ഷീല സിംഗ് ചില്ലറക്കാരിയല്ല; 800 കോടി മൂല്യമുള്ള കമ്പനി സിഇഒ, മാത്രമല്ല സാക്ഷാൽ ധോണിയുടെ അമ്മായിയമ്മ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഒരു കാലത്ത് എംഎസ് ധോണി. അദ്ദേഹത്തിന്റെ കീഴിൽ ധാരാളം കിരീടങ്ങൾ നേടിയാണ് ടീം മുന്നേറിയത്. ഇപ്പോൾ ഐപിഎല്ലിൽ മാത്രം കളിക്കുന്ന ധോണി പക്ഷെ ബിസിനസിൽ ഉൾപ്പെടെ സജീവമാണ്. എന്നാൽ ഇതേ കുടുംബത്തിൽ ബിസിനസിൽ തിളങ്ങുന്ന ഒരാളെ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് അറിയണമെന്നില്ല.
ഷീല സിംഗ് എന്ന് പേരുള്ള ഇവർ ഇന്ന് ഏകദേശം 800 കോടി രൂപയോളം മൂല്യമുള്ള കമ്പനിയുടെ സിഇഒ ആണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് മറ്റാരുമല്ല ധോണിയുടെ ഭാര്യ സാക്ഷിയുടെ മാതാവാണ്, അതായത് എയിംസ് ധോണിയുടെ അമ്മായിയമ്മ. ധോണി എൻ്റർടൈൻമെൻ്റ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് നിലവിൽ ഷീല സിംഗ്.

2020 മുതൽ, ധോണി എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ രണ്ട് സിഇഒമാരാണ് സാക്ഷി ധോണിയും അവരുടെ അമ്മ ഷീല സിംഗും.ഐപിഎൽ തിരക്കുകളും മറ്റ് ചുമതലകളും ഒക്കെയായി തിരക്കിലായ ധോണിക്ക് ഇരുവരുടെയും പിന്തുണ നൽകുന്നത് ചെറിയ കാര്യമല്ല. നാല് വർഷത്തോളമായി ഇവർ ഈ ചുമതല ഏറ്റെടുത്തിട്ട് എന്നതാണ് ശ്രദ്ധേയം.
കമ്പനിയുടെ മേധാവിയെന്ന നിലയിൽ ഷീല സിംഗ് മകൾ സാക്ഷി ധോണിയ്‌ക്കൊപ്പം, എംഎസ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു എന്നതാണ് ശ്രദ്ധേയം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിലൂടെ കമ്പനിയെ മുന്നോട്ട് നയിച്ച ഇവരുടെ നേതൃത്വത്തിന്റെ ഫലമായി മികച്ച പ്രൊജക്‌ടുകകളും പുറത്തിറങ്ങി.
ഷീല സിംഗിന്റെ ഭർത്താവായ ആർകെ സിംഗ് മുമ്പ് എംഎസ് ധോണിയുടെ പിതാവ് പാൻ സിംഗ് ധോണിയോടൊപ്പം കനോയ് ഗ്രൂപ്പിന്റെബിനാഗുരി ടീ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു, ഇത് ധോണിയുടെ കരിയറിന്റെ തുടക്ക കാലത്തായിരുന്നു. അക്കാലത്ത് വെറും വീട്ടമ്മയായി ഒതുങ്ങിയിരുന്ന ഷീല സിംഗ് ധോണി എൻ്റർടൈൻമെൻ്റ് എന്ന കമ്പനിയോട് ചുമതല ഏറ്റെടുത്തതോടെയാണ് തന്റെ കഴിവുകൾ പുറത്തുകാട്ടിയത്.
കമ്പനിയുടെ സിഇഒമാരായി സാക്ഷി ധോണിയും ഷീല സിംഗും ചുമതല ഏറ്റെടുത്തതിന് ശേഷം കഴിഞ്ഞ നാല് വർഷത്തിനിടയിലെ ചിട്ടയായ പ്രവർത്തനത്തിന് ഒടുവിലാണ് കമ്പനിയുടെ മൂല്യം 800 കോടി കടന്നത് എന്നതാണ് ശ്രദ്ധേയം. കമ്പനിയിൽ സാക്ഷി ധോണിക്ക് തന്നെയാണ് പ്രധാന ഷെയറുകൾ ഉള്ളത്.
അതേസമയം, നിലവിൽ സിനിമാ നിർമ്മാണ രംഗത്ത് സജീവമാണ് ധോണിയുടെ കമ്പനി. തമിഴിൽ ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന ചിത്രമുൾപ്പെടെ ധോണിയുടെ കമ്പനിയാണ് നിർമ്മിച്ചത്. നിലവിൽ കൂടുതൽ സിനിമകൾ അടുത്ത വർഷങ്ങളിൽ പുറത്തിറക്കാനുള്ള നീക്കത്തിലാണ് കമ്പനി. തെന്നിന്ത്യൻ ഭാഷകളിൽ തന്നെയാണ് കൂടുതൽ സിനിമകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.












Click it and Unblock the Notifications