പെന്നി സ്‌റ്റോക്കുകളിലെ രാജകുമാരൻ; ഈ ഓഹരി നിക്ഷേപകർക്ക് നേടി കൊടുത്തത് 2400 ശതമാനം മൾട്ടിബാഗർ നേട്ടം
പെന്നി സ്‌റ്റോക്ക് എന്ന് കേട്ടാൽ പലർക്കും ഒരു പുച്ഛ ഭാവമായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ഒക്കെ. എന്നാൽ മൾട്ടിബാഗർ എന്ന് കേട്ടാലോ അപ്പൊ ചാടിവീഴും നിക്ഷേപത്തോട് താൽപര്യമുള്ള ആളുകൾ. അപ്പൊ പിന്നെ ഇത് രണ്ടും ചേർന്ന കോമ്പിനേഷൻ ആയാൽ പറയണ്ടല്ലോ പൂരം. അത്തരത്തിൽ നിക്ഷേപകരെ വലിയ നേട്ടത്തിലേക്ക് നയിച്ച ഒരു മൾട്ടിബാഗർ പെന്നി സ്‌റ്റോക്കിനെ കുറിച്ചാണ് നാം ഇന്നിവിടെ ചർച്ച ചെയ്യാൻ പോവുന്നത്.
എല്ലാ ഓഹരികൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നതാണ് പ്രത്യേകം ഓർക്കണം. പെന്നി സ്‌റ്റോക്കുകളുടെ കുറഞ്ഞ വില ആളുകളെ കൂടുതലായി ആകർഷിക്കുമ്പോൾ തന്നെ അവയെ ചുറ്റിപ്പറ്റിയുള്ള റിസ്‌കും മറ്റ് ഘടകങ്ങളും പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ ഇതൊന്നും കഴിഞ്ഞ രണ്ട് വർഷമായി ബാധിക്കാത്ത ഒരു മൾട്ടിബാഗർ പെന്നി സ്‌റ്റോക്കാണ് സർവേശ്വർ ഫുഡ്‌സ്.

ഈ പെന്നി എഫ്എംസിജി സ്‌റ്റോക്ക് സർവേശ്വർ ഫുഡ്‌സ് കഴിഞ്ഞ 4 വർഷമായി മൾട്ടിബാഗർ റിട്ടേണുകൾ നിക്ഷേപകർക്ക് നൽകിയിട്ടുണ്ട്. നിലവിൽ 0.34 രൂപയിൽ നിന്ന് ഏകദേശം 8.5 രൂപ ആയി ഉയർന്നു. ഈ കാലയളവിൽ അവരുടെ നിക്ഷേപകർക്ക് 2400 ശതമാനം നേട്ടമുണ്ടാക്കി നൽകിയെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2022 മാർച്ചിൽ ഈ സ്‌റ്റോക്കിലെ 10,000 രൂപ നിക്ഷേപം നടത്തിയെങ്കിൽ ഇപ്പോൾ അത് 2.5 ലക്ഷമായി മാറുമെന്നാണ് ഇതിലൂടെ മനസിലാക്കാൻ കഴിയുക.
ഇന്ത്യയിൽ ബസുമതിയും ബസുമതി ഇതര അരിയും ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്ന കമ്പനിയാണിത്. ബസുമതിക്ക് പുറമെ ബസുമതി ഇതര അരി, ഇന്ത്യയിലെ ചെറിയ ധാന്യം വെള്ള അസംസ്‌കൃത അരി, വെള്ള പരുവത്തിലുള്ള അരി, ധാന്യ തവിട്ട് അരി എന്നിവയുൾപ്പെടെ വിവിധ ഭക്ഷ്യ വസ്‌തുക്കൾ ഉൾപ്പെടെ അവരുടെ മേഖലയിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ഒരു വർഷത്തിൽ 253 ശതമാനവും 2024ൽ ഇതുവരെ 55 ശതമാനവും ഉയർച്ചയാണ് ഇവർ ഉണ്ടാക്കിയെടുത്തത്. 2023 ഡിസംബർ മുതൽ തുടർച്ചയായി 3 മാസത്തെ നേട്ടത്തിന് ശേഷം മാർച്ചിൽ ഇതുവരെ 37 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും തിരിച്ചുവരവ് ഉടനുണ്ടാകും എന്നാണ് വിലയിരുത്തൽ. ഡിസംബറിനും ഫെബ്രുവരിക്കും ഇടയിൽ ഓഹരി 191 ശതമാനം ഉയർന്നിരുന്നു എന്ന കാര്യവും പ്രത്യേകം ഓർക്കണം.നിലവിൽ 8.5 രൂപയാണ് ഈ ഓഹരിയുടെ വില.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications