Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവിന് 36000 കോടിയുടെ ആസ്തിയുണ്ട്, 30 കൊല്ലമായി പുതിയ സാരി വാങ്ങാതെ സുധ മൂര്‍ത്തി, കാരണം ഇതാണ്

ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. നാരായണമൂര്‍ത്തിയേക്കാള്‍ പ്രശസ്തയാണ് ഭാര്യ സുധാ മൂര്‍ത്തി. ഇന്‍ഫോസിസിന്റെ ചെയര്‍പേഴ്‌സന്‍ കൂടിയാണ് സുധാ മൂര്‍ത്തിയാണ്. അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ് സുധാ മൂര്‍ത്തി. 150ലേറെ ലേഖനങ്ങളും പുസ്തകങ്ങളുമെല്ലാം അവര്‍ രചിച്ചിട്ടുണ്ട്.

സ്ത്രീകള്‍ക്ക് ജീവിതത്തില്‍ വലിയ സ്ഥാനങ്ങളില്‍ എത്താന്‍ സാധിക്കില്ല എന്ന പൊതുധാരണയെ തെറ്റിച്ച് കൊണ്ടാണ് സുധാ മൂര്‍ത്തി ഇന്ന് കാണുന്ന പേരും പ്രശസ്തിയും സ്വന്തമാക്കിയത്. ഇന്ന് സുധാ മൂര്‍ത്തിയുടെ ആസ്തി കേട്ടാല്‍ ആരു ഞെട്ടിപ്പോകും. പക്ഷേ അവരുടെ ജീവിതത്തില്‍ വലിയ രസകരമായ കാര്യങ്ങള്‍ ഒരുപാടുണ്ട്.

sudha-murthy

എഞ്ചിനീയറിംഗ് മേഖലയില്‍ സുധാ മൂര്‍ത്തി ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയതാണ്. ഇന്ന് അവരുടെ ആസ്തി 775 കോടി രൂപയാണ്. പക്ഷേ ഏറ്റവും എളിമയാര്‍ന്ന ജീവിതമാണ് അവര്‍ നയിക്കുന്നത്. ഏറ്റവും രസകരമായ കാര്യം സുധാ മൂര്‍ത്തി കഴിഞ്ഞ മുപ്പത് കൊല്ലമായി ഒരു സാരി പോലും വാങ്ങിയിട്ടില്ല എന്നതാണ്.

ഇത്രത്തോളം ആസ്തിയുണ്ടായിട്ടും സുധാ മൂര്‍ത്തി എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. എന്നാല്‍ ഈ തീരുമാനം സുധാ മൂര്‍ത്തിയുടെ ആത്മീയമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. കാശിയിലേക്കുള്ള യാത്രയ്ക്കിടെ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഉപേക്ഷിക്കുമെന്ന് അവര്‍ തീരുമാനമെടുക്കുകയായിരുന്നു.

സുധ മൂര്‍ത്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സാരികളായിരുന്നു. മികവുറ്റ സാരികള്‍ ധരിക്കുന്നതായിരുന്നു സുധ മൂര്‍ത്തിയുടെ ശീലം. എന്നാല്‍ കാശിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പുതിയ സാരികള്‍ വാങ്ങുന്നത് സുധ മൂര്‍ത്തി അവസാനിപ്പിക്കുകയായിരുന്നു. പകരം അവശ്യ സാധനങ്ങള്‍ മാത്രമായിരുന്നു സുധ വാങ്ങിയിരുന്നത്.

ഇത്ര വലിയ സമ്പത്ത് ഉണ്ടായിട്ടും സുധാ മൂര്‍ത്തി ഇത്തരമൊരു തീരുമാനമെടുത്തത് ബിസിനസ് ലോകത്ത് തന്നെ ഏറെ ചര്‍ച്ചയായിരുന്നു. സുധാ മൂര്‍ത്തിയുടെ ഭര്‍ത്താവ് നാരായണ മൂര്‍ത്തി 4.4 ബില്യണിന്റെ ആസ്തിയാണ് ഉള്ളത്. ഏകദേശം 36690 കോടി രൂപ വരുമിത്. സുധ-നാരായണ മൂര്‍ത്തി ദമ്പതിമാര്‍ വലിയ വായനക്കാരുമാണ്.

സുധയ്ക്കും നാരായണമൂര്‍ത്തിക്കുമായി 20000 പുസ്തകങ്ങള്‍ സ്വന്തമായിട്ടുണ്ട്. അതേസമയം പുതിയ സാരികള്‍ വാങ്ങാതെ സുധ മൂര്‍ത്തി ഇത്രയും കാലം എങ്ങനെ പിടിച്ചുനിന്നുവെന്നായിരിക്കും ചിന്തിക്കുന്നുണ്ടാവുക. സുധ ധരിക്കാറുള്ളത് സഹോദരിമാര്‍ സമ്മാനമായി നല്‍കുന്ന സാരികളാണ്. അതുപോലെ അടുത്ത സുഹൃത്തുക്കളും, എന്‍ജിഒകളും സുധ മൂര്‍ത്തിക്ക് സാരികള്‍ സമ്മാനമായി ധരിക്കാറുണ്ട്.

ചൂഷണത്തിന് ഇരകളായ സ്ത്രീകളുടെ സംഘം നല്‍കിയ എംബ്രോയിഡറി സാരികളാണ് ഇതില്‍ ഏറ്റവും പ്രിയപ്പെട്ടത്. നിലവില്‍ 0.95 ശതമാനം ഓഹരികളാണ് സുധ മൂര്‍ത്തിക്ക് ഇന്‍ഫോസിസില്‍ ഉള്ളത്. ഇന്‍ഫോസിസ് സ്ഥാപിക്കാനായി പതിനായിരം രൂപയുടെ നിക്ഷേപമാണ് അവര്‍ നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+