വീടെന്ന സ്വപ്‌നത്തിന് ഇനി അധിക ദൂരമില്ല; ഈ ബാങ്കുകൾ നിങ്ങളെ സഹായിക്കും, അതും ഈ കുറഞ്ഞ പലിശ മാത്രം
നമ്മളിൽ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുണ്ടാക്കുന്ന ഒരു വീട്. ചെറുതോ വലുതോ എങ്ങനെയുള്ളതോ ആവട്ടെ ആ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുക എന്നതായിരിക്കും പലരുടെയും ജീവിതലക്ഷ്യം. എന്നാൽ അതി ന് പലപ്പോഴും പണം വലിയൊരു തടസമായി വരുന്ന ഒരു സാഹചര്യമുണ്ട്, പ്രത്യേകിച്ച് ഇന്നത്തെ കാലത്ത് വീടുപണി വളരെ ചെലവേറിയതാണ് എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോൾ.
അത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകളെ സംബന്ധിച്ച് ഹോം ലോൺ എന്ന സംവിധാനം എത്രത്തോളം ആശ്വാസകരമാണ് എന്നത് അത് എടുത്ത ആളുകൾ തന്നെ പറയും. പക്ഷേ അവിടെയും പലിശ ഉൾപ്പെടെ നിരവധി ഘടകങ്ങൾ നമ്മൾ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. അത്തരത്തിൽ ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ഹോം ലോൺ നൽകുന്ന ബാങ്കുകൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

50 ലക്ഷം ഭാവനവായ്‌പ എടുക്കുന്നവർക്ക് ഏറ്റവും ഗുണകരമായ ബാങ്കുകൾ ഇവയൊക്കെയാണ്:
ഐസിഐസിഐ ബാങ്ക്: ലോൺ തുക 35 ലക്ഷം മുതൽ 75 ലക്ഷം വരെ ആയിരിക്കുമ്പോൾ, ഐസിഐസിഐ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് ശമ്പളമുള്ള വ്യക്തികൾക്ക് 9.5 മുതൽ 9.8 ശതമാനം വരെയും, സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.65 ശതമാനം മുതൽ 9.95 ശതമാനം വരെയുമാണ്. എന്നാൽ ലോൺ തുക 75 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, പലിശ നിരക്ക് നേരിയ തോതിൽ ഉയരും. ശമ്പളക്കാർക്ക് ഇത് 9.6 ശതമാനം മുതൽ 9.9 ശതമാനം വരെയും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് 9.75 ശതമാനം മുതൽ 10.05 ശതമാനം വരെയുമായിരിക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്ക്: ഈ സ്വകാര്യ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് 8.9 ശതമാനം മുതൽ 9.6 ശതമാനം വരെ വ്യത്യാസപ്പെടുന്നു. ഇതാണ് സ്‌റ്റാൻഡേർഡ് ഹോം ലോൺ പലിശ നിരക്ക്, എന്നാൽ പ്രത്യേക നിരക്ക് 8.55 ശതമാനം മുതൽ 9.10 ശതമാനം വരെയായും നിജപ്പെടുത്തിയിരിക്കുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് എസ്ബിഐ പലിശ നിരക്ക് ഈടാക്കുന്നത്. ഉയർന്ന സ്‌കോറുള്ളവാർക്ക്, പൊതുമേഖലാ ബാങ്ക് ഏതാണ്ട് 9.15 ശതമാനം മുതൽ 9.55 ശതമാനം വരെ നിരക്കിൽ വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്നു. ക്രെഡിറ്റ് സ്കോർ 700-749ന് ഇടയിൽ ആയിരിക്കുമ്പോൾ, പലിശ നിരക്ക് 9.35 മുതൽ 9.75 ശതമാനം വരെ ഉയരും. ക്രെഡിറ്റ് സ്കോർ 650-നും 699-നും ഇടയിലായിരിക്കുമ്പോൾ ഇത് 9.45 മുതൽ 9.85 ശതമാനം വരെ പലിശനിരക്കിലേക്ക് ഉയരുന്നു. സ്കോർ ഇതിലും കുറവാണെങ്കിൽ, പലിശ നിരക്ക് 9.65 മുതൽ 10.05 ശതമാനം വരെയായിരിക്കും.
പിഎൻബി: 800ന് മുകളിലുള്ള ക്രെഡിറ്റ് സ്‌കോറുകൾ ഉള്ളവർക്ക് 30 ലക്ഷത്തിന് മുകളിലുള്ള എല്ലാ വായ്‌പകൾക്കും ഈ പൊതുമേഖലാ ബാങ്ക് 8.40 ശതമാനം പലിശ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. ക്രെഡിറ്റ് സ്കോർ 750 ആയി കുറയുമ്പോൾ, വായ്‌പ തുക പരിഗണിക്കാതെ തന്നെ പലിശ നിരക്ക് 9.45 ശതമാനമാണ്. 700-749 ക്രെഡിറ്റ് സ്കോർ ഉള്ള വായ്‌പക്കാർക്ക്, പലിശ നിരക്ക് 9.90 ആയി ഉയരുന്നു, അതിലും കുറഞ്ഞ ക്രെഡിറ്റ് സ്കോറുകൾക്ക് പലിശ നിരക്ക് 11 ശതമാനമാണ്.
ബാങ്ക് ഓഫ് ബറോഡ: പട്ടികയിലെ മറ്റൊരു പൊതുമേഖലാ ബാങ്കാണ് ഇത്. രാജ്യത്ത് കുറഞ്ഞ പലിശ നിരക്കിൽ ഹോം ലോൺ ലഭ്യമാക്കുന്ന ബാങ്കുകളിൽ ഒന്ന് കൂടിയാണ് ബാങ്ക് ഓഫ് ബറോഡ. ഇവിടെ എല്ലാ വായ്‌പക്കാർക്കും ഒരു നിശ്ചിത പരിധിയുണ്ട്, അതായത് 8.4 ശതമാനം മുതൽ 10.6 ശതമാനം വരെയാണ് ഇവിടെ പലിശ ഈടാക്കുന്നത്.












Click it and Unblock the Notifications