ഇവരാണ് മൾട്ടിബാഗർ ത്രിമൂർത്തികൾ; വില വെറും 25 രൂപയിൽ താഴെ, നേട്ടം 140 ശതമാനം വരെ..!
ഓഹരി വിപണിയിലെ നിക്ഷേപത്തെ ഗൗരവത്തോടെ കാണുന്നവർ എക്കാലവും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കൂട്ടരാണ് മൾട്ടിബാഗർ സ്‌റ്റോക്കുകൾ. കുറഞ്ഞ കാലയളവിൽ 100 ശതമാനത്തിൽ അധികം നേട്ടം ഉണ്ടാക്കാൻ ശേഷിയുള്ള, അത് തെളിയിച്ച ഓഹരികളെയാണ് പൊതുവെ മൾട്ടിബാഗറുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഇവയെ ഏറ്റവും ജനപ്രിയമാക്കുന്ന ഘടകം പെട്ടെന്നുണ്ടാവുന്ന ഈ അഭൂതപൂർവമായ വളർച്ച തന്നെയാണ്.
അത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ നിക്ഷേപകർക്ക് വമ്പൻ നേട്ടം ഉണ്ടാക്കി കൊടുത്ത നിരവധി ഓഹരികളുണ്ട് നമ്മുടെ വിപണിയിൽ. എന്നാൽ കുറഞ്ഞ വില മാത്രമുള്ള എന്നാൽ നേട്ടത്തിൽ ഒട്ടും പിന്നിൽ അല്ലാത്ത ചില ഓഹരികളെ നമുക്കിന്ന് പരിചയപ്പെടാം. ഈ നിലയിൽ മൂന്ന് ഓഹരികളാണ് 25 രൂപയിൽ താഴെ വിലയും നൂറ് ശതമാനത്തിൽ അധികം നേട്ടവും അവകാശപ്പെടുന്നവ.

സൈൻകോം ഫോർമുലേഷൻസ് ഇന്ത്യ, സൽസാർ ടെക്നോ എഞ്ചിനീയറിങ്, മിഷ്റ്റാൻ ഫുഡ്‌സ് എന്നിവയാണ് പ്രസ്‌തുത ഓഹരികൾ. 108 ശതമാനം മുതൽ 140 ശതമാനം വരെ നേട്ടമാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ ഓഹരികൾ നിക്ഷേപകർക്ക് ഉണ്ടാക്കി കൊടുത്തത് എന്നതാണ് ശ്രദ്ധേയം. കൂടാതെ ഇവയുടെ വിലയിലെ കുറവും ആളുകളെ ആകർഷിക്കുന്നു.
മിഷ്റ്റാൻ ഫുഡ്‌സ്
രാജ്യത്ത് കാർഷിക മേഖലയിലെ വിവിധ ഉത്പന്നങ്ങളുടെ നിർമാണം നടത്തുന്ന കമ്പനിയാണ് മിഷ്റ്റാൻ. അഗ്രി കമ്മോഡിറ്റി നിർമാണം, പ്രൊസസിങ്, വ്യാപാരം തുടങ്ങിയവയും ഇവരുടെ പ്രവർത്തന മേഖലയിൽ ഉൾപ്പെടുന്നു. ഏകദേശം 2017 കോടി രൂപ വിപണി മൂലധനമുള്ളതാണ് ഈ കമ്പനി. നിലവിൽ ഇതിന്റെ ഓഹരിവില 20.17 രൂപയാണ്. ഇതിന് പുറമെ കഴിഞ്ഞ ഒരു വർഷം കൊണ്ട് മാത്രം 142 ശതമാനം മൾട്ടിബാഗർ നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത്.
സൈൻകോം ഫോർമുലേഷൻസ് ഇന്ത്യ
ആഗോള തലത്തിൽ ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന ഒരു പ്രധാന കമ്പനിയാണ് സൈൻകോം. ഫാർമസ്യൂട്ടിക്കൽ ഡ്രഗ്‌സ്, ഫോർമുലേഷൻസ്, കമ്മോഡിറ്റി ട്രേഡിങ് എന്നിവയും കമ്പനിയുടെ പ്രവർത്തന മേഖലകളിൽ ഉൾപ്പെടുന്നു. 1273 കോടി രൂപ വിപണി മൂലധനമുള്ള കമ്പനിയുടെ നിലവിലെ ഓഹരിവില 13.54 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 108 ശതമാനം മൾട്ടിബാഗർ നേട്ടമാണ് ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത്.
സൽസാർ ടെക്നോ എഞ്ചിനീയറിങ്
ടെലികോം ടവറുകൾ, സോളാർ പാനലുകൾ, ഉരുക്ക് നിർമ്മിതികൾ തുടങ്ങിയവയുടെ നിർമാണം, വിൽപന തുടങ്ങിയവ നടത്തുന്ന കമ്പനിയാണ് സൽസാർ. റെയിൽവെ, ടെലികോം, എനർജി തുടങ്ങിയ മേഖലകളിൽ എഞ്ചിനീയറിങ് സേവനങ്ങൾ ഉൾപ്പെടെ ഇവർ നൽകുന്നു. കമ്പനിയുടെ വിപണി മൂലധനം 3618 കോടി രൂപയാണ്. നിലവിലെ ഓഹരിവില 22.92 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 138 ശതമാനം മൾട്ടിബാഗർ നേട്ടം ഇവർ നൽകി.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)












Click it and Unblock the Notifications