന്‍ ബ്യൂട്ടി ബ്രാന്‍ഡായ ലാനിഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായും സാറയെ നിയമിച്ചിരുന്നു. ഇതില്‍ നിന്ന് വലിയ വരുമാനം സാറയ്ക്ക് ലഭിക്കുന്നുണ്ട്. മോഡലായും ഫാഷന്‍ രംഗത്തേക്ക് സാറ ചുവടുവെച്ചിരുന്നു. 2021ലാണ് മോഡലിങ് കരിയര്‍ സാറ ആരംഭിക്കുന്നത്. അജിയോ ലക്‌സിനൊപ്പമായിരുന്നു തുടക്കം.
ഇന്ത്യയും വിദേശത്തും നിരവധി ഫാഷന്‍ ഷോകളുടെ ഭാഗമാണ് അവര്‍. ക്ലിനിക്കല്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്ത് ന്യൂട്രിഷനില്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ നിന്ന് മാസ്‌റ്റേഴ്‌സ് ഡിഗ്രിയും സാറയ്ക്കുണ്ട്. സച്ചിന്റെ ആസ്തി 1436 കോടിക്ക് മുകളിലായിരിക്കും. ന്യൂട്രിഷന്‍ മേഖലയില്‍ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനായിരുന്നു സാറ ശ്രമിച്ചത്. എന്നാല്‍ പിന്നീട് മോഡലിങിലേക്കും ഫാ,നിലേക്കും മാറുകയായിരുന്നു.
അതേസമയം സാറയുടെ സഹോദരന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി താരം കളിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല.












Click it and Unblock the Notifications