നോയല്‍ ടാറ്റയ്ക്ക് സന്തോഷ വാര്‍ത്ത; ടാറ്റയുടെ ഈ കമ്പനിക്ക് ലാഭം ഇരട്ടി; രത്തന് പോലുമില്ലാത്ത നേട്ടം
മുംബൈ: രത്തന്‍ ടാറ്റയുടെ മരണ ശേഷമാണ് നോയല്‍ ടാറ്റ ടാറ്റ സണ്‍സ് ആന്‍ഡ് കമ്പനിയുടെ ചുമതലയേറ്റെടുത്തത്. അദ്ദേഹത്തിന്റെ തുടക്കം ഒട്ടും മോശമായില്ലെന്നാണ് ടാറ്റയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വമ്പന്‍ ലാഭമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം. വ്യാഴാഴ്ച്ച ഇന്ത്യന്‍ ഹോട്ടല്‍ കമ്പനി ലിമിറ്റഡിന്റെ ലാഭം ഉയരുന്നതാണ് കണ്ടത്.
2024-25 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 582.71 കോടിയായിട്ടാണ് ലാഭം ഉയര്‍ന്നത്. ഏവിയേഷന്‍-കാറ്ററിംഗ് ബിസിനസ് സെഗ്മെന്റായി താജ് സാറ്റ്‌സ് എന്നിവയിലെ നേട്ടങ്ങളാണ് ഈ കുതിപ്പിന് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയെ സഹായിച്ചത്. ഒരു വര്‍ഷം ഇതേ കാലയളവില്‍ 178.97 കോടിയായിരുന്നു അവര്‍ക്ക് ലഭിച്ച ലാഭം. അവിടെ നിന്നാണ് വന്‍ കുതിപ്പുണ്ടായിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ഇതേ കാലയളവില്‍ 1433.200 കോടിയായിരുന്നു വരുമാനം. എന്നാല്‍ ഈ വര്‍ഷത്തെ ജൂണ്‍-സെപ്റ്റംബര്‍ സാമ്പത്തിക വര്‍ഷത്തില്‍ 1826.12 കോടിയായിട്ടാണ് വരുമാനം വര്‍ധിച്ചത്. ഐഎച്ച്‌സിഎല്ലിന്റെ ചെലവുകള്‍ 1502.01 കോടിയായും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് 1248.68 കോടിയായിരുന്നു ചെലവ്. അതേസമയം നോയല്‍ ടാറ്റയെ സംബന്ധിച്ച് ഇതിനേക്കാള്‍ മറ്റൊരു വിജയമാണ് ഉണ്ടായിരിക്കുന്നത്. ടാറ്റയുടെപ്രമുഖ കമ്പനിയായ ടാറ്റ സ്റ്റീല്‍ ലിമിറ്റഡിനും വലിയ വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലാഭത്തില്‍ സര്‍വകാല നേട്ടങ്ങളാണ് ടാറ്റ സ്റ്റീല്‍സ് ഉണ്ടാക്കിയിരിക്കുന്നത്.
833 കോടിയാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്ന ലാഭം. 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന സാമ്പത്തിക പാദത്തിലാണ് ഈ നേട്ടങ്ങള്‍. കഴിഞ്ഞ വര്‍ഷം ഇതേ സാമ്പത്തിക പാദത്തില്‍ ടാറ്റ സ്റ്റീല്‍സിന് 6194 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. അവിടെ നിന്നാണ് അത്ഭുതകരമായ വളര്‍ച്ച കമ്പനി കൈവരിച്ചിരിക്കുന്നത്.
ഓപ്പറേഷനുകളില്‍ നിന്നുള്ള വരുമാനം മൂന്ന് ശതമാനമാണ് ഇടിഞ്ഞത്. 53905 കോടിയായിട്ടാണ് കുറഞ്ഞത്. മൊത്തം ചെലവുകള്‍ 52332 ആയി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 55853 കോടിയായിരുന്നു ചെലവ്. വാര്‍ഷിക കണക്കില്‍ 5ര ശതമാനമാണ് വരുമാനം ഇടിവ്. 32399 കോടിയായിട്ടാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ സാമ്പത്തിക പാദത്തില്‍ 34197 കോടിയായിരുന്നു വരുമാനം.
അതേസമയം ടാറ്റ ട്രെന്‍ഡും വന്‍ വളര്‍ച്ചയാണ് സെപ്റ്റംബര്‍ സാമ്പ്തിക പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 338.75 കോടിയാണ് ലാഭം. ഒരു വര്‍ഷം മുമ്പേ ഇതേ സാമ്പത്തിക പാദത്തില്‍ 234.73 കോടിയായിരുന്നു ലാഭം. 44 ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. മൊത്തം വരുമാനം 4156.67 കോടിയായും കഴിഞ്ഞ വര്‍ഷം വര്‍ധിച്ചിരുന്നു.












Click it and Unblock the Notifications