വായ്‌പ അടച്ചു തീർക്കണോ അതോ ആ തുക നിക്ഷേപം നടത്തണോ ? ഇനി കൺഫ്യൂഷൻ വേണ്ട...
കഴിഞ്ഞ ദിവസം ചേർന്ന റിസർവ് ബാങ്ക് മോണിറ്ററി പോളിസി സമിതി വായ്‌പ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചത് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. നിലവിൽ റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്താൻ ആർബിഐ തീരുമാനിച്ചത് ഒരു തരത്തിൽ ആശ്വാസം തന്നെയാണ്, പ്രത്യേകിച്ച് ഹോം ലോൺ ഉൾപ്പെടെയുള്ള വായ്‌പകൾ എടുത്തവർക്ക്. എന്നാൽ അത് നിക്ഷേപം നടത്തുന്നവർക്ക് നേരെ മറിച്ചാണ് താനും.
അപ്രതീക്ഷിതമായി നിങ്ങളുടെ കൈവശം കുറച്ച് പണം വന്നു ചേർന്നു എന്നിരിക്കട്ടെ. നിങ്ങൾക്ക് സജീവമായ ഒരു ഹോം ലോണുമുണ്ട് എന്ന് കൂട്ടുക. നിങ്ങൾ ലഭിച്ച തുക ലോൺ അടച്ചു തീർക്കുമോ, അതോ നിക്ഷേപം നടത്തുമോ ? ഇതിൽ ഏത് വേണമെന്ന ചോദ്യം നിങ്ങളെ അലട്ടുന്നുവെങ്കിൽ നിങ്ങൾക്കുള്ള ഉത്തരം ഇവിടെയുണ്ട്.

ഹോം ലോൺ ബാധ്യത
എങ്ങനെയാണു ഹോം ലോൺ ഒരു നീണ്ട ബാധ്യത ആവുന്നതെന്ന് നിങ്ങളാദ്യം പരിശോധിക്കണം. ഒരു ദീർഘകാല ഭാവന വായ്‌പയിൽ കാലക്രമേണ അടയ്‌ക്കുന്ന പലിശ പലപ്പോഴും മുതലിനെ മറികടക്കുന്നു എന്നതാണ് യാഥാർഥ്യം. അതായത് നിങ്ങളൊരു ഹോം ലോൺ എടുക്കുമ്പോൾ അതിൽ തിരിച്ചടയ്ക്കുന്നതിൽ കൂടുതലും പലിശ ഇനത്തിലേക്ക് ആണ് പോവുന്നത്.
അത്തരം ഘട്ടങ്ങളിൽ തിരിച്ചടവ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള വളരെ കാര്യക്ഷമമായ ഒരു മാർഗ്ഗം മുൻകൂറായി പണമടയ്ക്കലാണ്. ഇത് തിരിച്ചടവ് തുകയിൽ കാര്യമായി മാറ്റമുണ്ടാക്കും എന്ന് മാത്രമല്ല, ഇതിന്റെ കാലയളവും കുറയ്ക്കുന്നു. പലിശ ഇനത്തിൽ നിങ്ങൾ ബാങ്കിന് നൽകേണ്ടി വരുന്ന ഭീമമായ തുക ഒരുപരിധി വരെ ഒഴിവാക്കാനും നിങ്ങൾക്ക് ഇതിലൂടെ കഴിയും.
നിങ്ങളുടെ ഹോം ലോൺ മുൻകൂട്ടി തീർപ്പാക്കുന്നത് നിങ്ങളുടെ ബാധ്യതകൾ ലഘൂകരിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിരത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മാനസികമായും നിങ്ങൾക്ക് കൂടുതൽ സംതൃപ്‌തി നൽകുമെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഇതിന് പുറമെ ക്രെഡിറ്റ് സ്കോറുകളിലും, ക്രെഡിറ്റ് റിപ്പോർട്ടുകളിലും നിങ്ങളുടെ പ്രകടനം മെച്ചപ്പെടുകയും ചെയ്യും.
നിക്ഷേപ സാധ്യതകൾ
ഇക്വിറ്റികൾ, മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ റിയൽ എസ്‌റ്റേറ്റ് പോലെയുള്ള കാര്യങ്ങൾക്ക് നിങ്ങളുടെ ഭവന വായ്‌പയുടെ പലിശ നിരക്കിനേക്കാൾ ഉയർന്ന റിട്ടേൺ നൽകാൻ കഴിവുണ്ട്. നിങ്ങളുടെ പണത്തിന് കൂടുതൽ വേഗത്തിൽ വളരാനുള്ള അവസരമുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ സമ്പാദ്യം വർദ്ധിപ്പിക്കാനും ഇവ കാരണമാവും.
കാലക്രമേണ നിങ്ങളുടെ വരുമാനം വീണ്ടും നിക്ഷേപിക്കുന്നതിലൂടെ, നിങ്ങളുടെ സമ്പത്ത് ക്രമാതീതമായി വർധിപ്പിക്കാൻ ഇത് കാരണമാവും. ഒരു ഹോം ലോണിന്റെ മുൻകൂർ പേയ്‌മെന്റിലൂടെ ലാഭിക്കുന്ന പലിശയേക്കാൾ വളരെയേറെ അധികമായിരിക്കും ഇതെന്ന് ഉറപ്പാണ്.
മറ്റൊരു പ്രധാന നേട്ടം എന്തെന്നാൽ നിങ്ങൾ ഒരു നിക്ഷേപം നടത്തുകയാണെങ്കിൽ അത് എപ്പോഴും നിങ്ങളുടെ കൈയ്യെത്തും ദൂരത്തുണ്ടാവും. അത്യാവശ്യ ഘട്ടങ്ങളിൽ പണം വേണ്ടി വരുമ്പോൾ ഈ നിക്ഷേപത്തിൽ നിന്നും എടുക്കാനും സാധിക്കും. എന്നാൽ നിങ്ങൾ ഒരു ഹോം ലോൺ മുൻകൂറായി അടച്ചു തീർത്താൽ ഈ സൗകര്യം ലഭ്യമാവില്ല.
നിഗമനം
നിങ്ങളുടെ ഹോം ലോൺ മുൻകൂട്ടി അടയ്ക്കണോ അതോ ആ പണം മറ്റെന്തിലെങ്കിലും നിക്ഷേപിക്കണോ എന്ന് തീരുമാനിക്കുന്നതിന് കൃത്യമായ മാനദണ്ഡമില്ല. നിങ്ങൾക്ക് അനുയോജ്യമായ തീരുമാനം നിങ്ങളുടെ പ്രത്യേക സാമ്പത്തിക സാഹചര്യം, ദീർഘകാല ലക്ഷ്യങ്ങൾ, നിലവിലെ സാമ്പത്തിക അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കും. അതിനാൽ ഓരോരുത്തർക്കും ഇത് വ്യത്യസ്‌തമായിരിക്കും. അതുകൊണ്ട് തന്നെ ഇവ രണ്ടും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ഗുണകരമാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications