Get Updates
Get notified of breaking news, exclusive insights, and must-see stories!

രത്തൻ ടാറ്റയുടെ വമ്പൻ നീക്കം; 6000 കോടിയുടെ നിക്ഷേപം തമിഴ്‌നാട്ടിൽ, പക്ഷേ പണി കിട്ടുക ചൈനയ്ക്ക്?

ഇന്ത്യയിൽ സമ്പന്നതയുടെ പേരിൽ മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു പേരല്ല ടാറ്റ ഗ്രൂപിന്റേതും അതിന്റെ സാരഥി രത്തൻ ടാറ്റയുടേതും. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ പലപ്പോഴും സാധാരണക്കാരുടേത് കൂടിയായിരുന്നു. എന്നാൽ അതേസമയം തന്നെ രാജ്യത്തിന്റെ സാമ്പത്തിക ശക്തിക്ക് കുതിപ്പേകുന്ന ഒട്ടേറെ പദ്ധതികളും കമ്പനി അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും ഒടുവിൽ ഒരു നിർണായക പ്രഖ്യാപനവുമായി ടാറ്റ ഗ്രൂപ്പ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്.

സാങ്കേതിക രംഗത്തെ ആഗോള തലത്തിലെ നിർണായക ശക്തിയായി ഇന്ത്യയെ വളർത്തി എടുക്കുക എന്ന രത്തൻ ടാറ്റയുടെ മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. തമിഴ്‌നാട്ടിലെ ഹൊസൂരിൽ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിന് വേണ്ടി 6000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇത് താരതമ്യേന വലിയൊരു നിക്ഷേപം തന്നെയാണതിലുപരി മറ്റ് ചില കാര്യങ്ങൾ കൂടി ഇതിനോട് ചേർന്ന് നിൽക്കുന്നുണ്ട്.

tatagroupnewinvestment

ഹൊസൂരിൽ ഒരുങ്ങുന്നത് വലിയ പ്ലാന്റ്

2024 നവംബറോടെ പ്രവർത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്ന ഈ സംവിധാനം രാജ്യത്തെ നാലാമത്തെ ഐഫോൺ പ്ലാന്റ് കൂടിയാണ്. 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പുതിയ പ്ലാന്റ്. കർണാടകയിൽ സമാനമായ രീതിയിൽ വലിയൊരു പ്ലാന്റ് തായ്‌വാൻ ഭീമൻ വിസ്‌ട്രോണിൽ നിന്ന് ഏറ്റെടുത്തതിന് പിന്നാലെയാണ് ടാറ്റയുടെ അടുത്ത സുപ്രധാന നീക്കം.

ഹൊസൂർ പ്ലാന്റിൽ 50,000 തൊഴിലാളികളെ വരെ ജോലിക്കെടുക്കാൻ പദ്ധതിയിട്ടിരിക്കുന്നു എന്നതാണ് മറ്റൊരു സുപ്രധാന വാർത്ത. അവരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കും എന്നാണ് ഇപ്പോൾ ലഭ്യമായ മറ്റൊരു വിവരം. പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രമായി ഹൊസൂർ പ്ലാന്റ് മാറും.

ചൈനയ്ക്ക് വെല്ലുവിളിയാവുന്നത് എങ്ങനെ?

പ്ലാന്റ് സ്ഥാപിക്കുന്നത് തമിഴ്‌നാട്ടിൽ ആണെങ്കിലും ഇക്കാര്യത്തിൽ ഏറ്റവും വലിയ അടി കിട്ടാൻ പോവുന്നത് ഇന്ത്യയുടെ പ്രധാന എതിരാളികളായ ചൈനയ്ക്കാണ്. കാരണം നിലവിൽ ആപ്പിൾ പ്ലാന്റുകൾ ഏറിയ പങ്കും ചൈനയിലാണ് പ്രവർത്തിക്കുന്നത്. ഇത് ചൈനയുടെ സാങ്കേതിക രംഗത്തെ ആധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്.

എന്നാൽ ടാറ്റ കണക്കുകൂട്ടലോടെ നടക്കുന്ന ഈ നീക്കത്തോടെ ആപ്പിൾ ഇന്ത്യയിൽ വേരുറപ്പിക്കുകയാണ്. സമാനമായ ഇന്ത്യയിലേക്ക് മറ്റ് വൻകിട ബ്രാൻഡുകളും ചുവടുമാറ്റുമെന്നാണ് കരുതപ്പെടുന്നത്. ചൈന-യുഎസ് ഭിന്നത കൂടി ആപ്പിളിന്റെ ഇന്ത്യയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പറയാം. എന്നാൽ ഈ നീക്കത്തിന് കൂടുതൽ കരുത്ത് പകരുന്നത് ടാറ്റ ഗ്രൂപ്പിന്റെ ഇടപെടൽ തന്നെയാണ്.

ആപ്പിളിന്റെ ആഗോള സപ്ലൈ ചെയിനിലെ സുപ്രധാന കണ്ണിയായി മാറ്റുന്ന ഇടമായി ഹൊസൂർ പ്ലാന്റ് മാറുമെന്ന് ഉറപ്പാണ്. ആഗോള തലത്തിൽ 10 ശതമാനത്തോളം ഐഫോൺ മോഡലുകളും ഇന്ത്യയിൽ നിർമ്മിക്കുക എന്ന ആപ്പിളിന്റെ പ്രഖ്യാപിത ലക്ഷ്യം 2026ഓടെ കൈവരിക്കാൻ പ്ലാന്റ് മുഖേന സാധിക്കും എന്നാണ് കരുതപ്പെടുന്നത്.

ഈ പുതിയ പ്ലാന്റിൽ നിന്ന് പ്രവർത്തനം ആരംഭിക്കാൻ ടാറ്റ ഇലക്‌ട്രോണിക്‌സ് ഒരുങ്ങുമ്പോൾ, ലോകം മുഴുവൻ ഉറ്റുനോക്കുന്നു എന്നതാണ് യാഥാർഥ്യം. കേവലം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതും വൻ തുക നിക്ഷേപം നടത്തുന്നതും മാത്രമല്ല ഇന്ത്യയുടെ സാങ്കേതിക രംഗത്തിന്റെ വളർച്ചയ്ക്ക് കുതിപ്പേകുന്ന തീരുമാനം എന്ന നിലയിലാണ് ടാറ്റയുടെ നീക്കത്തെ കാണേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+