കേന്ദ്ര ബജറ്റ് 2024; മുൻവർഷങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങളോട് ഓഹരി വിപണിയുടെ പ്രതികരണം ഇങ്ങനെ...
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനം പലപ്പോഴും രാജ്യത്തെ ഓഹരി വിപണിയെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളാണ്. ഇത്തവണ നിർമല സീതാരാമന്റെ ബജറ്റിലും ഇന്ത്യൻ ഓഹരി വിപണി കണ്ണുംനട്ടിരിക്കാനുള്ള പ്രധാനം കാരണം അതുതന്നെയാണ്. ബജറ്റ് പ്രധാനപ്പെട്ട സാമ്പത്തിക മാറ്റങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാര്യം മാത്രമല്ല, സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാണ്.
അതുകൊണ്ട് തന്നെ വിപണിയിൽ നിക്ഷേപം നടത്തുന്നവർ, നടത്താനിരിക്കുന്നവർ ഒക്കെയും കഴിഞ്ഞ വർഷങ്ങളിലെ പ്രവണത എങ്ങനെ ഒക്കെയാണ് എന്നറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാരണം വിപണിയിലേക്ക് ഇറങ്ങും മുൻപേ ഇവ മനസിലാക്കാതെ നിക്ഷേപം നടത്തിയാൽ ബജറ്റ് പ്രഖ്യാപനം മൂലം ഓഹരി വിപണി ഏത് രീതിയിൽ പ്രതികരിക്കും എന്ന് നമുക്ക് മുൻകൂട്ടി അറിയാനാവില്ല, അതിനായി കഴിഞ്ഞ അഞ്ച് വർഷത്തെ സാഹചര്യങ്ങൾ നമുക്ക് പരിശോധിക്കാം.

ബജറ്റ് 2019:
ഇടക്കാല ബജറ്റിലെ നിർണായക പ്രഖ്യാപനങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ ധനമന്ത്രി നിർമല സീതാരാമൻ 2019 ജൂലൈ 5ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ വിപണിയിൽ ഇടിവ് അനുഭവപ്പെട്ടു. ബിഎസ്ഇ സെൻസെക്‌സ് ഒരുഘട്ടത്തിൽ 980 പോയിൻ്റ് ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടെടുപ്പ് നടത്തി 394.67 പോയിന്റ് നഷ്‌ടത്തിൽ 39,513.39 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എൻഎസ്ഇ നിഫ്റ്റി 50 135.60 പോയിന്റ് ഇടിഞ്ഞ് 11,811.20ലും അവസാനിച്ചു.
ബജറ്റ് 2020:
ഫെബ്രുവരി ഒന്നിനാണ് ആ വർഷം ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായനികുതി സ്ലാബുകളും കുറഞ്ഞ നിരക്കുകളും സീതാരാമൻ ബജറ്റിൽ നിർദ്ദേശിച്ചു. ഇതോടെ വൻ വിൽപനയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. ബിഎസ്ഇ സെൻസെക്‌സ് 987.96 പോയിന്റ് ഇടിഞ്ഞ് 39,735.53ലും, എൻഎസ്ഇ നിഫ്റ്റി 300.25 പോയിന്റ് താഴ്ന്ന് 11661.85ലും വ്യാപാരം അവസാനിപ്പിച്ചു.
ബജറ്റ് 2021:
കോവിഡ് മഹാമാരി ബാധിച്ച സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2021 ഫെബ്രുവരി 1ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. ഇത്തവണ അനുകൂലമായിരുന്നു വിപണിയുടെ പ്രതികരണം. ബിഎസ്ഇ സെൻസെക്‌സ് 2314.84 പോയിന്റ് ഉയർന്ന് 48,600.61ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 50 646.60 പോയിന്റ് ഉയർന്ന് 14,281.20ലും അവസാനിച്ചു.
ബജറ്റ് 2022:
2022-23 ബജറ്റ് സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയിടുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ പകർച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് ഉയർന്നുവരികയാണെന്നും അവർ ഉറക്കെ പറഞ്ഞു. ഇതോടെ ബിഎസ്ഇ സെൻസെക്‌സ് 849.40 പോയിന്റ് ഉയർന്ന് 58,862.57ലും, എൻഎസ്ഇ നിഫ്റ്റി 237 പോയിന്റ് ഉയർന്ന് 17,576.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റ് 2023:
ഫെബ്രുവരി ഒന്നിനായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിച്ചത്. ദിവസത്തിനിടയിലെ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 1100 പോയിന്റിനു മുകളിൽ കുതിച്ചുയർന്നെങ്കിലും ചാഞ്ചാട്ടമുണ്ടായിരുന്നു. ഒടുവിൽ ബിഎസ്ഇ സെൻസെക്‌സ് 158.18 പോയിന്റ് ഉയർന്ന് 59,708.08ലും, നിഫ്റ്റി 45.85 പോയിന്റ് താഴ്ന്ന് 17,616.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications