രത്തൻ ടാറ്റയുടെ ഈ കമ്പനി കൊള്ളാമല്ലോ; എല്ലാവരെയും ഞെട്ടിക്കുന്ന നീക്കം, 20,000 പേർക്ക് ജോലി ഉറപ്പോ?
ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ കാണുന്ന ഒരാളാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമയായ രത്തൻ ടാറ്റ. ബിസിനസ് രംഗത്ത് ഇന്ത്യക്കാർ എക്കാലവും ബഹുമാനത്തോടെ നോക്കി കണ്ടിരുന്ന പ്രസ്ഥാനം കൂടിയാണിത്. എന്നാൽ രത്തൻ ടാറ്റയുടെ എല്ലാ കമ്പനികളും വലിയ ദീർഘവിക്ഷണത്തോടെ പ്രവർത്തിക്കുന്നവയാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ആവില്ല.
കാരണം ഭാവി കൂടി മുന്നിൽ കണ്ടു കൊണ്ടാണ് അവർ ഈ നീക്കങ്ങൾ നടത്തുന്നത് എന്നതാണ് പ്രധാന കാര്യം. അത്തരത്തിൽ ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ്, ഡിജിറ്റൽ ഹബ്ബ് ആക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ ഭാഗമായി ഒട്ടേറെ നിർണായക നീക്കങ്ങൾ നടത്തുന്ന ടാറ്റ അടുത്തിടെ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ചുവടുവെപ്പ് നടത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഐഫോൺ നിർമ്മാണ പ്ലാന്റ് ആയിരുന്നു അത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം വന്നത്. തമിഴ്‌നാട്ടിൽകൊണ്ട് വരുന്ന ഐഫോൺ നിർമ്മാണ പ്ലാന്റിനെ കുറിച്ചുള്ള വാർത്തകൾ ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കളും നോക്കി കാണുന്നത്. കാരണം ഒട്ടേറെ നേട്ടങ്ങൾ ഇതിലൂടെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ വാർത്തകൾ പുറത്തുവരികയാണ്. ടാറ്റ ഇലക്ട്രോണിക്‌സ് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാനായി കമ്പനി പുതുതായി 20,000 ജീനക്കാരെ അധികമായി ചേർക്കാനാണ് തീരുമാനം. ഇത്രയധികം തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന ടാറ്റയുടെ ഈ നീക്കം ഐഫോൺ നിർമ്മാണത്തിലെ അമരക്കാർ ആവുക എന്ന ലക്ഷ്യത്തോടെയാണ്.
തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് പുതിയ ഐഫോൺ അസംബ്ലി പ്ലാന്റ് വരുന്നത്. റാണിപ്പേട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെ 9000 കോടി രൂപയുടെ നിർമ്മാണശാലയുടെ തറക്കല്ലിടൽ ചടങ്ങിനിടെയാണ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇക്കാര്യം എല്ലാവരോടുമായി പങ്കുവച്ചത്. ഇത് ഇക്കാര്യത്തിൽ ടാറ്റയുടെ വരാനിരിക്കുന്ന നീക്കത്തെ കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്.
നിലവിൽ 20,000 പേരാണ് കൃഷ്‌ണ ഗിരിയിലെ പ്ലാന്റിൽ ജോലി ചെയ്യുന്നത്. എന്നാൽ ഇതിനൊപ്പം അത്ര തന്നെ പുതിയ ജോലിക്കാരെ കൊണ്ട് വരിക വഴി വലിയ ലക്ഷ്യം തന്നെയാണ് ടാറ്റ ഗ്രൂപ്പ് തുറന്നിടുന്നത്.ഇതിൽ 15000 പേർ സ്ത്രീകൾ ആയിരിക്കുമെന്നും കമ്പനി ലക്ഷ്യമിടുന്നു. നിലവിൽ സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം പേർക്ക് ജോലി നൽകുന്ന സ്ഥപനമാണ് ഇത്.
മൂന്ന് നിർമ്മാണ പ്ലാന്റുകളിലായി ധാരാളം തൊഴിലാളികൾക്ക് ടാറ്റ അവസരം നൽകുന്നുമുണ്ട്. ടാറ്റ പവർ, ടാറ്റ ഇലക്‌ട്രോണിക്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്ക് ഒക്കെയും തമിഴ്‌നാട്ടിൽ ഓഫീസുകളുണ്ട്. യുവജന നൈപുണ്യ വികസനത്തിനായി സംസ്ഥാനത്തെ വ്യാവസായിക പരിശീലന സ്ഥാപനങ്ങൾക്ക് 2200 കോടി രൂപ നൽകുമെന്നും ടാറ്റ അറിയിച്ചിരുന്നു.












Click it and Unblock the Notifications