Get Updates
Get notified of breaking news, exclusive insights, and must-see stories!

100 രൂപയുമായി മുംബൈയിലെത്തി, ഷാരൂഖിന്റെ അയല്‍വാസിയായി; സുഭാഷ് രണ്‍വാളിന്റെ ഇന്നത്തെ ആസ്തി ഇത്ര

ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാന്റെ ജീവിതം എല്ലാവര്‍ക്കും പ്രചോദനമാകുന്നതാണ്. വളരെ ബുദ്ധിമുട്ടിയാണ് ഇന്ന് കാണുന്ന നിലയിലേക്ക് ഷാരൂഖ് എത്തിയത്. യാതൊരു പാരമ്പര്യവുമില്ലാതെ ബോളിവുഡില്‍ സാമ്രാജ്യം കെട്ടിപ്പടുത്ത സൂപ്പര്‍ താരം കൂടിയാണ് ഷാരൂഖ്. എന്നാല്‍ ഷാരൂഖിനേക്കാള്‍ കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് ഇന്ന് കോടീശ്വരനായി ഉയര്‍ന്ന വന്ന മറ്റൊരു ബിസിനസുകാരന്‍ മുംബൈയിലുണ്ട്.

ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ഷാരൂഖിന്റെ അയല്‍വാസിയാണ് ഈ വ്യക്തി എന്നതാണ്. ഷാരൂഖിന്റെ ജീവിതവുമായി ഏറെ സമാനതകളുണ്ട് സുഭാഷ് രണ്‍വാള്‍ എന്ന ഈ ബിസിനസുകാരന്. അദ്ദേഹത്തിന്റെ ജീവിതം ബിസിനസ് ലോകത്ത് തന്നെ വലിയ പ്രചോദനമാണ്. സുഭാഷ് രണ്‍വാള്‍ വെറും നൂറ് രൂപയും കൊണ്ട് മുംബൈയിലേക്ക് വന്ന വ്യക്തിയാണ്. ഇന്ന് ഷാരൂഖ് ഖാനേക്കാള്‍ ധനികനാണ് അദ്ദേഹം.

srk-subhash-runwal

അത്രയും വലിയ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്. എണ്‍പതുകാരനായ അദ്ദേഹത്തെ ചിലപ്പോള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ ബിസിനസ് ലോകപ്രശസ്തമാണ്. മുംബൈ നഗരത്തിലെ പ്രശസ്തനായ ഡെവലെപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം. എന്തുകൊണ്ടാണ് സുഭാഷ് രണ്‍വാള്‍ ഇത്ര പ്രശസ്തനാവുന്നതെന്ന് അറിയാമോ? അതിന് കാരണം മധ്യവര്‍ഗ കുടുംബങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നത് കൊണ്ടാണ്.

ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് രണ്‍വാളിന്റെ കമ്പനി എന്നും ആശ്രയമാണ്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഇവര്‍ വീടുകള്‍ നിര്‍മിച്ച് നല്‍കും. രണ്‍വാള്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സനാണ് അദ്ദേഹം. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകളും ഇവര്‍ നിര്‍മിച്ച് നല്‍കും. അതുപോലെ ഷോപ്പിംഗ് മാളുകളും രണ്‍വാള്‍ ഗ്രൂപ്പ് നിര്‍മിച്ച് നല്‍കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഒരു ചെറു ഗ്രാമമായ ധൂലിയയില്‍ നിന്നാണ് രണ്‍വാളിന്റെ കഥ ആരംഭിക്കുന്നത്.

കുടുംബം സാമ്പത്തിക പ്രതിസന്ധികളാല്‍ ആടിയുലയുന്നതായിരുന്നു. പൂനെയില്‍ അദ്ദേഹം കൊമേഴ്‌സില്‍ ഡിഗ്രി എടുത്ത ശേഷം 21ാം വയസ്സിലാണ് മുംബൈയിലേക്ക് എത്തുന്നത്. ഒരു അക്കൗണ്ടന്റാവുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. 1964ല്‍ മുംബൈയില്‍ ജീവിക്കുമ്പോള്‍ 100 രൂപയായിരുന്നു അദ്ദേഹത്തിന്റെ കൈവശം ആകെ ഉണ്ടായിരുന്നത്. വൈകാതെ തന്നെ ചാര്‍ട്ടേര്‍ഡ് അക്കണ്ടന്റായ രണ്‍വാള്‍ 1967ല്‍ ഏണസ്റ്റ് ആന്‍ഡ് ഏണസ്റ്റില്‍ ജോലിയും സ്വന്തമാക്കി.

വൈകാതെ തന്നെ യുഎസ്സില്‍ ഉയര്‍ന്ന പദവിയില്‍ ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ അവിടെ അധിക കാലം അദ്ദേഹം തുടര്‍ന്നില്ല. ജീവിതശൈലി അനുയോജ്യമല്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. തുടര്‍ന്ന് കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. 1978ല്‍ സ്വന്തം നിക്ഷേപവുമായി അദ്ദേഹം മുന്നോട്ട് പോയി. റിയല്‍ എസ്‌റ്റേറ്റിലായിരുന്നു നിക്ഷേപം.

താനെയില്‍ 22 ഏക്കര്‍ ഭൂമിയായിരുന്നു ആദ്യം വാങ്ങിയത്. ഇതേ നഗരത്തില്‍ 10000 ചതുരശ്രയടിയില്‍ ഹൗസിംഗ് സൊസൈറ്റിയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചു. കുറഞ്ഞ ചെലവിലുള്ള നിര്‍മാണം അതിവേഗം ഹിറ്റായി. രണ്‍വാള്‍ നഗര്‍ എന്ന 16 ടവര്‍ ക്ലസ്റ്റര്‍ അദ്ദേഹം നിര്‍മിച്ചു. സ്റ്റീല്‍, ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ടായിരുന്നു. എന്നാല്‍ അവയൊന്നും വിജയിച്ചില്ല.

മക്കള്‍ കൂടി വന്നതോടെയാണ് രണ്‍വാള്‍ ഗ്രൂപ്പ് മാളുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. ഒറ്റ മുറി വീട്ടിലയിരുന്നു കരിയറിന്റെ തുടക്കത്തില്‍ അദേഹത്തിന്റെ താമസം. ഇന്ന് പൂനെയില്‍ ആറേക്കര്‍ എസ്റ്റേറ്റ് അദ്ദേഹത്തിനുണ്ട്. ഇപ്പോള്‍ ഷാരൂഖിന്റെ മന്നതിന് സമീപമാണ് രണ്‍വാളിന്റെ വീട്. 11500 കോടിയാണ് സുഭാഷ് രണ്‍വാളിന്റെ ഇന്നത്തെ ആസ്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+