കേന്ദ്ര ബജറ്റ് 2024; നിങ്ങളുടെ വ്യക്തിഗത ധനകാര്യത്തെ ഈ ബജറ്റ് എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ ഒരു കേവലമായ സാമ്പത്തിക രേഖയായി കാണുകയും, സർക്കാരിന്റെ വാർഷിക കണക്കവതരണമായി കണക്കുകയും ചെയ്യുന്നതാണ് നമ്മളിൽ പലരുടെയും ഏറ്റവും വലിയ വീഴ്‌ചകളിൽ ഒന്ന്. കാരണം പലപ്പോഴും ഈ ബജറ്റ് നമ്മുടെ വ്യക്തിപരമായ ധനകാര്യ വിഷയങ്ങളിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചോ, അതിന്റെ അനന്തരഫലങ്ങളെ കുറിച്ചോ നാം ഒട്ടും ബോധവാന്മാരല്ല.
ഓരോ കേന്ദ്ര ബജറ്റും യഥാർത്ഥത്തിൽ ഓരോ പൗരന്റെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതാണ്. അത് കേവലമായ സാമ്പത്തിക നയങ്ങളിലെ പരിഷ്‌കാരങ്ങളും, മറ്റ് വൻകിട പദ്ധതികളുടെ പ്രഖ്യാപനവും മാത്രമല്ല. കേന്ദ്ര ബജറ്റിന്റെ പൂർണരേഖ വയ്ക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിനെ ഇത്തരത്തിൽ ഇവ സ്വാധീനിക്കുമെന്ന് ഒരു പരിധിവരെ നമുക്ക് മനസിലാക്കാം.

ഇത്തരത്തിൽ ഓരോ കേന്ദ്ര ബജറ്റും നമ്മളുടെ സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഏതൊക്കയെന്ന് പരിശോധിക്കാം:
നികുതികൾ:
കേന്ദ്ര ബജറ്റിൽ നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ ബാധിച്ചേക്കാവുന്ന പ്രധാന മേഖലകളിൽ ഒന്ന് നികുതിയാണ്. ആദായനികുതി സ്ലാബുകളിലോ കിഴിവുകളിലോ മാറ്റം പോലെയുള്ള നികുതി നിയമങ്ങളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഏതൊരു പ്രഖ്യാപനവും വ്യക്തികളുടെ ആദായ നികുതി ബാധ്യതയെ നേരിട്ട് ബാധിക്കുന്നതാണ്. ഇത് സാധാരണ പൗരന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല.
പലിശ നിരക്കുകൾ:
നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ സ്വാധീനിച്ചേക്കാവുന്ന മറ്റൊരു മേഖല പലിശ നിരക്കുകളിലെ മാറ്റങ്ങളാണ്. സ്ഥിര നിക്ഷേപങ്ങളും, ഹോം ലോണുകളും പോലുള്ള വിവിധ സാമ്പത്തിക ഉൽപ്പന്നങ്ങളുടെ പലിശ നിരക്കിലെ മാറ്റം ഈ ഉൽപ്പന്നങ്ങളിലെ നിങ്ങളുടെ വരുമാനത്തെ നേരിട്ട് ബാധിക്കും. അത് മോശമായ രീതിയിലാണ് നിങ്ങളിലേക്ക് എത്തുന്നതെങ്കിൽ ജീവിത നിലവാരത്തിന്റെ ബാധിക്കുമെന്ന് ഉറപ്പാണ്.
പിഎഫ്- ഇപിഎഫ്ഒ സംഭാവനകൾ:
ജീവനക്കാരും തൊഴിലുടമകളും പ്രൊവിഡന്റ് ഫണ്ടിലേക്കും (പിഎഫ്) എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിലേക്കും (ഇപിഎഫ്ഒ) സംഭാവന നൽകേണ്ട അടിസ്ഥാന ശമ്പളത്തിന്റെ ശതമാനത്തിലെ ഏതെങ്കിലും സംഭവവികാസങ്ങൾ ഒരു വ്യക്തിയുടെ ഇൻഹാൻഡ് ശമ്പളത്തെയും, വിരമിക്കൽ സമ്പാദ്യത്തെയും കാര്യമായി ബാധിക്കും.
സബ്‌സിഡികളും ക്ഷേമ പദ്ധതികളും:
സബ്‌സിഡികൾ, ക്ഷേമ പദ്ധതികൾ എന്നിവയിലെ പ്രകടമായ മാറ്റങ്ങളിലൂടെ ഈ ബജറ്റ് നിങ്ങളുടെ സ്വകാര്യ ധനകാര്യത്തെ സ്വാധീനിക്കും. പാചക വാതകവും വളവും പോലുള്ള വിവിധ ഉൽപ്പന്നങ്ങളുടെ സബ്‌സിഡികളിലെ മാറ്റങ്ങൾ അല്ലെങ്കിൽ സ്‌റ്റാമ്പ് ഡ്യൂട്ടി ചാർജുകളിലെ സബ്‌സിഡി പോലും ഈ ഉൽപ്പന്നങ്ങളുടെ വിലയെ നേരിട്ട് ബാധിക്കുകയും വ്യക്തികളുടെ മൊത്തത്തിലുള്ള ജീവിതച്ചെലവിനെ സ്വാധീനിക്കുകയും ചെയ്യും.












Click it and Unblock the Notifications