Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു സ്‌റ്റോക്ക് മാർക്കറ്റ് വീരഗാഥ; ഈ 5 ഓഹരികളുടെ നേട്ടം 300 ശതമാനം വരെ, അഡാർ മൾട്ടിബാഗറുകൾ തന്നെ ഇവ

ഇന്ത്യൻ ഓഹരിവിപണിയുടെ സ്‌പന്ദനം അറിയുന്നവർക്കും, അതിനെ കൃത്യമായി നിരീക്ഷിക്കുന്നവർക്കും നേട്ടമുണ്ടാക്കുക എന്നത് വലിയ ഭഗീരഥ പ്രയത്നം ആവശ്യമുള്ള ജോലിയല്ല. എങ്കിലും ഏത് സമയത്ത് ഏതൊക്കെ ഓഹരികളിൽ നിക്ഷേപം നടത്തണം, ഭാവിയിൽ അവയുടെ അവസ്ഥ എന്താവും എന്നൊക്കെ മുൻകൂട്ടി കാണാൻ കുറച്ചൊന്നും കഴിവ് പോരാ.

കാരണം പ്രതീക്ഷിക്കാതെ വന്ന പല ഓഹരികളും വിപണിയിൽ വമ്പൻ നേട്ടമാണ് ഉണ്ടാക്കുന്നത്. അതിൽ ചെറുതും വലുതുമായി ഓഹരികൾ ഉണ്ടെന്നതാണ് പ്രത്യേകത. അത്തരത്തിൽ വൻ കുതിപ്പ് പ്രകടമാക്കിയ അഞ്ച് മൾട്ടിബാഗർ ഓഹരികൾ നമുക്കൊന്ന് പരിചയപ്പെടാം.

 stockmarkettrends

ആര്‍ഇസി

ആർഇസി ലിമിറ്റഡ്, മുമ്പ് റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ലിമിറ്റഡ്, ഇതിൽ പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഹോൾഡിംഗ് കമ്പനിയാണ് 318 ശതമാനം വരെയാണ് ഈ മൾട്ടിബാഗർ ഓഹരി ഉണ്ടാക്കിയെടുത്ത നേട്ടം. നിലവിൽ 189 മ്യൂച്വല്‍ഫണ്ടുകളാണ് ഓഹരി കൈവശം വച്ചിരിക്കുന്നത്. 10,846 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. നിലവിലെ ഓഹരി വില 453 രൂപ.

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍

പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, കേന്ദ്ര സർക്കാർ വൈദ്യുതി മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ഇന്ത്യൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. നിലവിൽ ഈ ഓഹരി ഉണ്ടാക്കിയ നേട്ടം 253 ശതമാനത്തോളമാണ്. നിലവിൽ ഇതിന്റെ ഓഹരി വില 424 രൂപയാണ്.

സൊമാറ്റോ

ഒരു ഇന്ത്യൻ മൾട്ടിനാഷണൽ റെസ്‌റ്റോറൻ്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമാണ് സൊമാറ്റോ. 2008ൽ ദീപീന്ദർ ഗോയലും പങ്കജ് ഛദ്ദയും ചേർന്നാണ് ഇത് സ്ഥാപിച്ചത്. ഈ കമ്പനി ഓഹരി വിപണിയിൽ ഉണ്ടാക്കിയ നേട്ടം അവിശ്വസനീയമാണ്. 193 ശതമാനം നേട്ടമാണ് ഇത് നിക്ഷേപകർക്ക് നേടിക്കൊടുത്തത്. നിലവിലെ ഓഹരി വില 153.55 രൂപയാണ്.

ട്രെന്റ്

മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഗ്രൂപ്പിൻ്റെ ഭാഗമായ ഒരു ഇന്ത്യൻ റീട്ടെയിൽ കമ്പനിയാണ് ട്രെന്റ് ലിമിറ്റഡ്. പേര് പോലെ തന്നെ ഓഹരി വിപണിയിലും ഈ കമ്പനി അടുത്തിടെ വലിയ രീതിയിൽ ട്രെൻഡ് ആയിരുന്നു. ഏകദേശം 173 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് ഈ ഓഹരി ഉണ്ടാക്കി കൊടുത്തത്. ഇതിന്റെ നിലവിലെ ഓഹരി വില 3797 രൂപയാണ്.

പിഎൻബി (പഞ്ചാബ് നാഷണൽ ബാങ്ക്)

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ വിശ്വാസമർപ്പിക്കുന്ന പിഎൻബി ഓഹരി വിപണിയിലും തിളക്കമാർന്ന നേട്ടമാണ് കൈവരിച്ചത്. ഏകദേശം 165 ഉയർച്ചയാണ് ഈ ഓഹരിയിൽ ഉണ്ടായിരിക്കുന്നത്. നിലവിലെ ഓഹരി വില 117.50 രൂപയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+