താമസം 115 കോടിയുടെ കൊട്ടാരത്തില്‍, അംബാനിക്ക് അടുത്തില്ല; ഈ ശതകോടീശ്വരന്റെ മകളും കോടീശ്വരി
ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പേര് ഓര്‍ത്തെടുക്കാന്‍ പറഞ്ഞാല്‍ നമുക്കാകെ രണ്ട് പേര് മാത്രമേ ഓര്‍മയുണ്ടാവൂ. അത് മുകേഷ് അംബാനിയും ഗൗതം അദാനിയുമായിരിക്കും. എന്നാല്‍ ഇവരെ പോലെ തന്നെ നിരവധി പേര്‍ ശതകോടീശ്വരന്‍മാര്‍ ഇന്ത്യയിലുണ്ട്. അതില്‍ വരുന്ന പ്രമുഖ വ്യക്തിയാണ് ശിവ് നാടാര്‍. ഫോബ്‌സിന്റെ പട്ടികയില്‍ അടക്കം അദ്ദേഹം ആദ്യ അഞ്ചില്‍ തന്നെയുണ്ട്.
ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അടക്കം അദ്ദേഹം മുന്നിട്ട് നില്‍ക്കാറുണ്ട്. ശിവ് നാടാര്‍ മാത്രമല്ല മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയും ആളൊരു കോടീശ്വരിയാണ്. വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ക്കായി ശിവ് നാടാര്‍ 2022-23 വര്‍ഷങ്ങളില്‍ സംഭാവന ചെയ്തത് 2042 കോടിയാണ്.

ശിവ് നാടാര്‍ തമിഴ്‌നാട്ടിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം ബിസിനസ് ലോകത്തേക്ക് എത്തുന്നത്. ചെന്നൈയില്‍ പിതാവിന്റെ വസ്ത്ര വ്യാപാര ബിസിനസാണ് മികച്ച പഠനം ലഭിക്കാന്‍ ശിവ് നാടാരിനെ സഹായിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി കോളേജില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
എച്ച്‌സിഎല്‍ സ്ഥാപിതമായതോടെയാണ് നാടാര്‍ നേട്ടത്തിലേക്ക് കുതിച്ചത്. 1976ലായിരുന്നു ഇത്. വെറും 1,87000 രൂപ മാത്രമായിരുന്നു അന്ന് അദ്ദേഹത്തിന്റെ നിക്ഷേപം. ഇതിനൊപ്പം ഇരുപത് ലക്ഷത്തിന്റെ ഗ്രാന്‍ഡും യുപി സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന് 26 ശതമാനം ഓഹരി പങ്കാളിത്തമുണ്ട് ഈ കമ്പനിയില്‍.
രാജ്യത്തെ ആദ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കമ്പനിയാണ് എച്ച്‌സിഎല്‍. രാജ്യത്തെ ആദ്യത്തെ പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ 1978ല്‍ എച്ച്‌സിഎല്‍ പുറത്തിറക്കിയിരുന്നു. ഐബിഎമ്മിനും ആപ്പിളിനും മുമ്പാണ് ഈ നേട്ടം കൈവരിച്ചത്. പിന്നീട് സിംഗപ്പൂരിലേക്കും അദ്ദേഹം കമ്പനിയുടെ സര്‍വീസുകള്‍ വ്യാപിപ്പിച്ചു. മൂന്ന് കോടിയായിരുന്നു 1979ലെ കമ്പനിയുടെ മൂല്യം.
പത്ത് ലക്ഷത്തിന്റെ വില്‍പ്പന ആദ്യ വര്‍ഷത്തില്‍ അദ്ദേഹത്തിന് ലഭിച്ചു. 2.79 ലക്ഷം കോടിയാണ് നാടാരിന്റെ ആസ്തി. അതേസമയം ശിവ് നാടാരുടെ മകളും അതുപോലെ കോടീശ്വരിയാണ്. ഡല്‍ഹിയിലെ ഫ്രണ്ട്‌സ് കോളനി ഈസ്റ്റ് മേഖലയിലാണ് ഇവര്‍ താമസിക്കുന്നത്. 115 കോടിയുടെ ബംഗ്ലാവാണ് റോഷ്‌നിക്ക് പിതാവ് താമസത്തിനായി സമ്മാനിച്ചത്.
എച്ച്‌സിഎല്‍ ടെക്‌നോളജീസ് ഇന്ന് നോക്കി നടത്തുന്നത് റോഷ്‌നിയാണ്. ശിവ് നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയാണ് റോഷ്‌നി. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇത് നേതൃത്വം നല്‍കുന്നത്. കെല്ലോഗ് സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എംബിഎ അടക്കം അവര്‍ എടുത്തിട്ടുണ്ട്. ശിവ് നാടാര്‍ക്ക് ശേഷം ഈ കമ്പനിയില്‍ നേതൃമാറ്റം നടന്നുകൊണ്ടിരിക്കുകയാണ്.
കമ്പനിയെ വലിയ ലാഭത്തിലേക്കാണ് മകള്‍ നയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ വിദ്യാഗ്യാന്‍ ലീഡര്‍ഷിപ്പ് അക്കാദമി വഴിയാണ് റോഷ്‌നി വിദ്യാഭ്യാസം ലഭ്യമാക്കുന്നത്. അതേസമയം 84330 കോടിയുടെ ആസ്തിയാണ് റോഷ്‌നിക്കുള്ളത്. ഫോബ്‌സിന്റെ പട്ടികയിലും അവര്‍ ഇടംപിടിച്ചിട്ടുണ്ട്.












Click it and Unblock the Notifications