ഈ ഫാർമ സ്‌റ്റോക്ക് ഒരു മാസം കൊണ്ട് കുതിച്ചത് 70 ശതമാനം; ഇതാണ് 916 മൾട്ടിബാഗർ ഓഹരി, ലാഭം ഉറപ്പ്
കൊവിഡ് വ്യാപനത്തിന്റെ ഘട്ടങ്ങൾ കഴിഞ്ഞ ശേഷവും രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ മേഖലയുടെ വളർച്ച തുടരുകയാണ്. ആഗോള തലത്തിൽ തന്നെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖല തലയുയർത്തി നിന്ന കാലം കൂടിയാണിത്. അത്തരത്തിൽ ഗണ്യമായ വളർച്ച നേടുന്ന ഒരു മേഖല എന്ന നിലയിൽ ഫാർമ ഓഹരികൾക്ക് ആരാധകരും ഏറെയാണ്.
അത്തരത്തിൽ നമ്മുടെ നാട്ടിലെ ഓഹരി വിപണിയിൽ നേട്ടം കൊയ്‌ത ഫാർമ ഓഹരികളുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ ചിലത് കാണും. മൾട്ടിബാഗർ നേട്ടങ്ങൾ നിക്ഷേപകർക്ക് നൽകിയ ഓഹരികൾ തന്നെയാവും അതിൽ കൂടുതലും.അങ്ങനെ വമ്പനൊരു നേട്ടം നൽകിയ ഫാർമ ഓഹരിയെ പറ്റിയാണ് ഇവിടെ പറയുന്നത്.

നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകിയ ഒരു ഓഹരിയാണ് ഓർക്കിഡ് ഫാർമ. ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റ്സ് നിർമാണം നടത്തുന്ന കമ്പനിയാണ് ഇത്. കഴിഞ്ഞ ഒരു മാസത്തിൽ 70.78 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത്. കഴിഞ്ഞ 6 മാസത്തിൽ 113 ശതമാനം മൾട്ടിബാഗർ നേട്ടവും നൽകി.
ഇതിന് പുറമെ കഴിഞ്ഞ ഒരു വർഷത്തിൽ 211.78 ശതമാനം മൾട്ടിബാഗർ ലാഭവും ഈ സ്‌മാൾക്യാപ് ഓഹരി നൽകി എന്നതാണ് ശ്രദ്ധേയം. കൂടുതൽ മെച്ചപ്പെട്ട മരുന്നുകൾ വിപണിയിൽ അവതരിപ്പിച്ചുകൊണ്ട് മുന്നേറുന്ന ഇവർ യുഎസ് ഉൾപ്പെടെ ആഗോള വിപണികളിൽ ചുവടുറപ്പിക്കുകയാണ്. ആഗോളതലത്തിലെ വിൽപനയിലൂടെ പ്രതിവർഷം 200-300 മില്യൺ ഡോളർ വരുമാനം നേടാമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.
കമ്പനിയുടെ മാർക്കറ്റ് ക്യാപ് ഏകദേശം 6010 കോടി രൂപയാണ്. ഫെബ്രുവരി 29 പ്രകാരമുള്ള ക്ലോസിങ് ഓഹരിവില 1182.60 രൂപയാണ്. 2023 സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ പ്രവർത്തന ലാഭം 199 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ഇത് 221 കോടി രൂപയായി ഉയർന്നു. ഇത്തരത്തിൽ കൂടുതൽ പ്രകടമായ വളർച്ച കാട്ടുന്ന കമ്പനികളിൽ ഒന്നാണിത് എന്നത് പ്രത്യേകം പരിഗണിക്കണം.
ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് കമ്പനിയുടെ പ്രമോട്ടർ തന്നെയാണ് ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരിക്കുന്നത്. 69.84 ശതമാനംഓഹരികൾ അവർ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്റെ കൈവശം 11.52 ശതമാനം ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 4.14 ശതമാനം, മ്യൂച്വൽ ഫണ്ടുകൾ 10.4 ശതമാനം, മറ്റുള്ളവർ 4.1 ശതമാനം എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്ത കണക്കുകൾ.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications