35 കോടി മാത്രം വരുമാനം, ഈ കമ്പനിയുടെ 2 രൂപ ഓഹരി വാങ്ങാന്‍ തിക്കും തിരക്കും; ക്രെഡിറ്റ് അംബാനിക്ക്
മുംബൈ: മുകേഷ് അംബാനിയുടെ പേര് കൊണ്ട് മാത്രം കോടിക്കണക്കിന് രൂപ ഇന്ത്യയില്‍ സമ്പാദിക്കുന്നവരുണ്ട് എന്ന കാര്യം എത്ര പേര്‍ക്കറിയാം. അത്തരമൊരു കമ്പനിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഓഹരി വിപണിയിലെ ചെറുമീനായ ഈ കമ്പനിയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് ഉയര്‍ന്നിരുന്നു. ഇവരുടെ ഓഹരികള്‍ കുതിച്ചുയരുകയാണ്.
ഇഷാന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇപ്പോള്‍ ഓഹരി വിപണിയിലെ ലിറ്റില്‍ സ്റ്റാറായിരിക്കുന്നത്. എഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ് ഇഷാന്‍ ഇന്റര്‍നാഷണല്‍. തിങ്കളാഴ്ച്ച അവരുടെ ഓഹരിയിലെ കുതിപ്പാണ് ഇപ്പോള്‍ എല്ലാ മാറ്റങ്ങള്‍ക്കും കാരണമായിരിക്കുന്നത്.

വെറും 2.95 രൂപ മാത്രമാണ് ഇവരുടെ ഓഹരി വിപണി. എന്നാല്‍ നാല് ശതമാനത്തിന്റെ കുതിപ്പാണ് ഓഹരി വിപണിയില്‍ ഇവര്‍ സ്വന്തമാക്കിയത്. അതിന് ശേഷം ഇവരുടെ ഓഹരി വാങ്ങാനായി വന്‍ തിക്കും തിരക്കുമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെല്ലാം കാരണം മുകേഷ് അംബാനിയും, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ്. റിലയന്‍സില്‍ നിന്നുള്ള ഒരു ഓര്‍ഡറാണ് ഇഷാന്‍ ഇന്റര്‍നാഷണലിന്റെ തലവര മാറ്റിയത്.
ഈ കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം വെറും 35 കോടി രൂപയാണ്. പക്ഷേ റിലയന്‍സില്‍ നിന്ന് അവര്‍ക്ക് 60 കോടി രൂപയുടെ ഓര്‍ഡര്‍ ഡീലാണ് ലഭിച്ചിരിക്കുന്നത്. അതായത് കമ്പനിയുടെ വാര്‍ഷിക വരുമാനത്തേക്കാള്‍ ഇരട്ടിയോളം വരുന്നതാണ് റിലയന്‍സ് നല്‍കിയ ഓര്‍ഡര്‍.
അതേസമയം റിലയന്‍സിന്റെ ഈ നീക്കം പല നിക്ഷേപകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ചെറിയ കമ്പനിയില്‍ റിലയന്‍സ് കണ്ടെത്തിയ പ്രത്യേകത അന്വേഷിച്ച നിക്ഷേപകര്‍ കൂട്ടത്തോടെ ഇവരുടെ ഓഹരികള്‍ വാങ്ങിക്കാന്‍ തിക്കും തിരക്കും കൂട്ടുകയായിരുന്നു. വിപണിയില്‍ ഇത് വന്‍ വാര്‍ത്തയാവുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരുടെ ഓഹരികള്‍ ഏറ്റവും ഉയരത്തിലെത്തുകയായിരുന്നു. ഒന്നോ രണ്ടോ ഓഹരികള്‍ ലഭിക്കാനായി പല നിക്ഷേപകരും തിരക്ക് കൂട്ടുന്നതാണ് കണ്ടത്.
ഇഷാന്‍ ഇന്റര്‍നാഷണലിന്റെ വലിയ മാറ്റമാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് കമ്പനി ഓഹരി വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കിയവയില്‍ മൂന്നിലെത്തി. റിലയന്‍സിന്റേത് ഒരു സാധാരണ ഇടപാട് അല്ലായിരുന്നു. ഈ കമ്പനിയുമായി ഭാവിയിലേക്കുള്ള സഹകരണം കൂടിയായിരുന്നു ഇത്.
നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഇത് ഓഹരി വിപണിയില്‍ പ്രഖ്യാപിച്ച കമ്പനി, പുതിയ പല ഓര്‍ഡറുകളും വരാനുണ്ടെന്ന സൂചനയും നല്‍കി. ഇതോടെ ഓഹരി വിപണിയില്‍ തന്നെ വന്‍ നേട്ടം ഇഷാന്‍ ഇന്റര്‍നാഷണല്‍ സ്വന്തമാക്കുകയായിരുന്നു.












Click it and Unblock the Notifications