സിങ്കം എഗെയിന്‍ മെഗാ ഹിറ്റടിച്ചാല്‍ അനില്‍ അംബാനിക്ക് കിട്ടുക കോടികള്‍; എങ്ങനെയെന്നറിയുമോ?
മുംബൈ: ദീപാവലി റിലീസായി തിയേറ്ററിലെത്തിയ ചിത്രമാണ് അജയ് ദേവ്ഗണിന്റെ സിങ്കം എഗെയിന്‍. രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സില്‍ വരുന്ന ചിത്രമാണ് സിങ്കം. അജയ് ദേവ്ഗണ്‍ മാത്രമല്ല ബോളിവുഡിലെ വമ്പന്‍ സൂപ്പര്‍ താരങ്ങള്‍ ചിത്രത്തിലുണ്ട്. അക്ഷയ് കുമാര്‍. രണ്‍വീര്‍ സിംഗ്. ടൈഗര്‍ ഷ്‌റോഫ്, പോലുള്ള താരങ്ങളാണ് ചിത്രത്തിലുള്ളത്.
കരീന കപൂര്‍, ദീപിക പദുക്കോണ്‍, അര്‍ജുന്‍ കപൂര്‍ പോലുള്ളവരുടെ സിങ്കം എഗെയിനിലുണ്ട്. അതേസമയം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡിടാനും ചിത്രത്തിന് സാധിച്ചു. ഭൂല്‍ ഭൂലയ്യ പോലൊരു ചിത്രത്തിനെതിരെയാണ് സിങ്കം എഗെയിന്‍ ക്ലാഷ് വെച്ചിരുന്നത്. അതുകൊണ്ട് സ്‌ക്രീനുകള്‍ പങ്കിടുന്ന കാര്യത്തില്‍ മത്സരം തന്നെയുണ്ടായിരുന്നു.

കൂടുതല്‍ സ്‌ക്രീനുകള്‍ സിങ്കം എഗെയിന് തന്നെയാണ് ലഭിച്ചത്. ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനാണ് സിങ്കം എഗെയിന് ലഭിച്ചിരിക്കുന്നത്. 38 കോടിക്കടുത്താണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ചിത്രത്തിന് ഗുണം ചെയ്തിരിക്കുകയാണ്. മുംബൈയില്‍ നിന്നാണ് ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ലഭിച്ചിരിക്കുന്നത്.15 കോടിയോളം അവിടെ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തു.
രണ്ടാം ദിനമായ ശനിയാഴ്ച്ച 37 കോടിക്കിടയില്‍ തന്നെ ചിത്രം കളക്ട് ചെയ്യുമെന്നാണ് ബോക്‌സോഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസം കൊണ്ട് 75 കോടിക്കടുത്താണ് ചിത്രം നേടിയത്. 350 കോടിക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ദീപാവലി അവധിക്കാലം ഇനിയും കളക്ട് ചെയ്താല്‍ ചിത്രം ബ്ലോക്ബസ്റ്ററാവും.
അതേസമയം സിങ്കം എഗെയിനും അംബാനി കുടുംബവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ചിത്രം വന്‍ കളക്ഷന്‍ നേടിയാല്‍ അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും നേട്ടങ്ങളുണ്ടാവും. ഇരുവര്‍ക്കും ലാഭത്തില്‍ നിന്ന് വലിയൊരു വിഹിതം ലഭിക്കും. സിങ്കം എഗെയിന് ഒന്നിലധികം നിര്‍മാതാക്കളുണ്ട്. ജിയോ സ്റ്റുഡിയോസും നിര്‍മാണത്തില്‍ പങ്കാളിയാണ്.
ജിയോ സ്റ്റുഡിയോ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഭാഗമാണ്. നേരത്തെ തന്നെ നിര്‍മാണത്തില്‍ പങ്കാളിയാണ് ജിയോ സ്റ്റുഡിയോ. നിരവധി ബിഗ് ബജറ്റ് ചിത്രങ്ങള്‍ ജിയോ സ്റ്റുഡിയോ നിര്‍മിച്ചിട്ടുണ്ട്. അനില്‍ അംബാനിക്ക് നിര്‍മാണ കമ്പനി ഇല്ലെങ്കിലും ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിത്തമുണ്ട്.
സിങ്കം എഗെയിനിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് അനില്‍ അംബാനിയെന്ന് ടിവി9 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നേരിട്ട് ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയല്ല അദ്ദേഹം. അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് രോഹിത് ഷെട്ടിയുടെ നിര്‍മാണ കമ്പനിയായ രോഹിത് ഷെട്ടി പിക്‌ച്ചേഴ്‌സ് എല്‍എല്‍പിയുടെ പങ്കാളിയാണ്.
ഇരുവരും ചേര്‍ന്നുള്ള നിര്‍മാണം വന്‍ നേട്ടം ഉണ്ടാക്കാനാണ് സാധ്യത. അനില്‍ അംബാനിക്ക് അടുത്തിടെ തൊട്ടതെല്ലാം പൊന്നാവുന്നതാണ് പതിവ്. നിര്‍മാണ കമ്പനിയും അതുകൊണ്ട് നേട്ടങ്ങള്‍ നല്‍കിയേക്കും. അതേസമയം ദീപാവലി ഹോളിഡേ കഴിയുമ്പോഴേക്കും 150 കോടി ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടുമെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications