ടാറ്റയിൽ ഓഹരി പങ്കാളിയാവാൻ സുവർണാവസരം; വിശദാംശങ്ങൾ അറിയാം
ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ടാറ്റ ഗ്രൂപ്പ് ഐപിഒ മാർക്കറ്റിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പാരമ്പര്യമുള്ള കമ്പനികൾ ഒന്നായ ടാറ്റയുടെ ഓഹരി പങ്കാളിയാവാനുള്ള ഇതിലൂടെ ഉപയോക്താക്കൾക്ക് കൈവരിക. ടിസിഎസിന് ശേഷം ഇപ്പോഴിതാ ടാറ്റ ടെക് ആണ് ഓഹരി വിൽപ്പനയുമായി രംഗത്ത് വന്നിരിക്കുന്നത്.
നവംബർ 22 മുതൽ ഇത് ആരംഭിക്കും. ഓഹരികളുടെ വില നിലവാരവും ഇതിനോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഇക്വിറ്റി ഷെയറിന് 475-500 രൂപ വരെയാണ് പ്രൈസ് ബാൻഡായി നിശ്ചയിച്ചിട്ടുള്ളത്. പുതുതായി മെച്ചപ്പെട്ട ഓഹരികളിൽ നിക്ഷേപം തേടുന്നവർക്ക് തീർച്ചയായും ഇതൊരു മികച്ച നിക്ഷേപ അവസരമായിരിക്കും എന്നുറപ്പാണ്.

ടാറ്റ ടെക് കമ്പനിയുടെ പ്രൊമോട്ടർമാർ ഐപിഒ വഴി തങ്ങളുടെ ഓഹരികൾ വിൽക്കാനാണ് ശ്രമിക്കുന്നത്. 6.08 കോടി ഓഹരികളാണ് ഈ ഐപിഒ വഴി വിൽക്കുന്നത്. മുൻപ് ഐപിഒ വഴി 9.57 കോടി രൂപ വിൽക്കാൻ ടാറ്റ ടെക് തീരുമാനിച്ചിരുന്നു.
ഈ ഐപിഒയിൽ ടാറ്റ മോട്ടോഴ്‌സിന്റെ 4.62 കോടി ഓഹരികളും ആൽഫ ടിസിയുടെ 97.1 ലക്ഷം ഓഹരികളും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടിന്റെ 48 ലക്ഷം ഓഹരികളുമാണ് വിൽക്കുക.
ടാറ്റ ടെകിന്റെ ഐപിഒ പദ്ധതിയ്ക്ക് ജൂൺ 28നാണ് സെബി അനുമതി നൽകിയത്. ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിൽ ഓഹരി ഉടമകളായവർക്ക് വേണ്ടി 10 ഓഹരികൾ നീക്കി വച്ചിട്ടുണ്ട്. അതിനാൽ തന്നെ ടാറ്റ മോട്ടോഴ്‌സിൽ ഓഹരി പങ്കാളിത്തമുള്ളവർക്ക് നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications