5 ദിവസത്തില്‍ വാരിയത് 38000 കോടി, അംബാനിക്കും അദാനിക്കുമില്ല; ഈ നേട്ടം ടാറ്റ സ്വന്തമാക്കിയത് ഇങ്ങനെ
മുംബൈ: ഇന്ത്യന്‍ ബിസിനസ് ലോകത്ത് കോടികള്‍ നിമിഷം നേരം കൊണ്ട് സ്വന്തമാക്കുന്ന വ്യവസായ ഭീമന്മാര് നിരവധിയുണ്ട്. മുകേഷ് അംബാനിയും ഗൗതം അദാനിയുമെല്ലാം അതില്‍ വരുന്നതാണ്. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്‍ഡ് വാല്യുവുള്ള ബിസിനസ് ഗ്രൂപ്പ് മുകേഷ് അംബാനിയുടെ റിലയന്‍സോ ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസോ അല്ല.
അത് രത്തന്‍ ടാറ്റയുടെ ടാറ്റ കമ്പനീസ് ആണെന്ന് നേരത്തെ വന്ന റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. എന്നാല്‍ രത്തന്‍ ടാറ്റ നയിക്കുന്ന കമ്പനി കോടികളാണ് ഓരോ ദിവസവും സ്വന്തമാക്കുന്നത്. ഇവര്‍ അഞ്ച് ദിവസത്തിനിടെ സ്വന്തമാക്കിയ നേട്ടമാണ് ഇപ്പോള്‍ രാജ്യത്താകെ ചര്‍ച്ചയായിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് നിരവധി മേഖലകളില്‍ ബിസിനസ് ഉണ്ടെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. ഓട്ടോമൊബൈല്‍, റീട്ടെയില്‍, അടക്കമുള്ളവ എന്നിവയെല്ലാം അതില്‍ ഉള്ളതാണ്. ഇവരുടെ കമ്പനികളില്‍ ഏറ്റവും പ്രശസ്തനാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ ടിസിഎസ്. ടാറ്റയുടെ കമ്പനികളിലെ ഐടി ഭീമനാണ് അവര്‍.
ഇവരുടെ വിപണി മൂല്യത്തില്‍ ഉണ്ടായ കുതിച്ചുച്ചാട്ടമാണ് ഇപ്പോള്‍ ബിസിനസ് ലോകത്ത് തന്നെ വലിയ അമ്പരപ്പുണ്ടാക്കിയിരിക്കുന്നത്. 3889.44 കോടിയാണ് വിപണി മൂല്യത്തില്‍ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ടിസിഎസ് വര്‍ധിപ്പിച്ചിരിക്കുന്നത്. വളരെ കുറച്ച് കമ്പനികള്‍ മാത്രമാണ് ഓഹരി വിപണിയില്‍ നിന്നടക്കം ഇത്ര വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാറുള്ളത്.
ഇന്ത്യയിലെ പത്ത് മെഗാ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യത്തില്‍ നേട്ടമുണ്ടാക്കിയതും ടിസിഎസ്സാണ്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ ഇത് നേട്ടം ആര്‍ക്കുമില്ല. 14,51739.53 കോടിയായിട്ടാണ് ജൂലായ് അഞ്ചിലെ കണക്കുകള്‍ പ്രകാരം ടിസിഎസ്സിന്റെ വിപണി മൂല്യത്തില്‍ വര്‍ധനവുണ്ടാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ആദ്യ പത്തില്‍ വരുന്ന എട്ട് കമ്പനികളുടെ മൂല്യം 1.83 ലക്ഷം കോടിയായിട്ടാണ് കഴിഞ്ഞ ആഴ്ച്ച വര്‍ധിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ഓഹരി വിപണി ദിനങ്ങളിലെ വ്യാപാര പ്രകാരമുള്ള കണക്കാണിത്. നാരായണമൂര്‍ത്തിയുടെ ഇന്‍ഫോസിസും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇന്‍ഫോസിസ് 33320.03 കോടിയാണ് മാര്‍ക്കറ്റ് മൂല്യം വര്‍ധിപ്പിച്ചത്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് 963.87 പോയിന്റുകളാണ് മാര്‍ക്ക് മൂല്യത്തില്‍ ഇന്‍ഫോസിസ് വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഫോസിസിന്റെ വിപണിമൂല്യം 6,83923.13 കോടിയായിട്ടാണ് ഉയര്‍ന്നത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ടാറ്റയ്ക്കും പിന്നിലാണ്.
32611.36 കോടിയാണ് വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നേട്ടമുണ്ടാക്കിയത്. ഇതോടെ അവരുടെ വിപണി മൂല്യം 2151,562.56 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും മൂല്യമേറിയ കമ്പനിയായി അവര്‍ തുടരുന്നുണ്ട്. ടിസിഎസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ഐസി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവരാണ് തൊട്ടുപിന്നിലായി ഉള്ളത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications