നിക്ഷേപകരേ ശ്രദ്ധിക്കണേ..; ഈ മൾട്ടിബാഗർ ഓഹരിയുടെ നേട്ടം 490 ശതമാനം, കണ്ണുംപൂട്ടി വാങ്ങാം
നിക്ഷേപകർക്ക് എക്കാലവും നേട്ടമുണ്ടാക്കി കൊടുക്കുന്ന ഓഹരികളാണ് മൾട്ടിബാഗറുകൾ. ചെറിയ വളർച്ചയല്ല അവയെ ജനപ്രിയമാക്കുന്നത്. അവ പലപ്പോഴും അപ്രതീക്ഷിതമായി ഒറ്റയടിക്കാൻ വൻ കുതിപ്പാണ് നടത്താറുള്ളത്. അതുകൊണ്ട് തന്നെ മൾട്ടിബാഗർ സ്‌റ്റോക്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കിയ ഒരു മൾട്ടിബാഗർ പെന്നി സ്‌റ്റോക്ക് നമുക്ക് ഇന്ന് പരിശോധിക്കാം.
വിപണിയിലെ ഒരു പെന്നി സ്‌റ്റോക്ക് ആയ എസ്ജെവിഎൻ കഴിഞ്ഞ 4 വർഷങ്ങളിൽ വലിയ രീതിയിൽ മൾട്ടിബാഗർ റിട്ടേണുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഈ ഓഹരി 20.75 രൂപയിൽ നിന്നാണ് ഏകദേശം ഇപ്പോഴത്തെ വിപണി വിലയായി 122.4 ആയി ഉയർന്നത്. ഓഹരി നിക്ഷേപകർക്ക് 490 ശതമാനം വരുമാനം നേടിക്കൊടുത്തു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതായത് 2022 മാർച്ചിൽ ഈ സ്‌റ്റോക്കിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 5.9 ലക്ഷം രൂപയായി മാറുമെന്ന് ചുരുക്കം.

എസ്‌ജെവിഎൻ ലിമിറ്റഡ്, അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന്, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ വൈദ്യുതി ഉൽപാദനത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ്. താപവൈദ്യുതി, ജലവൈദ്യുതി, സൗരോർജ്ജം, പവർ ട്രാൻസ്‌മിഷൻ വ്യവസായങ്ങളിലും ഇവർ പങ്കാളികളാണ്.
കഴിഞ്ഞ 1 വർഷത്തിനിടെ മാത്രം ഈ ഓഹരി 290 ശതമാനവും 2024ൽ ഇതുവരെ 34.5 ശതമാനവും ഉയർന്നു, ഈ വർഷം ഇതുവരെയുള്ള 3 മാസങ്ങളിൽ 2ലും മികച്ച നേട്ടമാണ് ഈ ഓഹരി നൽകിയത്. ഫെബ്രുവരിയിൽ 8 ശതമാനവും ഈ വർഷം ജനുവരിയിൽ 45 ശതമാനവും കുതിച്ചുയർന്നതിന് ശേഷം ഇതുവരെ മാർച്ചിൽ മാത്രം ഏകദേശം 1 ശതമാനം ഉയർച്ചയും ഓഹരി പ്രകടമാക്കിയിരുന്നു.
നിലവിൽ 122.6ൽ വ്യാപാരം നടത്തുന്ന ഈ ഓഹരി അതിന്റെ റെക്കോർഡ് ഉയർച്ചയായ 170.45 രൂപയിൽ നിന്ന് 28 ശതമാനത്തിലധികം അകലെയാണ്. കഴിഞ്ഞ മാസം അതായത് ഫെബ്രുവരി 5നാണ് ഈ പരിധി സ്‌റ്റോക്ക് മറികടന്നത്. എന്നാൽ പിന്നീട് പതിയെ താഴേക്ക് പോയെങ്കിലും ഭേദപ്പെട്ട നിലയിൽ തന്നെയാണ് ഇപ്പോഴും ഈ ഓഹരി വ്യാപാരം നടത്തി വരുന്നത്.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications