Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു പൈസക്ക് ഇന്റര്‍നെറ്റ്!! ബിഎസ്എന്‍എലിന്റെ പൊന്നോണം ഓഫര്‍ കലക്കന്‍.. ഇതാണ് ഓഫര്‍!!

ഒരു പൈസക്ക് ഇന്റര്‍നെറ്റോ..? അതെ അതു തന്നെ.. മിഥ്യയല്ല, സത്യമാണ്. ഒരു വര്‍ഷത്തേക്ക് വെറും 44 രൂപക്ക് പൊന്നോണം ഓഫര്‍ നല്‍കുന്ന ബിഎസ്എന്‍എല്‍ ഓഫര്‍ ഒരു എംബിക്ക് ഈടാക്കുന്നത് വെറും ഒരു പൈസ. അപ്പോള്‍ ഓഫര്‍ കിടിലം തന്നെ എന്നു പറയാതിരിക്കാന്‍ വയ്യ. ഉത്സവ സീസണുകളില്‍ മികച്ച ഓഫറുകളുമായി കമ്പനികള്‍ രംഗത്തെത്താറുണ്ട്. ഈ വര്‍ഷത്തെ ഓണത്തിന് ഏറ്റവും മികച്ച ഓഫറാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കുറഞ്ഞ നിരക്കില്‍ കോള്‍ ചെയ്യാനും സാധിക്കും. ഡാറ്റക്കും കോളിനും കുറഞ്ഞ ചാര്‍ജ്ജ് മാത്രം ഈടാക്കുന്നതു കൊണ്ടാണ് ബിഎസ്എന്‍എലിന്റെ പൊന്നോണം ഓഫര്‍ അത്യാകര്‍ഷകമാകുന്നത്.

ഒരു വര്‍ഷം,വെറും 44 രൂപ

ഒരു വര്‍ഷം,വെറും 44 രൂപ

ഒരു വര്‍ഷത്തെ കാലാവധിയില്‍ വെറും 44 രൂപയുടേതാണ് പ്ലാന്‍. ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാകുക. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ളതാണ് ഈ ഓണം പ്ലാന്‍.

 ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീം

ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീം

ബിഎസ്എന്‍എലിന്റെ പുതിയ ഓണം പ്ലാനിനു കീഴില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും നാല് ലോക്കല്‍ നോക്കല്‍ നമ്പറുകള്‍ തിരഞ്ഞെടുക്കാം.ഫ്രണ്‌സ് ആന്‍ഡ് ഫാമിലി സ്‌കീം ആണിത്. നിങ്ങളുടെ സുഹൃത്തുക്കളുടേതോ കുടുംബാഗങ്ങളുടേതോ ആരുടേതുമാകാം ഈ നമ്പര്‍. മിനിറ്റില്‍ 10 പൈസ നിരക്കില്‍ ഈ നമ്പറുകളിലേക്ക് വിളിക്കാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് 20 പൈസക്കും വിളിക്കാം.

എസ്എംഎസ്

എസ്എംഎസ്

ബിഎസ്എന്‍എലിന്റെ പുതിയ ഓണം പ്ലാന്‍ അനുസരിച്ച് ലോക്കല്‍ എസ്എംഎസിന് 25 പൈസയും എസ്റ്റിഡി എസ്എംഎസിന് 38 പൈസയുമാണ് ഈടാക്കുക. 110, 200, 500, 1000, റീചാര്‍ജുകളില്‍ ഫുള്‍ ടോക്ക് ടൈമും ലഭിക്കും.

പഴയ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാറാം

പഴയ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാറാം

ഇപ്പോള്‍ പഴയ പ്ലാനുകള്‍ ഉപയോഗിക്കുന്ന ബിഎസ്എന്‍ വരിക്കാര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാന്‍ സാധിക്കുമെന്ന് എറണാകുളം ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി.മുരളീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആദ്യത്തെ 30 ദിവസം

ആദ്യത്തെ 30 ദിവസം

ബിഎസ്എന്‍എലില്‍ നിന്നും ബിഎസ്എന്‍എലിലേക്ക് മിനിറ്റില്‍ 5 പൈസ നിരക്കില്‍ കോള്‍ ചെയ്യാം. മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് മിനിറ്റില്‍ 10 പൈസയാണ് കോള്‍ നിരക്ക്. ഈ കാലയളവില്‍ ടോക്ക് ടൈമിനൊപ്പം 500 എംബി ഡാറ്റയും ലഭിക്കും. ഒരു മസം കഴിഞ്ഞാല്‍ സെക്കന്റിന് ഒരു പൈസയും 1 എംബി ഡാറ്റക്ക് 10 പൈസയും ഈടാക്കും.

ആഗസ്റ്റ് 7 മുതല്‍

ആഗസ്റ്റ് 7 മുതല്‍

ആഗസ്റ്റ് 7 മുതലാണ് പുതിയ ഓണം പ്ലാന്‍ നിലവില്‍ വന്നു. ഒരു വര്‍ഷത്തിനു ശേഷം 44 രൂപക്ക് വീണ്ടും റീചാര്‍ജ് ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+