സൗദിയുടെ മുഹമ്മദ് ബിന്‍ സല്മാന് തോറ്റുപോകും; ഈ രാജാവിന്റെ സമ്പത്ത് എത്തിപ്പിടിക്കാനാവില്ല
ലണ്ടന്‍: ലോകത്ത് സമ്പന്നരായ രാജകുടുംബങ്ങള്‍ ധാരാളമുണ്ട്. അതുപോലെ അതിസമ്പന്നരായ രാജാക്കന്മാരുമുണ്ട്. സൗദി അറേബ്യയിലെ മുഹമ്മദ് ബിന്‍ സല്മാന്, ബ്രിട്ടനിലെ ചാള്‍സ് രാജാവ് എന്നിവരെല്ലാം ഇത്തരത്തില്‍ വലിയ സമ്പത്തുള്ള ഭരണാധികാരികളാണ്. എന്നാല്‍ ലോകത്തെ ഏറ്റവും സമ്പന്നനായ രാജാവ് ആരാണെന്നറിയുമോ?
അത് സൗദി ഭരണാധികാരിയോ ചാള്‍സ് രാജാവോ ഒന്നുമല്ല. തായ്ലാന്ഡ് രാജാവായ മഹാ വജ്രലോങ്കോണ്‍ ആണ് ലോകത്തെ ഏറ്റവും സമ്പന്നനായ രാജാവ്. പിതാവില്‍ നിന്ന് പാരമ്പര്യമായി കിട്ടിയതാണ് ഈ സമ്പത്തെല്ലാം. തായ്ലാന്ഡില് ആഡംബരങ്ങള്‍ക്ക് അടക്കം വജ്രലോങ്കോണ്‍ പേരുകേട്ടയാളാണ്.

2016ലാണ് മഹാ വജ്രലോങ്കോണ്‍ തായ്ലാന്ഡ് രാജാവായി അവരോധിതനാവുന്നത്. പിതാവായ ഭൂമിബോള്‍ അത്യുലദേജ് രാജാവ് അന്തരിച്ചതോടെയാണ് രാജസ്ഥാനം അദ്ദേഹം ഏറ്റെടുത്തത്. നിലവില്‍ 43 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണ് വജ്രലോങ്കോണിന് ഉള്ളത്. തായ് രാജകുടുംബത്തിന്റെ നൂറ്റാണ്ടുകളായിട്ടുള്ള സമ്പത്താണ് വജ്രലോങ്കോണിന്റെയും സമ്പന്നതയ്ക്ക് കാരണമായിരിക്കുന്നത്.
ഭൂമിബോളിന്റെ ഏക മകന് കൂടിയായിരുന്നു അദ്ദേഹം. 1972ല്‍ തന്നെ അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നു തായ് രാജകുടുംബം. അതുകൊണ്ട് പിതാവിന്റെ മരണ ശേഷം വലിയ ചര്‍ച്ചകളൊന്നും അടുത്ത രാജാവിനെ കണ്ടെത്തുന്ന കാര്യത്തില്‍ വേണ്ടി വന്നില്ല.
ഒരുപാട് വീടുകളും ബംഗ്ലാവുകളും ഇപ്പോള്‍ വജ്രലോങ്കോണിന്റെ സ്വത്തിന്റെ ഭാഗമാണ്. നിരവധി ബിസിസനുകളും രാജകുടുംബം നടത്തുന്നുണ്ട്. അതുപോലെ വലിയ നിക്ഷേപങ്ങളുമുണ്ട്. ദ ക്രൗണ്‍ പ്രോപ്പര്‍ട്ടി ബ്ലൂറോയാണ് തായ് രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നത്. ഇത് സമ്പത്ത് വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.
നിക്ഷേപങ്ങളില്‍ അടക്കം പരിശോധിക്കുന്നത് ഇവരാണ്. 1782ല്‍ പണിത ചരിത്ര പ്രാധാന്യമുള്ള കൊട്ടാരമാണ് വജ്രലോങ്കോണിന്റെ കൈവശമുള്ള വസ്തുക്കളില്‍ പ്രധാനപ്പെട്ടത്. 2.3 മില്യണ്‍ സ്ക്വയര്‍ ഫീറ്റിലാണ് ഈ കൊടടാരമുള്ളത്. നിലവില്‍ ഇത് സര്‍ക്കാര്‍ ഓഫീസുകളായും മ്യൂസിയമായും പ്രവര്‍ത്തിക്കുകയാണ്. പക്ഷേ ഇത് തായ് രാജകുടുംബത്തിന്റെ സമ്പത്തിന്റെ ഭാഗമാണ്.
6560 ഹെക്ടര്‍ ഭൂമി തായ് രാജാവിനുണ്ട്. ഇതില്‍ 40000 മുറികളെങ്കിലും വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇതില്‍ ബാങ്കോക്കില്‍ മാത്രം 17000 മുറികളുണ്ട്. ഇതില്‍ നിന്ന് വലിയ വരുമാനവും തായ് രാജാവിന് ലഭിക്കുന്നുണ്ട്. സിയാം കൊമേഴ്ഷ്യല്‍ ബാങ്കില്‍ 23 ശതമാനം ഓഹരി പങ്കാളിത്തം വജ്രലോങ്കോണിനുണ്ട്. സിയാം സിമിന്റ് ഗ്രൂപ്പില്‍ 33.3 ശതമാനം ഓഹരി പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്. വലിയ ആഭരണ ശേഖരവും തായ് രാജാവിന് ഉണ്ട്.
545.67 ക്യാരറ്റ് ഗോള്‍ഡന്‍ ജൂബിലി ഡയമണ്ടാണിത്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയതും വലിപ്പമേറിയതുമായ വജ്രമാണിത്. 98 കോടിയാണ് ഇതിന്റെ വില. 38 വിമാനങ്ങളും 300 ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. അതേസമയം ലോകത്തെ രണ്ടാമത്തെ സമ്പന്ന രാജാവ് യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനാണ്. 30 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി. 25 ബില്യണാണ് സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാന്റെ ആസ്തി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications