Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ച് കച്ചവടം, ഉന്തുവണ്ടി ബര്‍ഗര്‍ ഹിറ്റായി; ഈ ബിസിനസുകാരന്റെ ആസ്തി ഇത്ര

ബെംഗളൂരു: ജീവിതത്തില്‍ എന്തുപ്രതിസന്ധി വന്നാലും അതിനെയെല്ലാം അതിജീവിച്ച് വിജയിച്ചവര്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ വലിയൊരു സ്ഥാനത്ത് നിന്നിട്ട് അത് വേണ്ടെന്ന് പറഞ്ഞ ശേഷം വലിയ കോടീശ്വരന്‍മാരായവരെ കുറിച്ച് നിങ്ങള്‍ അധികം കേട്ടിട്ടുണ്ടാവില്ല. ബിരാജ റാവത്ത് അത്തരമൊരു യുവാവാണ്. ബിഗീസ് ബര്‍ഗറിന്റെ സ്ഥാപകനാണ് അദ്ദേഹം. ഇന്ന് ഇന്ത്യ മുഴുവന്‍ ബിരാജയെ അറിയും.

കാരണം ജീവിതത്തില്‍ അദ്ദേഹം എടുത്ത റിസ്‌കുകളാണ്. മലയാളികള്‍ക്ക് പക്ഷേ അത്ര പരിചിതനല്ല ബിരാജ. കൈയ്യില്‍ വെറും 20000 രൂപയും കൊണ്ട് ബിസിനസ് തുടങ്ങിയതാണ് അദ്ദേഹം. അവിടെ നിന്ന് അദ്ദേഹത്തെ ഇന്നത്തെ നിലയിലേക്ക് എത്തിയത് അത്ഭുതകരമാണ്.

biraja-rout

വളരെ സ്വാദിഷ്ഠമായ ഗ്രില്‍ഡ് ബര്‍ഗറുകളാണ് അദ്ദേഹം ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നത്. ഇന്ത്യയില്‍ ലഭ്യമായിട്ടുള്ള ഏത് ബര്‍ഗറിനും മുകളില്‍ നില്‍ക്കുന്നതായിരുന്നു ഈ ബര്‍ഗര്‍. അതിനായി ചെറിയ കടയും താരം ആരംഭിച്ചു. ഇന്ന് 200 കോടിയിലേറെ രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. പക്ഷേ ഈ നേട്ടങ്ങള്‍ക്കെല്ലാം നിരവധി കാരണങ്ങളുണ്ട്.

ബിരാജ ബെംഗളൂരുവിലേക്ക് ജോലിക്കായി പോയിരുന്നു. ഐടി പ്രൊഫഷണലായിട്ടായിരുന്നു ബിരാജ ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്നത്. തന്റെ 21ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി ഒരു ബര്‍ഗര്‍ കഴിക്കുന്നത്. അതിന് ശേഷമാണ് വലിയ ബിസിനസ് ചിന്തകള്‍ അദ്ദേഹത്തിന് ലഭിക്കുന്നത്. ഒരു ബര്‍ഗര്‍ ജീവിതം മാറ്റിയെന്ന് പറയാം.

ഇന്ത്യയില്‍ തന്നെ ബര്‍ഗറുകള്‍ക്കായി മാത്രമുള്ള ബ്രാന്‍ഡുകള്‍ ഇല്ലെന്ന് ബിരാജ തിരിച്ചറിയുകയായിരുന്നു. ആ സമയം ഇന്ത്യയില്‍ സ്വന്തമായി ബര്‍ഗര്‍ കട നടത്തുന്ന ഒരാള്‍പോലും ഉണ്ടായിരുന്നില്ല. എല്ലാം വിദേശ ബ്രാന്‍ഡുകളായിരുന്നു. ബര്‍ഗര്‍ കിംഗ്, കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്‌സ് തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വിദേശത്ത് നിന്ന് വന്നതാണ്.

ഇന്ത്യയില്‍ ആധിപത്യം കെഎഫ്‌സിക്കും മക്‌ഡൊണാള്‍ഡ്‌സിനുമായിരുന്നു. ഇതോടെ സ്വന്തമായി റെസ്‌റ്റോറന്റ് ശൃംഖലകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു ബിരാജ. ബിഗീസ് ബര്‍ഗറിന്റെ പിറവി അങ്ങനെയാണ്. ആ സമയം ഇന്‍ഫോസിസില്‍ വലിയ ജോലി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ഉപേക്ഷിച്ചാണ് ബിരാജ ബിസിനസ് തുടങ്ങിയത്.

ഇന്ത്യന്‍ സ്വാദിലുള്ള ഗ്രില്‍ഡ് ബര്‍ഗറുകള്‍ നല്‍കുകയായിരുന്നു ബിരാജയുടെ കമ്പനി ചെയ്തത്. യുട്യൂബ് ചാനലുകളിലൂടെ എങ്ങനെ ബര്‍ഗറുകള്‍ ഉണ്ടാക്കാമെന്ന് അദ്ദേഹം പിന്നീട് പഠിക്കുകയായിരുന്നു. വെറും 20000 രൂപ മാത്രമായിരുന്നു നിക്ഷേപം.

ബെംഗളൂരുവില്‍ ചെറിയൊരു കിയോസ്‌ക് ആരംഭിക്കുകയാണ് ചെയ്തത്. അതില്‍ വെച്ചായിരുന്നു ബര്‍ഗര്‍ വില്‍പ്പന. ഇന്‍ഫോസിസിന്റെ ഓഫീസിന് അടുത്ത് വെച്ച് തന്നെയായിരുന്നു ഈ കച്ചവടം. ഇത് പിന്നീട് പ്രശസ്തമായി. ഇതോടെ വലിയ കടയിലേക്ക് മാറുകയായിരുന്നു.

വിവിധ നഗരങ്ങളില്‍ ഇന്ന് ബിഗ്ഗീസ് ബര്‍ഗറിന് കടകളുണ്ട്. 2023ല്‍ നൂറ് കോടിയാണ് ഈ ബ്രാന്‍ഡിന്റെ വരുമാനം. 2023ല്‍ ചെറുനഗരങ്ങളില്‍ കൂടി ഇവ കൊണ്ടുവന്നതോടെ 500 കോടി വരുമാനമുള്ള കമ്പനിയായി ഉയര്‍ത്താനാണ് ബിരാജയുടെ ശ്രമം. 28 നഗരങ്ങളിലായി 130 സ്റ്റോറുകള്‍ ഇവര്‍ക്കുണ്ട്. 14 സംസ്ഥാനങ്ങളിലായി 50 ലക്ഷം ബര്‍ഗറുകളാണ് ഇവര്‍ വില#്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+