Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും 24 മാസം കൊണ്ട് 10000 രൂപ 2 ലക്ഷമാക്കിയ മാജിക്; ഈ മൾട്ടിബാഗർ പെന്നി സ്‌റ്റോക്ക് ആളൊരു കേമൻ

നമ്മുടെ നാട് വലിയൊരു സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ നിങ്ങൾക്ക് മനസിലാവും. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ തൊഴിലുകൾ കുറയുകയും നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ കുത്തനെ താഴേക്ക് പോവുകയും ചെയ്യുന്നത് വിപണിയെ സ്വാധീനിക്കുന്നുണ്ട്. പറഞ്ഞുവന്നത് അത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോവുമ്പോൾ നിക്ഷേപവും അതിന് അനുസരിച്ച് ജാഗ്രതയോടെ വേണം നാം നിർവഹിക്കാൻ.

ഓഹരി വിപണിയുടെ ചാഞ്ചാട്ടവും അസ്ഥിരതയും ചിലരെയെങ്കിലും വല്ലാതെ ഭയപ്പെടുത്താറുണ്ട്. പലപ്പോഴും നഷ്‌ടങ്ങൾ ഇവരെ നിക്ഷേപത്തിൽ നിന്ന് പിന്തിരിക്കുകയും ചെയ്യുന്നു. അത്തരക്കാരെ സംബന്ധിച്ച് മൾട്ടിബാഗർ പെന്നി സ്‌റ്റോക്കുകൾ ഒരു അനുഗ്രഹമാണ്. കുറഞ്ഞ കാലം കൊണ്ട് കൂടുതൽ വളർച്ച നൽകാൻ ഇവയ്ക്കാവുന്നു, അധികം പണം മുടക്കില്ലാതെ തന്നെ. ആ നിലയിലുള്ള ഒരു ഓഹരിയെ കുറിച്ചാണ് നാം ഇന്ന് പരിശോധിക്കുന്നത്.

pennistocks

ഇത്തരത്തിലുള്ള ഓഹരിയായ സൺഷൈൻ ക്യാപിറ്റൽ കഴിഞ്ഞ 2 വർഷമായി മൾട്ടിബാഗർ റിട്ടേണുകൾ നിക്ഷേപകർക്ക് വലിയ രീതിയിൽ നൽകി വരുന്നുണ്ട്. മുൻപ് കേവലം 0.17 രൂപയുണ്ടായിരുന്ന ഓഹരി വില ഏകദേശം 3.8 രൂപയായാണ് രണ്ട് വർഷത്തിനുള്ളിൽ ഉയർന്നത്. ഇത് നിക്ഷേപകർക്ക് 1926 ശതമാനം നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്. 2022 മാർച്ചിൽ നിക്ഷേപം നടത്തിയ ഒരു 10000 രൂപ വെറും രണ്ട് വർഷം കൊണ്ട് രണ്ട് ലക്ഷം രൂപയായി ഉയർന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

സൺഷൈൻ ക്യാപിറ്റൽസ്

രാജ്യത്തെ ഒരു പ്രധാന ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ്. ഓഹരികൾ വാങ്ങുകയും വിൽക്കുകയും ഉൾപ്പെടെ ചെയ്യുന്ന പ്രവൃത്തികളിലാണ് കമ്പനി പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്. കൂടാതെ കാർഷിക ഉൽപന്നങ്ങൾ, വ്യാവസായിക അസംസ്കൃത വസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയുടെ ചരക്ക് ബിസിനസിലെ അവർ ഒരു കൈ നോക്കുന്നുണ്ട്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി 1994ലാണ് സ്ഥാപിതമായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 501 ശതമാനവും 2024ൽ ഇതുവരെ 229 ശതമാനവും സ്‌റ്റോക്ക് വിലയിൽ വർധനവുണ്ടായി, ഈ വർഷം ഇതുവരെയുള്ള 3 മാസങ്ങളിലും ഈ ഓഹരി മുന്നോട്ട് കുതിക്കുകയായിരുന്നു.
മാർച്ചിൽ ഇതുവരെ ഏകദേശം 15 ശതമാനം വരെ വളർച്ചയാണ് രേഖപ്പെടുത്തിയത്, തുടർച്ചയായ മൂന്നാം മാസവും നേട്ടം ഉയർത്തി. ഫെബ്രുവരിയിൽ 51 ശതമാനവും ഈ വർഷം ജനുവരിയിൽ 89 ശതമാനവും വർധനവാണ് ഓഹരിക്ക് ഉണ്ടായത്.

അതേസമയം, ഇത്തരം പെന്നി സ്‌റ്റോക്ക് ഓഹരികയുടെ താങ്ങാനാവുന്ന വില പലപ്പോഴും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണെങ്കിലും, ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഇവയുടെ കുറഞ്ഞ വിലയ്‌ക്കൊപ്പം വിപണിയിലെ ഇവയുടെ ചാഞ്ചാട്ടം കൂടി നാം മുന്നിൽ കാണേണ്ടതുണ്ട്.

(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+