Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം 4000 നിക്ഷേപിച്ചാൽ 22 ലക്ഷം തിരികെ കിട്ടും; സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് അറിയണ്ടേ?

രാജ്യത്തെ വനിതകളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടേറെ പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കി വരുന്നത്. അവയിൽ സാധാരണ നിക്ഷേപ പദ്ധതികൾ മുതൽ സ്‌റ്റാർട്ടപ്പ് വായ്‌പ നൽകുന്ന സാമ്പത്തിക സേവനങ്ങൾ വരെ നിരവധി രീതികളിൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതുപോലെ തന്നെ പെൺകുട്ടികളുടെ കാര്യത്തിലും ധാരാളം പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സുകന്യ സമൃദ്ധി യോജന. പ്രായപൂർത്തി എത്തുമ്പോൾ പെൺകുട്ടികളുടെ പഠനം, വിവാഹം എന്നിങ്ങനെ വിവിധ ചെലവുകൾക്ക് പണം കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഒരു സേവിംഗ്‌സ് പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് ഓരോ പാദത്തിലും പുതുക്കാറുണ്ട്. നിലവിൽ പലിശ നിരക്ക് എത്രയാണെന്നും ഇതിന്റെ ഗുണ ഗണങ്ങളും മറ്റ് വിവരങ്ങളും അറിയാം.

sukanyasamruddhiyojana

എന്താണ് സുകന്യ സമൃദ്ധി യോജന?

2015ല്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആരംഭിച്ചത്. പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് സുകന്യ സമൃദ്ധി യോജന പദ്ധതി ആരംഭിക്കാവുന്നതാണ്. ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രമേ അനുവദിക്കൂ. അതുപോലെ ഒരു രക്ഷിതാവിന് അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമേ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കൂ.

പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50 ശതമാനവും ബാക്കിയുള്ള തുക പെണ്‍കുട്ടിക്ക് 21 വയസാകുമ്പോളും പിന്‍വലിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ പദ്ധതിയിലൂടെ നിക്ഷേപിക്കാവുന്നതാണ്. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടിക്ക് അക്കൗണ്ടിന്റെ ഉടമസ്ഥാവകാശം ലഭിക്കും. അതുവരെ ഇതൊരു ജോയിന്റ് അക്കൗണ്ട് ആയിരിക്കും.

പദ്ധതിയുടെ ഇപ്പോഴത്തെ പലിശ നിരക്ക്?

സുകന്യ സമൃദ്ധി യോജന പദ്ധതിയുടെ പലിശ നിരക്ക് കഴിഞ്ഞ പാദത്തിൽ നിന്ന് മാറ്റമില്ലാതെ ഇത്തവണയും നിലനിർത്തിയിട്ടുണ്ട്. 2024 ജൂലൈ-സെപ്റ്റംബർ പാദത്തിലെ പലിശ നിരക്ക് 8.2 ശതമാനമാണ്. ഏറ്റവും ഒടുവിൽ ഇത് പുതുക്കിയത് ജനുവരി-മാർച്ച് പാദത്തിലായിരുന്നു. അതുവരെ 8 ശതമാനം മാത്രമായിരുന്ന പലിശ നിരക്ക് 0.2 ശതമാനമായി വർധിപ്പിക്കുകയായിരുന്നു.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ എത്ര രൂപ തിരികെ കിട്ടും?

സുകന്യ സമൃദ്ധി പദ്ധതിയിൽ 1 ലക്ഷം നിക്ഷേപിച്ചാൽ 21 വർഷം കഴിയുമ്പോൾ നിലവിലെ പലിശ നിരക്കുകൾ പ്രകാരം 5,23,326 രൂപ തിരികെ കിട്ടും. ഇതിൽ ഒരു ലക്ഷം നമ്മുടെ മുതലും അതിനൊപ്പം 4,23,326 രൂപ പലിശ ഇനത്തിലുമാണ് ലഭിക്കുക. ഇത് 8.2 ശതമാനം എന്ന പലിശ നിരക്കിൽ കണക്ക് കൂട്ടിയതാണ്. എന്നാൽ ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം.

മാസം 4000 രൂപ നിക്ഷേപിച്ചാൽ നേട്ടം എത്ര?

നിങ്ങൾ എല്ലാ മാസവും 4,000 രൂപ ഇത്തരത്തിൽ നിക്ഷേപം നടത്താൻ തയ്യാറാണെങ്കിൽ, ഒരു വർഷത്തിൽ നിങ്ങൾക്ക് 48,000 രൂപ നിക്ഷേപിക്കാൻ കഴിയും. 15 വർഷത്തേക്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണം എന്നതാണ് കണക്ക്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ 2045-ഓടെ സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ 7.2 ലക്ഷത്തിന്റെ നിക്ഷേപമെത്തും.

തുടർന്ന് 21 വർഷത്തിനു ശേഷമുള്ള കാലാവധി കഴിയുമ്പോൾ അതായത് 2045-ൽ നിങ്ങൾക്ക് 15.14 ലക്ഷം രൂപയോളം പലിശ ഇനത്തിൽ മാത്രം ലഭിക്കും. അങ്ങനെയെങ്കിൽ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് നിക്ഷേപ തുകയും പലിശ തുകയും ഒരുമിച്ച് ലഭിക്കുമ്പോൾ അതൊരു വൻ തുകയായിരിക്കും. ഏതാണ്ട് 22.34 ലക്ഷം രൂപയോളം വരുമിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+