വെറും 10,000 രൂപ 16 ലക്ഷമാക്കി; ഈ മൾട്ടിബാഗർ ഓഹരി തന്നത് സ്വപ്‌ന നേട്ടം, നിക്ഷേപകർ ഡബിൾ ഹാപ്പി
മൾട്ടിബാഗർ സ്‌റ്റോക്ക് എന്ന് കേട്ടാൽ മാത്രമേ ഇന്നത്തെ കാലത്ത് പല നിക്ഷേപകരുടെയും മുഖം തെളിയുകയുള്ളൂ. അതിന് കൃത്യമായ കാരണവുമുണ്ട്, സ്വന്തം പണം എത്രയും വേഗത്തിൽ എത്ര അധികമായി തിരികെ കിട്ടുമെന്നാണല്ലോ ഞാനായാലും നിങ്ങളായാലും ചിന്തിക്കുക. അത് തന്നെയാവും ഓരോ ഉപഭോക്താവിനെയും സ്വാധീനിക്കുന്ന ഘടകം.
അങ്ങനെയുള്ളപ്പോൾ പിന്നെ മൾട്ടിബാഗർ സ്‌റ്റോക്കുകൾക്ക് പിന്നാലെ പായുന്നത് കാണുമ്പോൾ നമുക്കൊരിക്കലും അത്ഭുതപ്പെടാനാവില്ല. ഇനി അതിൽ തന്നെ ചെറിയ നേട്ടങ്ങൾ സ്ഥിരമായി സമ്മാനിക്കുന്നവയും അപ്രതീക്ഷിതമായ മുന്നേറ്റം കാഴ്‌ച വെച്ചവയും ഒക്കെ ഉൾപ്പെടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

അത്തരത്തിൽ ഭയങ്കരമായ ഒരു മൾട്ടിബാഗർ നേട്ടം മുന്നോട്ട് വച്ച ഒരു ഓഹരിയാണ് ടെയ്‌ലർമേഡ് റിന്യൂവബിൾ എനർജി ലിമിറ്റഡ്. 2010ൽ രൂപീകൃതമായ ടെയ്‌ലർമേഡ് റിന്യൂവബിൾസ് ലിമിറ്റഡ്, പുനരുപയോഗിക്കാവുന്ന ഊർജ ശ്രോതസുകളുമയി ബന്ധപ്പെട്ട പരിഹാരങ്ങൾ നൽകുന്ന ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളിൽ ഒന്നാണ്.
523 കോടി രൂപ വിപണി മൂലധനമുള്ള കമ്പനിയാണ് ടെയ്‌ലർമേഡ്. കമ്പനിയുടെ ഓഹരികൾ വെള്ളിയാഴ്‌ച സ്‌റ്റോക്ക് സെഷൻ ക്ലോസ് ചെയ്‌ത് 471.50 രൂപയിലെത്തിയിരുന്നു. മുൻ സെഷനിലെ ക്ലോസിംഗ് ഫിഗറായ 487.15 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 3.30 ശതമാനം ഇടിവ് ഇതിന് നേരിട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ കമ്പനിയുടെ നേട്ടം അവിശ്വസനീയമാണ് എന്നത് യാഥാർഥ്യം. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (ബിഎസ്ഇ) നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം, 2020 ഏപ്രിലിൽ ഒരു ഷെയറൊന്നിന് 2.88 രൂപ മുതൽ വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 16,500 ശതമാനം മൾട്ടിബാഗർ റിട്ടേൺ കമ്പനിയുടെ സ്‌റ്റോക്ക് നൽകിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അതായത് ഏതാണ്ട് നാല് വർഷം മുമ്പ് ആരെങ്കിലും 10,000 രൂപ ഈ ഓഹരിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അത് ഏകദേശം 16.60 ലക്ഷം രൂപയായി മാറുമായിരുന്നു എന്നതാണ് ഈ ഓഹരിയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ നേട്ടം. സാധാരണഗതിയിൽ മൾട്ടിബാഗർ ഓഹരികൾക്ക് ഉണ്ടാവുന്നതിലും എത്രയോ അപ്പുറമാണ് ഈ നേട്ടം എന്നതാണ് പ്രധാന കാര്യം.
(മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിർദ്ദേശമല്ല. ലഭ്യമായ വസ്‌തുതകൾ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങൾ മാത്രമാണ്. ഓഹരി നിക്ഷേപങ്ങൾ വിപണികളിലെ ലാഭ-നഷ്‌ട സാധ്യതകൾക്ക് വിധേയമാണ് എന്ന വസ്‌തുത എപ്പോഴും ഓർക്കുക. അതിനാൽ തന്നെ ഇത്തരം നിക്ഷേപങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം)
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്‌ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications