Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപം ഇനി കൂടുതൽ ലാഭകരം; എസ്ബിഐ അമൃത് വൃഷ്‌ടി നിങ്ങളെ സഹായിക്കും, പലിശ 7.75 ശതമാനം

നല്ല സമ്പാദ്യ ശീലമുള്ള ആളുകളെ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾ നമ്മുടെ നാട്ടിലുണ്ട്. പൊതുസ്വകാര്യ ബാങ്കുകൾ ഇത്തരം സ്‌കീമുകൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും മികച്ചവ നൽകുന്നത് കൂടുതൽ പൊതു ബാങ്കുകളാണ്. എസ്ബിഐ, പിഎൻബി, കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ പ്രധാന ബാങ്കുകളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നത് ഏതാണ്? നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ. എങ്കിൽ നമുക്ക് പരിശോധിക്കാം.

ഇത്തരത്തിലുള്ള നിക്ഷേപ പദ്ധതിയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ സഹായിക്കും. അവരുടെ 444 ദിവസത്തെ പ്രത്യേക കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റ് (എഫ്‌ഡി) പദ്ധതി അടുത്തിടെ ആരംഭിച്ചത് വലിയ ജനശ്രദ്ധേ നേടുകയുണ്ടായി. എസ്ബിഐ അമൃത് വൃഷ്‌ടി എന്നാണ് ഈ സ്‌കീമിനെ വിളിക്കുന്നത്. നിരവധി ഗുണഫലങ്ങൾ വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്.

sbiamritvrishti

എന്താണ് അമൃത് വൃഷ്‌ടി പദ്ധതി?

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ മാസം, കൃത്യമായി പറഞ്ഞാൽ ജൂലൈ 15നാണ് അമൃത് വൃഷ്‌ടി എന്ന പേരിൽ തങ്ങളുടെ പുതിയ ടേം ഡെപ്പോസിറ്റ് പദ്ധതി ആരംഭിച്ചത്. ആഭ്യന്തര, പ്രവാസി ഇന്ത്യൻ ഉപഭോക്താക്കൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നതിനാണ് അമൃത് വൃഷ്‌ടി കൊണ്ട് വന്നിരിക്കുന്നത്.

എസ്ബിഐ അമൃത് വൃഷ്‌ടി പൊതു ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനം വാഗ്‌ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് അതേ കാലയളവിൽ 7.75 ശതമാനം നിരക്കിൽ 50 ബിപിഎസ് അധികമായി വാഗ്‌ദാനം ചെയ്യുന്നു. എസ്ബിഐ അമൃത് വൃഷ്‌ടി സ്‌കീം 2025 മാർച്ച് 31 വരെ ലഭ്യമാകും എന്നാണ് അറിയിച്ചിരിക്കുന്നത്.

മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ

പിഎൻബി: പഞ്ചാബ് നാഷണൽ ബാങ്ക് സാധാരണ പൗരന്മാർക്ക് 400 ദിവസത്തെ എഫ്‌ഡിയിൽ 7.25 ശതമാനം പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. അതേ കാലാവധിയുള്ള എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നിരക്ക് ലഭിക്കും.

യൂണിയൻ ബാങ്ക്: എസ്ബിഐയും പിഎൻബിയും വാഗ്‌ദാനം ചെയ്യുന്ന അതേ പലിശ നിരക്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും നൽകുന്നത്. സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശനിരക്കും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശനിരക്കും 399 ദിവസത്തെ കാലാവധിയിൽ അവർ വാഗ്‌ദാനം ചെയ്‌തു വരുന്നുണ്ട്.

കാനറ ബാങ്ക്: 444 ദിവസത്തെ സ്ഥിര നിക്ഷേപങ്ങളിൽ, എസ്ബിഐ നൽകുന്ന അതേ പലിശ നിരക്കാണ് കാനറ ബാങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നത്. സാധാരണ പൗരന്മാർക്ക് 7.25 ശതമാനം, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം എന്നിങ്ങനെയാണ് ഇത്.

കരൂർ വൈശ്യ ബാങ്ക്: 444 ദിവസത്തെ കാലാവധിയിൽ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കിന്റെ കാര്യത്തിൽ കരൂർ വൈശ്യ ബാങ്കിന് മറ്റ് പ്രധാന ബാങ്കുകളെ അപേക്ഷിച്ച് മുൻതൂക്കമുണ്ട്. 444 ദിവസത്തെ കാലാവധിയിൽ സാധാരണ പൗരന്മാർക്ക് 7.50 ശതമാനം നിരക്കും മുതിർന്ന പൗരന്മാർക്ക് 8 ശതമാനം നിരക്കും അവർ നൽകി വരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+