മാറ്റ് കുറയാതെ സ്വർണവില; ഇന്ന് ഒരു പവന് മുടക്കേണ്ടത് ഇത്ര, ഈ ട്രെൻഡ് തുടർന്നാൽ...
സ്വർണം എന്നും ഇന്ത്യക്കാരുടെ ഒരു വീക്നെസ് ആണ്, പ്രത്യേകിച്ച് മലയാളികളുടെ. കല്യാണം ഉൾപ്പെടെയുള്ള സകല ആഘോഷങ്ങൾക്കും നിറം പകരാൻ സ്വർണം കൂടിയേ തീരൂ. ഇതിന് പുറമെ വലിയൊരു നിക്ഷേപമായും മലയാളി ഇതിനെ നോക്കി കാണുന്നുണ്ട്. കാരണം, ഏതൊരു ആപത് ഘട്ടത്തിലും പണയത്തിന് സ്വർണത്തോളം അനുയോജ്യമായ മറ്റൊരു വസ്‌തുവില്ല എന്നത് തന്നെയാണ് അതിന്റെ കാരണം.
കല്യാണ സീസൺ ആയിരുന്നിട്ട് കൂടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 46,240 രൂപയാണ്. ഇത് തുടർച്ചയായ അഞ്ചാം ദിവസമാണ് പവന്‍ വില ഇതേ നിരക്കില്‍ തുടരുന്നത് എന്നതാണ് ശ്രദ്ധേയം. സ്വർണത്തിന്റെ ഗ്രാം വില ആവട്ടെ 5780 രൂപയാണ്.

സ്വർണവിലയുമായി ബന്ധപ്പെട്ട് പലവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇടയ്ക്ക് 47,000 ഒക്കെ കടന്ന ശേഷമാണ് സ്വർണവില താഴേക്ക് ഇറങ്ങിയത്. സ്വർണത്തിന്റെ ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതും യുഎസ് ഡോളറിനെതിരെഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതുമാണ് നിലവിലെ സാഹചര്യത്തിന് കാരണമായതെന്ന് നേരത്തെ വിലയിരുത്തൽ ഉണ്ടായിരുന്നു.
ഈ മാസമാദ്യം ഇന്ത്യൻ രൂപ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വർധിച്ചിരുന്നു, ഇത് ആഭ്യന്തര വിപണിയിലെ സ്വർണ വിലയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 760 രൂപയുടെ കുറവ് ഇപ്പോഴും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ വില ഉയർന്നിരുന്നു. വെള്ളിയാഴ്‌ച 280 രൂപ വർധിച്ച് സ്വർണവില വീണ്ടും 46000ത്തിന് മുകളിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്‌ച വീണ്ടും 80 രൂപ കൂടി ഉയർന്നതോടെ ആകെ 360 രൂപയായിരുന്നു വർധിച്ചത്. എന്നാൽ ഈ മൊമന്റം നിലനിർത്താൻ സ്വർണത്തിന് കഴിഞ്ഞില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 46,240 രൂപയാണ്.
അതേസമയം, ഇപ്പറഞ്ഞതൊക്കെയും സ്വർണത്തിന്റെ സാധാരണ വിലയാണെന്ന കാര്യം ഒരിക്കലും മറക്കരുത്. നിങ്ങൾ ആഭരണം വാങ്ങുകയാണെങ്കിൽ ഈ തുക ഒരിക്കലും അതിന് മതിയാവില്ല. ഇതിനോടൊപ്പം ജിഎസ്‌ടി, കൂടാതെ പണിക്കൂലി എന്നിവ ചേർക്കേണ്ടി വരും. അതിൽ തന്നെ പണിക്കൂലി ഓരോ ആഭരണത്തിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും എന്നതും പ്രധാന ഘടകമാണ്.












Click it and Unblock the Notifications